ആസ്‌ട്രേലിയയിലെ കാട്ടുതീ; 20 എയ്‌സിന് 4000 ഡോളര്‍ സംഭാവന നല്‍കി കിരിയോസ് വാക്കുപാലിച്ചു
ആസ്ട്രേലിയ നേരിടുന്ന കാട്ടുതീ ദുരന്തത്തെക്കുറിച്ച് മത്സരശേഷം പറഞ്ഞപ്പോള്‍ കിരിയോസ് വിതുമ്പിപ്പോയി...
ആസ്ട്രേലിയ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീ ദുരന്തത്തെ നേരിടുമ്പോള്‍ കായികലോകവും സഹായങ്ങളുമായി മുന്നോട്ടുവരികയാണ്. ടെന്നീസിലെ ബാഡ്‌ബോയ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന നിക് കിരിയോസ് നേരത്തെ പ്രഖ്യാപിച്ചതു പ്രകാരം ദുരിതാശ്വാസത്തിലേക്കുള്ള സംഭാവനയായി 20 എയ്‌സുകള്‍ക്ക് 4000 ആസ്‌ട്രേലിയന്‍ ഡോളര്‍ നല്‍കി. എ.ടി.പി കപ്പിലെ ഒരു കളിയിലാണ് കിരിയോസ് 20 എയ്‌സുകള്‍ എതിരാളിക്കെതിരെ തൊടുത്തതും 4000 ആസ്‌ട്രേലിയന്‍ ഡോളര്‍(ഏകദേശം രണ്ട് ലക്ഷം രൂപ) സംഭാവനയായി നല്‍കിയതും.
24കാരനായ നിക് കിരിയോസ് കഴിഞ്ഞ ദിവസമാണ് ജനുവരിയില്‍ താന്‍ ടൂര്‍ണ്ണമെന്റുകളില്‍ എതിരാളികള്‍ക്കെതിരെ തൊടുക്കുന്ന ഓരോ എയ്‌സിനും 200 ആസ്‌ട്രേലിയന്‍ ഡോളര്‍ വീതം നല്‍കുമെന്ന് പ്രഖ്യാപിച്ചത്. കിരിയോസിന്റെ പ്രഖ്യാപനം മറ്റ് രണ്ട് ആസ്‌ട്രേലിയന്‍ ടെന്നീസ് താരങ്ങള്‍ കൂടി ഏറ്റെടുക്കുകയും ചെയ്തു.
ഓരോ എയ്‌സിനും 250 ആസ്‌ട്രേലിയന്‍ ഡോളര്‍ വെച്ച് നല്‍കുമെന്നാണ് ഡി മിനൗര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. താന്‍ കിരിയോസിനോളം എയ്‌സുകള്‍ തൊടുക്കാറില്ലെന്നും അതുകൊണ്ടാണ് തുക കൂട്ടിയതെന്നുമാണ് ഡി മിനൗര്‍ കൂട്ടിച്ചേര്‍ത്തത്. മറ്റൊരു ടെന്നീസ് താരം ജോണ്‍ മില്‍മാന്‍ ഓരോ എയ്‌സിനും 100 ആസ്‌ട്രേലിയന്‍ ഡോളര്‍ വീതം നല്‍കുമെന്നും അറിയിച്ചു.
ये à¤à¥€ पà¥�ें- ആസ്‌ട്രേലിയ കത്തുന്നു; ഓരോ എയ്‌സിനും 250 ഡോളര്‍ നല്‍കുമെന്ന് ടെന്നീസിലെ ബാഡ്‌ബോയ്
കളിക്കാര്‍ തൊടുക്കുന്ന ഓരോ എയ്‌സിനും 100 ആസ്‌ട്രേലിയന്‍ ഡോളര്‍ വീതം സംഭാവന നല്‍കുമെന്ന് ടെന്നീസ് ആസ്‌ട്രേലിയപ്രഖ്യാപിച്ചിട്ടുണ്ട്. ബ്രിസ്‌ബെയിനിലും പെര്‍ത്തിലും സിഡ്‌നിയിലുമായി നടക്കുന്ന എ.ടി.പി കപ്പിലെ എയ്‌സുകള്‍ക്കായിരിക്കും സംഭാവന നല്‍കുക. ഇതുപ്രകാരം ആദ്യ ദിനത്തില്‍ 216 എയ്‌സുകളുടെ 21600 ആസ്‌ട്രേലിയന്‍ ഡോളര്‍ സംഭാവനയായി ടെന്നീസ് ആസ്‌ട്രേലിയ നല്‍കും. അതിവേഗസെര്‍വുകള്‍ക്ക് പേരുകേട്ട അമേരിക്കന്‍ താരം ജോണ്‍ ഇസ്‌നറാണ് 33 എയ്‌സുകളുമായി ഇക്കാര്യത്തില്‍ മുന്നിലുള്ളത്.
തന്റെ ട്വീറ്റിന് പിന്തുണ പ്രഖ്യാപിച്ച് സഹായിക്കാന്‍ തയ്യാറായ എല്ലാ ടെന്നീസ് താരങ്ങള്‍ക്കും കിരിയോസ് നന്ദി അറിയിച്ചിട്ടുണ്ട്. മനുഷ്യരേയും കുടുംബങ്ങളേയും മൃഗങ്ങളേയും ജീവിതത്തേയും ബാധിക്കുന്ന യാഥാര്‍ഥ്യമാണ് ഈ കാട്ടുതീയെന്നാണ് കിരിയോസ് അഭിപ്രായപ്പെട്ടത്. 'എന്റെ നാടാണ് കാന്‍ബെറ. ഇവിടെയാണ് ഇപ്പോള്‍ ലോകത്തെ ഏറ്റവും മോശം വായുവുള്ളത്. ഇത് വലിയ വിഷമമുണ്ടാക്കുന്നതാണ്' എന്ന് മത്സരശേഷം വിതുമ്പിക്കൊണ്ടാണ് കിരിയോസ് പറഞ്ഞത്. ലോക മുപ്പതാം റാങ്കുകാരനായ കിരിയോസ് ആസ്‌ട്രേലിയയുടെ രണ്ടാം നമ്പര്‍ ടെന്നീസ് താരമാണ്.
ये à¤à¥€ पà¥�ें- ‘മാപ്പൊന്നും പറയില്ല, അടിച്ചത് നദാലിന്റെ നെഞ്ചിലേക്ക് തന്നെ’
ആസ്‌ട്രേലിയയില്‍ സെപ്തംബറില്‍ ആരംഭിച്ച് ഇപ്പോഴും തുടരുന്ന കാട്ടുതീയില്‍ 12 ദശലക്ഷം ഏക്കറിലേറെ പ്രദേശം ചാരമായെന്നാണ് കണക്കാക്കുന്നത്. പതിനായിരക്കണക്കിന് ജീവജാലങ്ങളും അഗ്നിശമനസേന അംഗങ്ങള്‍ അടക്കം 20 മനുഷ്യരും കാട്ടുതീയില്‍ ചാരമായി. നിരവധി പേരെ കാണാതായിട്ടുമുണ്ട്.
Adjust Story Font
16