Quantcast

ആസ്ട്രേലിയന്‍ ഓപണ്‍: നദാലിനെ അട്ടിമറിച്ച് ഡൊമിനിക് തീം സെമിയില്‍

കഴിഞ്ഞ രണ്ട് ഫ്രഞ്ച് ഓപണുകളിലും ഫൈനലില്‍ നദാലിനോട് തോറ്റ തീമിന്റെ നാട്ടുകാര്‍ക്ക് മുന്നിലുള്ള മധുര പ്രതികാരം കൂടിയായി ഈ ജയം.

MediaOne Logo

Web Desk

  • Published:

    29 Jan 2020 2:42 PM GMT

ആസ്ട്രേലിയന്‍ ഓപണ്‍: നദാലിനെ അട്ടിമറിച്ച് ഡൊമിനിക് തീം  സെമിയില്‍
X

ലോക ഒന്നാം നമ്പര്‍ റാഫേല്‍ നദാലിനെ അട്ടിമറിച്ച് അഞ്ചാംനമ്പര്‍ ആസ്‌ട്രേലിയക്കാരനായ ഡൊമിനിക് തീം ആസ്‌ട്രേലിയന്‍ ഓപണ്‍ സെമിയില്‍. കഴിഞ്ഞ രണ്ട് ഫ്രഞ്ച് ഓപണുകളിലും ഫൈനലില്‍ നദാലിനോട് തോറ്റ തീമിന്റെ നാട്ടുകാര്‍ക്ക് മുന്നിലുള്ള മധുര പ്രതികാരം കൂടിയായി ഈ ജയം. ഇതോടെ തുടര്‍ച്ചയായി ഏഴ് ഗ്രാന്റ് സ്ലാമുകളുടെ സെമിയിലെത്തുകയെന്ന അപൂര്‍വ്വ റെക്കോഡും നദാലിന് നഷ്ടമായി.

കാളക്കൂറ്റന്റെ കരുത്തിനേയും മെയ് വഴക്കത്തേയും ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ കോര്‍ട്ടില്‍ ഓടി നടന്നു കളിക്കുന്ന നദാലിന്റെ അതേ ബോഡി ഗെയിമിലൂടെയാണ് ഡൊമിനിക് തീം ജയിച്ചു കയറിയത്. നാല് മണിക്കൂറും പത്ത് മിനുറ്റും നീണ്ട മത്സരത്തില്‍ നാല് സെറ്റിലാണ് തീമിന്റെ ജയം. ഇതില്‍ ടൈബ്രേക്കറിലേക്ക് നീണ്ട മൂന്നു സെറ്റുകളും വാശിയേറിയ പോരാട്ടത്തിനൊടുവില്‍ പിടിച്ചെടുത്താണ് തീം സ്വപ്‌നനേട്ടം സ്വന്തമാക്കിയത്. സ്‌കോര്‍ 7-6(3), 7-6(4), 4-6, 7-6(6).

നേരത്തെ കളിച്ച അഞ്ച് കളികളിലും നദാലായിരുന്നു വിജയിച്ചിരുന്നത്. നീളം കൂടിയ റാലികള്‍ക്കൊടുവില്‍ പോയിന്റ് നേടാനുള്ള തീമിന്റെ കഴിവും മത്സരത്തില്‍ നിര്‍ണ്ണായകമായി. ഒമ്പതോ അതിലധികമോ ഷോട്ടുകള്‍ കഴിഞ്ഞ റാലികളില്‍ ഡൊമിനിക് തീം 24 തവണ വിജയിച്ചപ്പോള്‍ 12 തവണ മാത്രമേ നദാലിന് എതിരാളിയെ തോല്‍പിക്കാനായുള്ളൂ. പുരുഷ/വനിതാ സിംഗിള്‍സില്‍ ആസ്‌ട്രേലിയന്‍ ഓപണ്‍ സെമിയിലെത്തുന്ന രണ്ടാമത്തെ മാത്രം ആസ്‌ട്രേലിയക്കാരനാണ് ഡൊമിനിക് തീം.

ലോക ഏഴാം നമ്പര്‍ അലക്‌സാണ്ടര്‍ സ്വരേവിനെ വെള്ളിയാഴ്ച്ച നടക്കുന്ന സെമിയില്‍ തീം നേരിടും. വാവ്‌രിങ്കയെ 1-6, 6-3, 6-4, 6-2നാണ് സ്വരേവ് തോല്‍പിച്ച് സെമിയിലെത്തിയത്. രണ്ടാമത്തെ പുരുഷവിഭാഗം സെമിയില്‍ നൊവാക് ജോകോവിച്ച് റോജര്‍ ഫെഡററെയാണ് നേരിടുക.

TAGS :

Next Story