Quantcast

‘മാപ്പൊന്നും പറയില്ല, അടിച്ചത് നദാലിന്റെ നെഞ്ചിലേക്ക് തന്നെ’

ഇങ്ങനെയാണ് കിരിയോസിന്റെ കളിയോടുള്ള സമീപനമെങ്കില്‍ അയാള്‍ക്ക് എത്രകാലം പ്രൊഫഷണല്‍ ടെന്നീസില്‍ തുടരാനാകുമെന്ന് പറയാനാകില്ല...

MediaOne Logo

Web Desk

  • Published:

    5 July 2019 10:01 AM GMT

‘മാപ്പൊന്നും പറയില്ല, അടിച്ചത് നദാലിന്റെ നെഞ്ചിലേക്ക് തന്നെ’
X

ടെന്നീസ് മൈതാനത്തേയും പുറത്തേയും മോശം പെരുമാറ്റത്തിന്റെ പേരില്‍ കുപ്രസിദ്ധനാവുകയാണ് ആസ്‌ട്രേലിയന്‍ ടെന്നീസ് താരം നിക് കിരിയോസ്. വിംബിള്‍ഡണ്‍ മത്സരത്തിനിടെ സ്പാനിഷ് താരം റഫേല്‍ നദാലിന്റെ നെഞ്ചിലേക്ക് തന്നെയാണ് താന്‍ ഷോട്ടുതിര്‍ത്തതെന്നാണ് നിക് കാരിയോസ് വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ അതിന്റെ പേരില്‍ മാപ്പ് ചോദിക്കാനൊന്നും തന്നെ കിട്ടില്ലെന്നും കിരിയോസ് ഇതേ അഭിമുഖത്തില്‍ വ്യക്തമാക്കി.

ये भी पà¥�ें- ടെന്നീസില്‍ അത്യപൂര്‍വ റെക്കോര്‍ഡുമായി നദാല്‍

കഴിഞ്ഞ ദിവസം നടന്ന വിബിംള്‍ഡണ്‍ മത്സരമാണ് കിരിയോസിന്റെ പ്രകോപനപരമായ പെരുമാറ്റം കൊണ്ട് ശ്രദ്ധിക്കപ്പെട്ടത്. സെന്റര്‍ കോര്‍ട്ടില്‍ നടന്ന മത്സരം രണ്ട് തവണ വിംബിള്‍ഡണ്‍ ചാമ്പ്യനായ നദാല്‍ 6-3, 3-6, 7-6(7-5), 7-6(7-3)ന് വിജയിച്ചാണ് മൂന്നാം റൗണ്ടിലെത്തിയത്. മത്സരത്തിലെ സംഭവങ്ങള്‍ക്കൊപ്പം ശേഷം നടന്ന കിരിയോസിന്റെ വാര്‍ത്താസമ്മേളനവും കൂടുതല്‍ വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തിയിരിക്കുകയാണ്.

വിംബിള്‍ഡണ്‍ മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് കളിക്കിടെ നദാലിന്റെ ദേഹത്തേക്ക് ലക്ഷ്യം വെച്ചുവെന്ന് കിരിയോസ് തുറന്നു സമ്മതിച്ചത്. 'ഞാന്‍ നദാലിനെ റാക്കറ്റുകൊണ്ട് തല്ലിയൊന്നുമില്ലല്ലോ. പിന്നെന്തിന് മാപ്പുപറയണം? ആ ഷോട്ടില്‍ ഞാന്‍ പോയിന്റ് നേടുകയും ചെയ്തു. എത്ര ഗ്രാന്റ് സ്ലാമുകള്‍ നദാല്‍ നേടിയിട്ടുണ്ട്. എത്ര പണം ബാങ്കിലുണ്ട്? ഒരു ഷോട്ട് നെഞ്ചുകൊണ്ട് തടയാനുള്ള ശേഷിയൊക്കെ നദാലിനുണ്ട്. ഇതിന്റെ പേരില്‍ നദാലിനോട് മാപ്പു പറയില്ല. നദാലിന്റെ നെഞ്ചില്‍ തന്നെ ആ ഷോട്ട് പതിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം' ഇങ്ങനെ പോകുന്നു ടെന്നീസിലെ ബാഡ് ബോയ് കിരിയോസിന്റെ പ്രതികരണം.

അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് മെക്‌സിക്കന്‍ ഓപണില്‍ നദാലിനെ കിരിയോസ് തോല്‍പിക്കുകയും ചെയ്തിരുന്നു. അന്ന് അണ്ടര്‍ ആം സര്‍വീസ് നടത്തിയതിന്റെ പേരില്‍ നദാല്‍ കാരിയോസിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. വിംബിള്‍ഡണിലെ മത്സരത്തിനിടയിലും രണ്ട് തവണ കിരിയോസ് അണ്ടര്‍ ആം സര്‍വീസ് നടത്തി. ഇതിനെ കാണികള്‍ കൂവലുകളോടെയാണ് സ്വീകരിച്ചത്.

കളിക്കളത്തിലേയും പിന്നീടുമുള്ള കാരിയോസിന്റെ പ്രകടനത്തെ നദാല്‍ തന്നെ പിന്നീട് വിമര്‍ശിക്കുകയും ചെയ്തു. 'ഇങ്ങനെയാണ് കിരിയോസിന്റെ കളിയോടുള്ള സമീപനമെങ്കില്‍ അയാള്‍ക്ക് എത്രകാലം പ്രൊഫഷണല്‍ ടെന്നീസില്‍ തുടരാനാകുമെന്ന് പറയാനാകില്ല' എന്നായിരുന്നു നദാലിന്റെ പ്രതികരണം. അതേസമയം എതിരാളിയെന്ന നിലയില്‍ കിരിയോസ് കടുപ്പക്കാരനാണെന്നും ജയിക്കാന്‍ വേണ്ടി ഏതറ്റം വരെയും അയാള്‍ പോകുമെന്നും നദാല്‍ പറഞ്ഞു. കിരിയോസിന്റെ കടുംഷോട്ടിനോടും നദാല്‍ പ്രതികരിച്ചു 'അത്തരം ഷോട്ടുകള്‍ സത്യത്തില്‍ എനിക്ക് അപകടകരമല്ല. എന്നാല്‍ ബോള്‍ ബോയ്‌സിനും കാണികള്‍ക്കും അപകടകരമാണ്' എന്നാണ് നദാല്‍ പറഞ്ഞത്.

TAGS :

Next Story