Quantcast

39കാരി വീനസിനെ വീണ്ടും തോല്‍പിച്ച് 15കാരി

കഴിഞ്ഞ വിംബിള്‍ഡണ്‍ ആദ്യ റൗണ്ടിന്റെ ആവര്‍ത്തനമായിരുന്നു ആസ്‌ട്രേലിയന്‍ ഓപണിലും കാണാനായത്. 15കാരി കൊകോ ഗൗഫ് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പരിചയസമ്പന്നയായ വീനസിനെ തോല്‍പിച്ചത്.

MediaOne Logo

Web Desk

  • Published:

    21 Jan 2020 2:15 AM GMT

39കാരി വീനസിനെ വീണ്ടും തോല്‍പിച്ച് 15കാരി
X

ആസ്‌ട്രേലിയന്‍ ഓപണിലെ തലമുറകള്‍ തമ്മിലുള്ള പോരാട്ടത്തില്‍ ഇളമുറക്കാരിക്ക് ജയം. മെല്‍ബണില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട ഒന്നാം റൗണ്ട് പോരാട്ടത്തിലാണ് 15കാരി കൊക്കോ ഗൗഫ് 39കാരി വീനസ് വില്യംസിനെ തോല്‍പിച്ചത്. സ്‌കോര്‍: 7-6(5), 6-3.

കഴിഞ്ഞ വര്‍ഷം മുതല്‍ അട്ടിമറികള്‍ കൊണ്ട് ശ്രദ്ധിക്കപ്പെട്ട താരമാണ് കൊക്കോ ഗൗഫ്. കഴിഞ്ഞ വിംബിള്‍ഡണിലും ആദ്യ റൗണ്ടല്‍ കൊക്കോ ഗൗഫ് വീനസിനെ തോല്‍പിച്ചിരുന്നു. ഗൗഫ് ജനിക്കുന്നതിന് മുന്‍പേ നാല് ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ താരമാണ് വീനസ്. ആകെ ഏഴ് ഗ്രാന്‍ഡ്സ്ലാം നേടിയിട്ടുള്ള വീനസ് പരിക്കും ഫോമില്ലായ്മയും അലട്ടുന്നതിനിടെയാണ് ആസ്‌ട്രേലിയന്‍ ഓപണിനെത്തിയത്.

ये भी पà¥�ें- ഗ്രാന്‍സ്‍ലം കിരീടം നേടുന്നതിനേക്കാള്‍ പ്രയാസമാണ് വര്‍ണ, ലിംഗ വിവേചനം മറികടക്കാനെന്ന് സെറീന

പരിശീലനത്തിനിടെ ഇടുപ്പിന് പരിക്കേറ്റതിനെ തുടര്‍ന്ന് ആസ്‌ട്രേലിയന്‍ ഓപണിന് മുന്നോടിയായുള്ള സന്നാഹമത്സരങ്ങളില്‍ നിന്നും വീനസിന് പിന്മാറേണ്ടി വന്നിരുന്നു. മൂന്ന് മാസത്തിന് ശേഷമാണ് വീനസ് കോര്‍ട്ടിലിറങ്ങിയത്. ഇക്കുറി ആസ്‌ട്രേലിയന്‍ ഓപണിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായ കൊകോ ഗൗഫ് വീനസിനെതിരെ മികച്ച പോരാട്ടമാണ് പുറത്തെടുത്തത്.

ആദ്യസെറ്റില്‍ ഒപ്പത്തിനൊപ്പം പൊരുതിയ വീനസില്‍ നിന്നും മനസാന്നിധ്യം കൈവിടാതെയാണ് കൊകോ 6-5ന് സെറ്റ് നേടിയത്. രണ്ടാം സെറ്റിന്റെ തുടക്കത്തില്‍ തന്നെ 3-0ത്തിന്റെ ലീഡ് നേടിയ കൊകോ ഒരു മണിക്കൂര്‍ 40 മിനുറ്റില്‍ മത്സരം സ്വന്തമാക്കി. റൊമാനിയയുടെ സൊറേന ക്രിസ്റ്റിയയാണ് രണ്ടാം റൗണ്ടില്‍ കൊകോയുടെ എതിരാള.

കൂടുതല്‍ ഏകാഗ്രതയോടെ കളിക്കാനായെന്നും പരമാവധി ഗ്രാന്റ് സ്ലാമുകള്‍ നേടി ടെന്നീസിലെ ഏറ്റവും മികച്ച താരമാവുകയാണ് സ്വപ്‌നമെന്നും കൊകോ മത്സരശേഷം പറഞ്ഞു. 15കാരി എതിരാളിയെ പുകഴ്ത്താന്‍ വീനസും മടിച്ചില്ല. ചെറു പ്രായത്തിലും ഇരുത്തം വന്ന പ്രകടനം നടത്തുന്ന കൊകോ വലിയ നേട്ടങ്ങള്‍ കൈവരിക്കുമെന്നും വീനസ് പറഞ്ഞു.

TAGS :

Next Story