വിംബിള്‍ഡണ്‍ പുരുഷ കിരീടം ജോക്കോവിച്ചിന്
കരിയറിലെ പതിനാറാം ഗ്രാന്‍ഡ്സ്ലാം കിരീടമാണ് ജോക്കോവിച്ച് സ്വന്തമാക്കിയത്
വിംബിള്‍ഡണ്‍ പുരുഷ കിരീടം സെര്‍ബിയയുടെ നോവാക് ജോക്കോവിച്ചിന്. ഫൈനലില്‍ റോജര്‍ ഫെഡററെയാണ് തോല്‍പ്പിച്ചത്. അഞ്ച് മണിക്കൂറോളം നീണ്ട മാരത്തണ്‍ മത്സരത്തിലാണ് വിജയിയെ തീരുമാനിച്ചത്. സ്കോര്‍ 7-6,1-6, 7-6, 4-6, 13-12. പ്രായം തളര്‍ത്താത്ത പോരാട്ടവീര്യവുമായി ഫെഡററും കിരീടം കൈവിടില്ലെന്ന ദൃഢ നിശ്ചയവുമായി ജോക്കോവിച്ചും ഏറ്റുമുട്ടിയപ്പോള്‍ വിംബിള്‍ഡണില്‍ കലാശപ്പോര് നീണ്ടത് 4 മണിക്കൂര്‍ 57 മിനുട്ട്.
ആദ്യ സെറ്റിലെ കടുത്ത പോരാട്ടത്തിനൊടുവില്‍ സ്കോര്‍ 7-6. ആദ്യ സെറ്റ് സ്വന്തമാക്കി ജോക്കോവിച്ച്. രണ്ടാം സെറ്റ് 6-1ന് സ്വന്തമാക്കി ഫെഡറര്‍ തിരിച്ചടിച്ചു. 7-6ന് മൂന്നാം സെറ്റ് വീണ്ടും ജോക്കോവിച്ച് നേടി. നാലാം സെറ്റില്‍ ഫെഡററുടെ മറുപടി 6-4ന്. നിര്‍ണായകമായ അഞ്ചാം സെറ്റ്‍ ടൈബ്രേക്കറില്‍ 13-12ന് നേടി ജോക്കോവിച് വിംബിള്‍ഡണ്‍ കിരീടം നിലനിര്‍ത്തി. കരിയറിലെ പതിനാറാം ഗ്രാന്‍ഡ്സ്ലാം കിരീടമാണ് ജോക്കോവിച്ച് സ്വന്തമാക്കിയത്.
Adjust Story Font
16