ആസ്‌ട്രേലിയന്‍ ഓപണ്‍; ഒന്നാം റാങ്കുകാരിയെ അട്ടിമറിച്ച് സോഫിയ കെനിന്‍ ഫൈനലില്‍
കനത്ത ചൂടില്‍ നടന്ന മത്സരത്തില്‍ കടുത്ത പോരാട്ടത്തിനൊടുവില്‍ 7-6(6), 7-5നാണ് അമേരിക്കന്‍ യുവതാരത്തിന്റെ ഫൈനല്‍ പ്രവേശം.
ലോക ഒന്നാം നമ്പറും ആസ്‌ട്രേലിയക്കാരിയുമായ ആഷ്‌ലേ ബാര്‍ട്ടിയെ അട്ടിമറിച്ച് 21കാരി സോഫിയ കെനിന്‍ ആസ്‌ട്രേലിയന്‍ ഓപണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍. കനത്ത ചൂടില്‍ നടന്ന മത്സരത്തില്‍ കടുത്ത പോരാട്ടത്തിനൊടുവില്‍ 7-6(6), 7-5നാണ് അമേരിക്കന്‍ യുവതാരത്തിന്റെ ഫൈനല്‍ പ്രവേശം.
കഴിഞ്ഞ ദിവസം വരെ പ്രധാന ടൂര്‍ണ്ണമെന്റുകളിലൊന്നും നാലാം റൗണ്ടിന് അപ്പുറം പോവാത്ത അറിയപ്പെടാതിരുന്ന താരമായിരുന്നു സോഫിയ കെനിന്‍. ഇപ്പോഴിതാ ആസ്‌ട്രേലിയന്‍ ഓപണ്‍ ഫൈനലിലേക്ക് ഒരു സെറ്റ് പോലും നഷ്ടപ്പെടുത്താതെ 14ആം സീഡ് സോഫിയ കുതിച്ചെത്തിയിരിക്കുന്നു.
കഴിഞ്ഞ വര്‍ഷം വനിതാ സിംഗിള്‍സ് ഒന്നാം റാങ്കിലെത്തിയ ബാര്‍ട്ടി സ്വന്തം നാട്ടുകാരുടെ പൂര്‍ണ്ണ പിന്തുണയോടെയാണ് കളിച്ചത്. വീറും വാശിയും നിറഞ്ഞ മത്സരവും കനത്ത ചൂടും ബാര്‍ട്ടിക്ക് അപ്രതീക്ഷിത തോല്‍വി സമ്മാനിച്ചു.
സോഫിയ നന്നായി കളിച്ചെന്ന് പറഞ്ഞ ബാര്‍ട്ടി മത്സരശേഷം കാണികള്‍ക്ക് നന്ദിയും പറഞ്ഞു. അഞ്ചാം വയസ് മുതല്‍ കണ്ടു കൊണ്ടിരുന്ന സ്വപ്‌നത്തിലാണ് താനിപ്പോഴെന്നായിരുന്നു അമേരിക്കന്‍ താരം സോഫിയ പറഞ്ഞത്. സിമോണ ഹാലെപ് മുരുഗോസ മത്സരത്തിലെ വിജയിയെയായിരിക്കും സോഫിയ ഫൈനലില്‍ നേരിടുക.
Adjust Story Font
16