Quantcast

‘തോറ്റവരിലെ ഭാഗ്യവാനായി’ പ്രജ്‌നേഷ് ഗുണേശ്വരന്‍ ആസ്‌ട്രേലിയന്‍ ഓപണിന്

ആദ്യ റൗണ്ടില്‍ ജയിച്ചാല്‍ ലോക രണ്ടാം നമ്പര്‍ നൊവാക് ജോക്കോവിച്ചിനെയായിരിക്കും പ്രജ്‌നേഷ് നേരിടുക...

MediaOne Logo

Web Desk

  • Published:

    18 Jan 2020 3:00 PM GMT

‘തോറ്റവരിലെ ഭാഗ്യവാനായി’ പ്രജ്‌നേഷ് ഗുണേശ്വരന്‍ ആസ്‌ട്രേലിയന്‍ ഓപണിന്
X

വെള്ളിയാഴ്ച്ച ആസ്‌ട്രേലിയന്‍ ഓപണ്‍ യോഗ്യതാ മത്സരത്തില്‍ ഏണസ്റ്റ്‌സ് ഗുല്‍ബിസിനോട് തോറ്റതോടെ ഇന്ത്യന്‍ താരം പ്രജ്‌നേഷിന്റെ പ്രതീക്ഷകള്‍ അസ്തമിച്ചതായിരുന്നു. എന്നാല്‍ ആസ്‌ട്രേലിയന്‍ ഓപണിന് യോഗ്യത നേടിയ ഒരു താരം പരിക്കേറ്റ് പിന്മാറിയതിനെ തുടര്‍ന്ന് പ്രജ്‌നേഷിന്റെ ആസ്‌ട്രേലിയന്‍ ഓപണിനുള്ള വഴി തെളിയുകയായിരുന്നു.

122ആം റാങ്കുകാരനായ പ്രജ്‌നേഷാണ് ഇന്ത്യന്‍ ടെന്നീസ് താരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന റാങ്കിലുള്ളയാള്‍. പ്രജ്‌നേഷിന് പുറമേ സുമിത് നാഗലും രാംകുമാര്‍ രാമനാഥനും ആസ്‌ട്രേലിയന്‍ ഓപണ്‍ യോഗ്യതയില്‍ തോറ്റ് പുറത്തായതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ തീര്‍ന്നതായിരുന്നു. എന്നാല്‍ പരിക്കിന്റെ രൂപത്തില്‍ ഭാഗ്യം 30കാരനായ ഇന്ത്യന്‍ താരത്തെ അനുഗ്രഹിക്കുകയായിരുന്നു.

ये भी पà¥�ें- അമ്മയായ ശേഷം കളിച്ച ആദ്യ ടൂര്‍ണമെന്റില്‍ കിരീടം നേടി സാനിയ

കഴിഞ്ഞവര്‍ഷം നാല് ഗ്രാന്റ് സ്ലാമുകളിലും കളിക്കാന്‍ അവസരം കിട്ടിയിട്ടുള്ള പ്രജ്‌നേഷിന്റെ തുടര്‍ച്ചയായ അഞ്ചാം ഗ്രാന്റ് സ്ലാമാണ് ഇത്. ആസ്‌ട്രേലിയന്‍ ഓപണില്‍ രണ്ടാം തവണയാണ് പ്രജ്‌നേഷ് കളിക്കുന്നത്. നേരത്തെ നാല് ഗ്രാന്റ്സ്ലാമുകളിലും ആദ്യ റൗണ്ടിനപ്പുറം പോകാന്‍ ഇന്ത്യന്‍ താരത്തിനായിട്ടില്ല.

ജപ്പാന്റെ ടാറ്റ്‌സുമ ഇട്ടോയാണ് പ്രജ്‌നേഷിന്റെ ആദ്യ റൗണ്ടിലെ എതിരാളി. 122ആം റാങ്കുകാരനായ പ്രജ്‌നേഷിന് 144 ആം റാങ്കുകാരനായ ടാറ്റ്‌സുമയെ തോല്‍പിക്കാന്‍ സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. ആദ്യ ഗ്രാന്റ്സ്ലാം മത്സരത്തിലെ വിജയം നേടിയാല്‍ രണ്ടാം റൗണ്ടില്‍ പ്രജ്‌നേഷ് ഗുണേശ്വരെ കാത്തിരിക്കുന്നത് നോവൊക് ജോക്കോവിച്ചായിരിക്കും.

ഫെഡററും സുമിത് നാഗലും

അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യന്‍ ടെന്നീസ് ആരാധകര്‍ക്ക് അതൊരു വിരുന്നാവുകയും ചെയ്യും. കഴിഞ്ഞ യു.എസ് ഓപണില്‍ 20 ഗ്രാന്റ്സ്ലാം കിരീടങ്ങള്‍ നേടിയിട്ടുള്ള സാക്ഷാല്‍ റോജര്‍ ഫെഡററില്‍ നിന്നും ഒരു സെറ്റ് സ്വന്തമാക്കാന്‍ ഇന്ത്യന്‍ താരം സുമിത് നാഗലിന് സാധിച്ചിരുന്നു. സമാനമായ പ്രകടനം പോലും ഇന്ത്യന്‍ ആരാധകര്‍ക്ക് ആവേശമുണര്‍ത്തും.

TAGS :

Next Story