സാനിയ ആസ്‌ട്രേലിയന്‍ ഓപണ്‍ മിക്‌സഡ് ഡബിള്‍സില്‍ നിന്നും പിന്മാറി
പരിക്കിനെ തുടര്‍ന്നാണ് ആസ്‌ട്രേലിയന്‍ ഓപണ്‍ മിക്‌സഡ് ഡബിള്‍സില്‍ നിന്നും സാനിയ പിന്മാറിയത്. രോഹന്‍ ബൊപ്പണ്ണക്കൊപ്പമായിരുന്നു സാനിയ ഇറങ്ങേണ്ടിയിരുന്നത്. അതേസമയം...
ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന സാനിയ മിര്‍സ ആസ്‌ട്രേലിയന്‍ ഓപണ്‍ മിക്‌സഡ് ഡബിള്‍സില്‍ നിന്നും പിന്മാറി. കാല്‍വണ്ണയിലെ പരിക്കിനെ തുടര്‍ന്നാണ് സാനിയയുടെ പിന്മാറ്റം. രോഹന്‍ ബൊപ്പണ്ണക്കൊപ്പമായിരുന്നു സാനിയ മത്സരിക്കേണ്ടിയിരുന്നത്.
ये à¤à¥€ पà¥�ें- അമ്മയായ ശേഷം കളിച്ച ആദ്യ ടൂര്‍ണമെന്റില്‍ കിരീടം നേടി സാനിയ
കുഞ്ഞിനെ പ്രസവിക്കുന്നതിന് രണ്ട് വര്‍ഷത്തോളം ടെന്നീസില്‍ നിന്നും വിട്ടു നിന്ന ശേഷം ആദ്യ ടൂര്‍ണ്ണമെന്റില്‍ തന്നെ കിരീടം നേടി സാനിയ തിരിച്ചുവരവ് ഗംഭീരമാക്കിയിരുന്നു. ഹോബര്‍ട്ട് ഇന്റര്‍നാഷണലില്‍ ഉക്രെയിന്‍ താരം നാദിയക്കൊപ്പമായിരുന്നു സാനിയയുടെ കിരീടനേട്ടം. ആസ്‌ട്രേലിയന്‍ ഓപണില്‍ വനിതാ ഡബിള്‍സിലും മിക്‌സഡ് ഡബിള്‍സിലുമാണ് സാനിയ മത്സരിക്കേണ്ടിയിരുന്നത്.
അതേസമയം ഡബിള്‍സില്‍ നാദിയക്കൊപ്പം സാനിയ ഇറങ്ങുമെന്നും സൂചനയുണ്ട്. സാനിയയുടെ പിന്മാറ്റത്തെ തുടര്‍ന്ന് ബൊപ്പണ്ണ ഡബിള്‍സ് പങ്കാളിയെ മാറ്റാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്. പുരുഷവിഭാഗത്തില്‍ ബൊപ്പണ്ണ ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു. എന്നാല്‍ ഇന്ത്യയുടെ ദിവിജ് ശരണ്‍ ന്യൂസിലന്റിന്റെ അര്‍ട്ടം സിറ്റാക് സഖ്യം രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്.
Adjust Story Font
16