മാഡ്രിഡ് ഓപ്പണില്‍ റാക്കറ്റേന്താന്‍ ഫെഡറര്‍
2015ന് ശേഷം ഇതാദ്യമായാണ് ഫെഡറർ മാഡ്രിഡ് ഓപ്പണിൽ പങ്കെടുക്കുന്നത്
ചെറിയ ഇടവേളക്ക് ശേഷം മാഡ്രിഡ് ഓപ്പണിൽ റാക്കറ്റേന്താനൊരുങ്ങി ഇതിഹാസ താരം റോജർ ഫെഡറർ. കഴിഞ്ഞ ദിവസമാണ് മൺ കോർട്ടിലേക്കുള്ള തന്റെ മടങ്ങി വരവ് ഫെഡ് പ്രഖ്യാപിച്ചത്. 2015ലാണ് ഫെഡറർ അവസാനമായി മാഡ്രിഡ് ഓപ്പണിൽ പങ്കെടുത്തത്.
പ്രധാന ഓപ്പൺ ടൂർണമെന്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി കഴിഞ്ഞ രണ്ടു വർഷമായി ഫെഡറർ മാഡ്രിഡ് ഓപ്പണിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നു. 2006, 2009, 2012 വർഷങ്ങളിൽ മൂന്ന് തവണയായി മാഡ്രിഡ് ഓപ്പൺ കരീടം നേടിയ ഫെഡറർ പക്ഷെ, അവസാനമായി കളിച്ച 2015ൽ ആദ്യ റൗണ്ടിൽ തന്നെ നിക്ക് കിർഗിയോസിനോട് തോറ്റ് പുറത്തായിരുന്നു.
20 തവണ ഗ്രാന്റ് സ്ലാം ചാമ്പ്യനായ ഫെഡറർ, ഒടുവിലായി നടന്ന ആസ്ത്രേലിയൻ ഓപ്പണിൽ നാലാം റൗണ്ടിൽ പുറത്താവുകയായിരുന്നു. കളിമൺ കോർട്ടിൽ മോശം റെക്കാര്‍ഡാണ് ഫെഡററിനുള്ളത്.
Next Story
Adjust Story Font
16