ആസ്‌ട്രേലിയന്‍ ഓപണ്‍: തോല്‍വിയുടെ വക്കില്‍ നിന്നും സെമിയിലേക്ക് ജയിച്ചു കയറി ഫെഡറര്‍
ഏഴ് മാച്ച് പോയിന്റുകളെ അതിജീവിച്ചായിരുന്നു 38കാരനായ റോജര്‍ ഫെഡറര്‍ അഞ്ച് സെറ്റ് നീണ്ട ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ജയിച്ചത്...
ആസ്‌ട്രേലിയന്‍ ഓപണില്‍ വീണ്ടുമൊരു ക്ലാസിക് തിരിച്ചുവരവ് നടത്തി റോജര്‍ ഫെഡറര്‍. അഞ്ച് സെറ്റ് നീണ്ട മാരത്തണ്‍ പോരാട്ടത്തിനൊടുവിലാണ് ക്വാര്‍ട്ടറില്‍ ടെന്നിസ് സാന്റ്ഗ്രനെ ഫെഡറര്‍ അടിയറവ് പറയിച്ചത്. 6-3, 2-6, 2-6, 7-6(10-8), 6-3ന് ജയിച്ചാണ് സ്വിസ് ടെന്നീസ് ഇതിഹാസതാരം അവസാന നാലില്‍ ഇടം പിടിച്ചത്.
മൂന്നാം റൗണ്ടില്‍ മില്‍മാനെതിരെ സൂപ്പര്‍ ടൈബ്രേക്കറില്‍ 4-8ന് പിന്നില്‍ നിന്ന ശേഷം തുടര്‍ച്ചയായി ആറ് പോയിന്റ് നേടിയായിരുന്നു ഫെഡറര്‍ പ്രീ ക്വാര്‍ട്ടറിലെത്തിയത്. ഇപ്പോഴിതാ ക്വാര്‍ട്ടറിലും സമാനമായ തിരിച്ചുവരവ് ഫെഡറര്‍ നടത്തിയിരിക്കുന്നു.
മൂന്ന് മണിക്കൂറും 35 മിനുറ്റും നീണ്ട പോരാട്ടത്തിനൊടുവിലാണ് അമേരിക്കക്കാരന്‍ സാന്റ്ഗ്രനെ ഫെഡറര്‍ തോല്‍പിച്ചത്. ഇതോടെ 20 ഗ്രാന്റ്സ്ലാമുകള്‍ നേടിയിട്ടുള്ള ഫെഡറര്‍ ആസ്‌ട്രേലിയന്‍ ഓപണില്‍ 14 തവണ ക്വാര്‍ട്ടറില്‍ ജയിച്ചെന്ന നേട്ടവും സ്വന്തമാക്കി. പക്ഷേ അതിന് ഫെഡറര്‍ക്ക് നന്നായി വിയര്‍ക്കേണ്ടി വന്നുവെന്ന് മാത്രം.
ആദ്യ സെറ്റ് ഫെഡറര്‍ നേടിയെങ്കിലും രണ്ടും മൂന്നും സെറ്റുകള്‍ നേടി സാന്റ്ഗ്രന്‍ തിരിച്ചുവന്നു. നാലാം സെറ്റില്‍ 5-4ന് സാന്റ്ഗ്രന്‍ മുന്നിലെത്തുകയും ചെയ്തു. ഒരു പോയിന്റ് അകലെ സെമി സ്വപ്‌നം കണ്ടു നില്‍ക്കുന്ന സാന്റ്ഗ്രനെതിരെയാണ് ഫെഡറര്‍ സെര്‍വ് ചെയ്തത്. നിര്‍ണ്ണായക നിമിഷങ്ങളില്‍ സാന്റ്ഗ്രന്‍ വരുത്തിയ പിഴവുകളും ഫെഡറര്‍ക്ക് തുണയായി.
ये à¤à¥€ पà¥�ें- ആസ്‌ട്രേലിയന്‍ ഓപണ്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ഇന്നുമുതല്‍
സെറ്റ് ടൈബ്രേക്കറിലേക്ക് നീങ്ങിയെങ്കിലും മത്സരവും സെറ്റും കൈപിടിയിലാക്കാന്‍ സാന്റ്ഗ്രന് അവസരം പിന്നെയുമുണ്ടായി. 6-3ന് ടൈബ്രേക്കറില്‍ മുന്നിലെത്തിയ ഫെഡററുടെ എതിരാളി ആകെ ഏഴ് തവണയാണ് കളി ജയിക്കാനുള്ള സുവര്‍ണ്ണാവസരം നഷ്ടപ്പെടുത്തിയത്. കളി മികവ് മാത്രമല്ല ഭാഗ്യത്തിന്റെ അനുഗ്രഹം കൂടി തനിക്കുണ്ടായെന്ന് ആ ഏഴ് മാച്ച് പോയിന്റുകളെക്കുറിച്ച് സൂചിപ്പിച്ച് പിന്നീട് ഫെഡറര്‍ പറയുകയും ചെയ്തു. നാലാം സെറ്റ് ടൈബ്രേക്കറില്‍ സ്വന്തമാക്കിയ ഫെഡറര്‍ പിന്നീട് 6-3ന് നിര്‍ണ്ണായകമായ അഞ്ചാം സെറ്റ് നേടിക്കൊണ്ട് സെമി ബെര്‍ത്ത് ഉറപ്പാക്കുകയും ചെയ്തു.
Adjust Story Font
16