എക്കാലത്തെയും മികച്ച സെല്‍ഫി തന്നെ; ഫെഡും സെറീനയും ആദ്യമായി നേര്‍ക്കുനേര്‍
മത്സര ശേഷം ഇരുവരും തങ്ങളുടെ ആഹ്ലാദം മറച്ചുവെച്ചില്ല
ലോകത്തെ ആവേശത്തിലാഴ്ത്തിയ നിമിഷങ്ങളായിരുന്നു അത്. ലോകത്തെ മികച്ച ടെന്നിസ് താരങ്ങളായ റോജർ ഫെഡററും സെറീന വില്യംസും ആദ്യമായി നേർക്കുനേർ വന്ന പോരാട്ടം. ഹോപ്മാൻ കപ്പിലെ മിക്സഡ് ഡബിൾസിന്റെ കോർട്ടാണ് ചരിത്ര മൂഹൂർത്തത്തിന് വേദിയായത്.
മത്സര ശേഷം ഇരുവരും ഒരുമിച്ചെടുത്ത സെൽഫി ഏക്കാലത്തെയും മികച്ച സെൽഫി എന്നാണ് സോഷ്യൽ മീഡിയ വിശേഷിപ്പിച്ചത്. ഫെഡ് തന്നെ പിന്നീടത് തന്റെ ട്വിറ്ററിൽ ഷെയർ ചെയ്യുകയും ചെയ്തു. മത്സരത്തിൽ അമേരിക്കയുടെ സെറീന-ഫ്രാൻസിസ് ടിയാഫോ സഖ്യത്തെ സ്വിറ്റ്സർലൻഡിന്റെ ഫെഡറർ-ബെലിൻഡ സഖ്യം പരാജയപ്പെടുത്തി: 4-2 4-3 (5-3)
മത്സര ശേഷം ഇരുവരും തങ്ങളുടെ ആഹ്ലാദം മറച്ചുവെച്ചില്ല. ശരിക്കുമൊരു ജേതാവ് തന്നെയാണ് സെറീന വില്യംസ് എന്ന് ചൂണ്ടിക്കാണിച്ച ഫെഡറർ, സെറീനയുടെ സമർപ്പണം അത്ഭുതപ്പെടുത്തുന്നതാണെന്നും പറഞ്ഞു. മത്സരം തീർന്നു പോയതിൽ ദുഖിതയാണെന്നായിരുന്നു സെറീനയുടെ പ്രതികരണം. പല കാരണങ്ങളാൽ ഫെഡറർ വലിയ വ്യക്തിയാണെന്ന് പറഞ്ഞ സെറീന, അദ്ദേഹത്തിൽ നിന്നും ടിപ്സ് വല്ലതും ലഭിക്കുമോ എന്നാണ് താൻ നോക്കുന്നതെന്നും പറഞ്ഞു.
ഇരുവരുടെയും വ്യക്തകത നേട്ടങ്ങൾ ചേർത്തു വെച്ചാൽ 43 ഗ്രാൻഡ് സ്ലാം കിരീടങ്ങളും 621 ആഴ്ച്ചകളിലായി ലോക ഒന്നാം നമ്പറുമായി ഇരിന്നിട്ടുണ്ട് ഈ ടെന്നീസ് ഇതിഹാസങ്ങൾ.
Adjust Story Font
16