Quantcast

കൈവിട്ട ഷോട്ടിന് പകരം മുത്തം നല്‍കി ആശ്വസിപ്പിച്ച് നദാല്‍

ഷോട്ട് കൈവിട്ടുവെന്ന് മനസിലാക്കിയ ഉടന്‍ ബോള്‍ ഗേളിന് അടുത്തേക്ക് ഓടിയെത്തിയ നദാല്‍...

MediaOne Logo

Web Desk

  • Published:

    24 Jan 2020 5:26 AM GMT

കൈവിട്ട ഷോട്ടിന് പകരം മുത്തം നല്‍കി ആശ്വസിപ്പിച്ച് നദാല്‍
X

ആസ്‌ട്രേലിയന്‍ ഓപണ്‍ രണ്ടാം റൗണ്ട് മത്സരത്തിനിടെയാണ് നദാലിന്റെ ഷോട്ട് ബോള്‍ ഗേളിന്റെ തലയില്‍ കൊണ്ടത്. ഡെല്‍ബോണിസിന്റെ സെര്‍വ് മടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പന്ത് അപ്രതീക്ഷിതമായി ബോള്‍ഗേളിന്റെ തലയില്‍ കൊണ്ട്. 19 ഗ്രാന്റ് സ്ലാമുകള്‍ നേടിയിട്ടുള്ള ലോക ഒന്നാം നമ്പറിന്റെ പിന്നീടുള്ള പെരുമാറ്റം ആരാധകരുടെ മനം കവരുന്നതായിരുന്നു.

ഷോട്ട് കൈവിട്ടുവെന്ന് മനസിലാക്കിയ ഉടന്‍ ബോള്‍ ഗേളിന് അടുത്തേക്ക് ഓടിയെത്തിയ നദാല്‍ കുഴപ്പമില്ലെന്ന് ഉറപ്പുവരുത്തി. ആശ്വസിപ്പിക്കാനായി കവളില്‍ ഒരു ഉമ്മ കൂടി കൊടുത്താണ് നദാല്‍ കളി പുനരാരംഭിച്ചത്. മത്സരശേഷം ബോള്‍ ഗേളിന് തലയില്‍ കെട്ടിയ ബാന്‍ഡും നദാല്‍ സമ്മാനിച്ചു. രണ്ടാം റൗണ്ടില്‍ 6-3, 7-6, 6-1ന് ജയിച്ച നദാല്‍ മൂന്നാം റൗണ്ടില്‍ കരേനോ ബുസ്റ്റയെയാണ് നേരിടുക.

മത്സരശേഷവും നദാലിനോട് ഇതേക്കുറിച്ചായിരുന്നു അഭിമുഖക്കാരന് ചോദിക്കാനുണ്ടായിരുന്നത്. ബോള്‍ ഗേളിന് അതൊരു നല്ല നിമിഷമായിരുന്നില്ലെന്ന് പറഞ്ഞ നദാല്‍ അവള്‍ അതീവ ധൈര്യശാലിയാണെന്നും ബോള്‍ഗേളിന്റെ തലക്കു നേരെ ഷോട്ട് പോയപ്പോള്‍ ഒരുവേള പേടിച്ചുപോയെന്നും സമ്മതിച്ചു. ഗാലറിയില്‍ കളികാണാനെത്തിയിരുന്ന ഭാര്യക്ക് എന്തു തോന്നിയിരിക്കുമെന്ന ചോദ്യത്തിനും നദാല്‍ മറുപടി നല്‍കി. 15 വര്‍ഷത്തെ ബന്ധത്തിന് ശേഷം അവര്‍ ഇത്തരം കാര്യങ്ങള്‍ പരിഗണിക്കുമെന്ന് പോലും കരുതുന്നില്ലെന്നും അതേകുറിച്ച് തനിക്ക് ആശങ്കയേ ഇല്ലെന്നുമായിരുന്നു നദാലിന്റെ പ്രതികരണം.

33കാരനായ നദാല്‍ കളത്തിനകത്തും പുറത്തും മാന്യമായ പെരുമാറ്റം കൊണ്ട് ശ്രദ്ധേയനായ താരമാണ്. സ്റ്റെഫാന്‍ എഡ്ബര്‍ഗ് സ്‌പോര്‍ട്‌സ്മാന്‍സ്പിരിറ്റ് അവാര്‍ഡ് തുടര്‍ച്ചയായി രണ്ടാം വര്‍ഷവും നേടാന്‍ നദാലിനെ സഹായിച്ചത് ഈ പെരുമാറ്റവും കരുതലുമാണ്.

TAGS :

Next Story