ആസ്ത്രേലിയന്‍ ഓപ്പണ്‍; വിജയ മധുരത്തില്‍ 100 തികച്ച് ഫെഡറര്‍
20 ഗ്രാൻഡ് സ്ലാം സ്വന്തമാക്കിയ 37കാരന്‍ തന്റെ കരിയറിലെ ഏഴാമത്തെ ഓസ്ട്രേലിയൻ ഓപ്പൺ സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ്
പ്രായം തളർത്താത്ത ജേതാവ് റോജർ ഫെഡറര്‍ ഓസ്ട്രേലിയന്‍ ഓപ്പണില്‍ തന്‍റെ 100ാമത്തെ മത്സരം പൂര്‍ത്തീകരിച്ചു. അമേരിക്കൻ ടെന്നീസ് താരം ടൈലർ സ്വിഫ്റ്റിനോടുള്ള മത്സരത്തിൽ നേരിട്ടുള്ള സെറ്റുകൾക്ക് ഫെഡറർ ജയിക്കുകയും ചെയ്തു. സ്കോർ 6-2, 7-5, 6-2.
അതോടൊപ്പം ഗ്രാന്റ് സ്ലാമിലെ നാലാം റൗണ്ടിൽ ഏറ്റവും കൂടുതൽ തവണ കളിച്ച തന്റെ റെക്കോർഡ് തന്നെ അദ്ദേഹം തിരുത്തി. 63 തവണ നാലാം റൗണ്ടിലേക്ക് കടക്കുന്ന താരമായി മാറിയിരിക്കുകയാണ് അദ്ദേഹം. 88 മിനിറ്റ് നീണ്ടുനിന്ന മത്സരത്തിനൊടുവിലാണ് ഫെഡറർ ഈ റൊക്കോർഡ് സാധ്യമാക്കിയത്.
20 ഗ്രാൻഡ് സ്ലാം സ്വന്തമാക്കിയ 37കാരന്‍ തന്റെ കരിയറിലെ ഏഴാമത്തെ ഓസ്ട്രേലിയൻ ഓപ്പൺ സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ്. അവസാന 16ൽ ഗ്രീക് താരം സ്റ്റെഫാനോസ് സ്റ്റിപാസിനോയാണ് ഫെഡററുടെ എതിരാളി.
മത്സരത്തിന്റെ തുടക്കം മുതൽ തന്നെ ഫെഡറർ അക്രമിച്ച് കളിക്കുകയായിരുന്നു. മത്സരം തുടങ്ങി 20 മിനിറ്റിനുള്ളിൽ ആദ്യ സെറ്റ് സ്വന്തമാക്കാൻ അദ്ദേഹത്തിനായി. നിക് ക്യൂരിയസ് ഫെഡററുടെ ഈ മുന്നേറ്റത്തെ ശരിക്കും ഭയപ്പെടുത്തുന്നതും, അവിശ്വസനീയമാണെന്ന് വിലയിരുത്തിയിരുന്നു. ഫെഡറർ കളിയിലുടനീളം ആധിപത്യം തെളിയിച്ചിരുന്നു. മൂന്നാമത്തെ നിർണായകമായ സെറ്റുപോലും കേവലം 26 മിനിറ്റിനുള്ളിൽ അവസാനിപ്പിച്ച് പ്രായം തന്നെ തളര്‍ത്തിയിട്ടില്ലെന്ന് തെളിയിക്കുയായിരുന്നു അദ്ദേഹം. എന്നാൽ ടൈലർ നല്ല പ്രകടനമാണ് കാഴ്ച്ചവെച്ചതെന്ന് ഫെഡറർ മത്സര ശേഷം പറഞ്ഞു.
ഫെഡറര്‍, ദ്രോകോവിച്ച്, റോയ് എമേഴ്സണ്‍ എന്നിവര്‍ നിലവില്‍ ആറ് തവണ ഓസ്ട്രലിയന്‍ ഓപ്പണ്‍ ചാമ്പ്യന്മാരായിട്ടുണ്ട്.
Adjust Story Font
16