യു.എസ് ഓപ്പണില്‍ സെറീനയെ വീഴ്ത്തി ബിയാന്‍ക ആന്‍ഡ്രേസ്ക്യൂ ചാമ്പ്യന്‍
ഗ്രാന്‍ഡ് സ്ലാം സിംഗിള്‍സ് കിരീടം നേടുന്ന ആദ്യ കനേഡിയന്‍ താരം എന്ന റെക്കോര്‍ഡും ബിയാന്‍ക നേടി.
യു.എസ് ഓപ്പണ്‍ വനിത വിഭാഗത്തില്‍ കനേഡിയന്‍ കൌമാര താരം ബിയാന്‍ക ആന്‍ഡ്രേസ്ക്യൂ ചാമ്പ്യന്‍. അമേരിക്കന്‍ താരം സെറീന വില്യംസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് അട്ടിമറിച്ചാണ് യു.എസ് ഓപ്പണിലെ അരങ്ങേറ്റക്കാരി ബിയാന്‍കയുടെ കിരീട നേട്ടം. ഗ്രാന്‍ഡ് സ്ലാം സിംഗിള്‍സ് കിരീടം നേടുന്ന ആദ്യ കനേഡിയന്‍ താരം എന്ന റെക്കോര്‍ഡും ബിയാന്‍ക നേടി.
24മത് കിരീട നേട്ടത്തിലൂടെ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാം കിരീട നേട്ടങ്ങള്‍ എന്ന സ്വപ്നവുമായി എത്തിയ സെറീന വില്യംസണ്‍ യു.എസ് ഓപ്പണില്‍ ഇത്തവണയും ഫൈനലില്‍ പിഴക്കുകയായിരുന്നു. ടൂര്‍ണമെന്റില്‍ ഉടനീളം അത്ഭുത പ്രകടനം നടത്തി ഫൈനല്‍ പ്രവേശം നേടിയ പത്തൊന്‍പത് വയസുകാരിയായ ബിയാന്‍ക കലാശപ്പോരിലും മാറ്റ് തെളിയിച്ചു.
ആദ്യ സെറ്റ് 6-3 ന് ബിയാന്‍ക നേടി. രണ്ടാം സെറ്റില്‍ തിരിച്ചുവരവിന് സെറീന ശ്രമിച്ചെങ്കിലും 7-5 ന് സെറ്റും ഗെയിമും നഷ്ടമായി.
Next Story
Adjust Story Font
16