സാനിയ സഖ്യം സെമിയില്‍
ഹോബര്‍ട്ട് ഇന്റര്‍നാഷണലിന്റെ വനിതാ ഡബിള്‍സിലാണ് സാനിയ നാദിയ സഖ്യം സെമി ഫൈനലിലെത്തിയിരിക്കുന്നത്...
അമ്മയാവാന്‍ ഇടവേളയെടുത്ത ശേഷം ടെന്നീസ് കോര്‍ട്ടിലേക്ക് തിരിച്ചെത്തിയ സാനിയയുടെ മുന്നേറ്റം തുടരുന്നു. ഹോബര്‍ട്ട് ഇന്റര്‍നാഷണലിന്റെ വനിതാ ഡബിള്‍സില്‍ സാനിയ നാദിയ സഖ്യം സെമി ഫൈനലിലെത്തി. അമേരിക്കന്‍ ജോഡിയെ തോല്‍പിച്ചായിരുന്നു സാനിയയയുടേയും ഉക്രെയ്‌ന്റെ നാദിയ കിച്ചെനോക്കിന്റേയും മുന്നേറ്റം.
ഒരു മണിക്കൂറും 24 മിനുറ്റും നീണ്ട പോരാട്ടത്തില്‍ 6-2, 4-6, 10-4നായിരുന്നു സാനിയ നാദിയ സഖ്യത്തിന്റെ ജയം. അഞ്ചാം സീഡായ ഇന്തോ ഉക്രെയിന്‍ സഖ്യം സെമിയില്‍ സ്ലോവേനിയയുടെ തമാറ സിഡാനെക്കിനേയും ചെക്കിന്റെ മാരി ബൗഷ്‌കോവയേയുമാണ് നേരിടുക.
2017 ഒക്‌ടോബറില്‍ ചൈന ഓപ്പണിലാണ് സാനിയ അവസാനമായി കളിച്ചത്. പരിക്കും പ്രസവവും മൂലമാണ് സാനിയമിര്‍സ ടെന്നീസ് കോര്‍ട്ടില്‍ നിന്നും ദീര്‍ഘമായ ഇടവേളയെടുത്തത്. ഇന്ത്യ കണ്ട ഏറ്റവും മികച്ച വനിതാ ടെന്നീസ് താരമായ സാനിയ മിര്‍സ പാകിസ്താന്‍ ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കിനെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. 2018 ഏപ്രിലില്‍ ഇവര്‍ക്ക് ഇസ്ഹാന്‍ എന്ന ആണ്‍കുഞ്ഞ് ജനിച്ചിരുന്നു.
ये à¤à¥€ पà¥�ें- രണ്ട് വര്‍ഷത്തിന് ശേഷം സാനിയ മിര്‍സയുടെ ഗംഭീര തിരിച്ചുവരവ്
ആറ് ഗ്രാന്റ് സ്ലാം കിരീടങ്ങള്‍ നേടിയിട്ടുള്ള ഇന്ത്യയുടെ അഭിമാന താരമാണ് സാനിയ മിര്‍സ. 2013 ല്‍ സിംഗിള്‍സില്‍ നിന്നും സാനിയ വിരമിച്ചിരുന്നു. 2007ല്‍ സിംഗിള്‍സില്‍ സാനിയ കരിയറിലെ ഏറ്റവും ഉയര്‍ന്ന് 27ആം റാങ്കിലെത്തിയിരുന്നു.
Adjust Story Font
16