‘ഞങ്ങള്‍ക്കൊരു വാട്‌സ്ആപ് ഗ്രൂപ്പുണ്ട്’
ലോക ടെന്നീസ് ഭരിക്കുന്ന ഈ മൂവര്‍ സംഘത്തിന് ഒരു വാട്‌സ്ആപ് ഗ്രൂപ്പുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നൊവാക് ജോക്കോവിച്ച്...
ടെന്നീസിലെ ബിഗ് 3 എന്നറിയപ്പെടുന്നവരാണ് റാഫേല്‍ നദാലും റോജര്‍ ഫെഡററും നൊവാക് ജോക്കോവിച്ചും. മൂവരും ചേര്‍ന്ന് ആകെ 56 ഗ്രാന്റ് സ്ലാമുകളാണ് നേടിയിട്ടുള്ളത്. 2015 ല്‍ ഫ്രഞ്ച് ഓപണ്‍ വാവ്‌രിങ്ക നേടിയതിന് ശേഷം ഇവര്‍ മൂന്നുമല്ലാതെ മറ്റൊരാള്‍ക്ക് ഒരു ഗ്രാന്റ്സ്ലാം നേടാന്‍ പോലുമായിട്ടില്ല. ലോക ടെന്നീസ് ഭരിക്കുന്ന ഈ മൂവര്‍ സംഘത്തിന് ഒരു വാട്‌സ്ആപ് ഗ്രൂപ്പുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നൊവാക് ജോക്കോവിച്ച്.
ദുബൈ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ കളിക്കാനെത്തിയപ്പോഴായിരുന്നു ജോകോ ഇക്കാര്യം വെളിപ്പെടുത്തിയത്. ഗ്രൂപ്പുണ്ടെന്ന് മാത്രമല്ല മൂന്നുപേരും ഗ്രൂപ്പില്‍ ആക്ടീവാണെന്നും ജോകോ പറഞ്ഞു. നീണ്ടകാലമായി ടെന്നീസ് കളിക്കുന്നവരാണ് ഞങ്ങള്‍ മൂന്നും. പരസ്പരം ബഹുമാനിക്കുന്നവരുമാണ്. അങ്ങനെയിരിക്കുന്നിടത്തോളം ഞങ്ങളുടെ കളിക്കും വ്യക്തിപരമായും ഈ സൗഹൃദം ഗുണമാണെന്നും ജോക്കോവിച്ച് പറയുന്നു.
ടെന്നീസ് കളത്തില്‍ കിരീടത്തിനായി കഠിനമായി പോരാടുമ്പോഴും ഇവര്‍ക്കിടയിലെ അന്തര്‍ധാര ശക്തമാണെന്നാണ് ഈ വെളിപ്പെടുത്തല്‍ തെളിയിക്കുന്നത്. ഫെഡറര്‍ 20 ഗ്രാന്റ് സ്ലാമുകളും നദാല്‍ 19 ഗ്രാന്റ്സ്ലാമുകളും നേടിയപ്പോള്‍ ലോക ഒന്നാംറാങ്ക് താരം ജോക്കോവിച്ച് 17 എണ്ണമാണ് സ്വന്തമാക്കിയിട്ടുള്ളത്. 32കാരനായ ജോക്കോവിച്ച് നിലവിലെ ഫോം അനുസരിച്ച് മറ്റു രണ്ടുപേരേയും മറികടക്കാനും സാധ്യത ഏറെയാണ്.
ये à¤à¥€ पà¥�ें- പരിക്ക്, ഫെഡറര്‍ ഫ്രഞ്ച് ഓപണില്‍ നിന്നും പിന്മാറി
ഈവര്‍ഷത്തെ ആദ്യ ഗ്രാന്റ്സ്ലാമായ ആസ്‌ട്രേലിയന്‍ ഓപണ്‍ ജോക്കോവിച്ചാണ് നേടിയത്. സെമിയില്‍ തോല്‍പിച്ചത് ഫെഡററെയായിരുന്നു. അടുത്തിടെ പരിക്ക് മൂലം ഫ്രഞ്ച് ഓപണില്‍ നിന്നും പിന്മാറുന്നതായി ഫെഡറര്‍ അറിയിച്ചിരുന്നു. ഫെഡററുടെ പരിക്കിനെ കുറിച്ച് അറിഞ്ഞിരുന്നുവെങ്കിലും ശസ്ത്രക്രിയയും വിശ്രമവും വേണ്ടി വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും പറഞ്ഞ ജോക്കോവിച്ച് റോജര്‍ റോജറാണെന്നും അദ്ദേഹത്തെ ടെന്നീസിന് ആവശ്യമാണെന്നുകൂടി അഭിമുഖത്തിനിടെ പറഞ്ഞു.
Adjust Story Font
16