യു.എസ് ഓപണ്‍ വേദി 350 കിടക്കകളുള്ള താത്കാലിക ആശുപത്രിയാക്കും
ന്യൂയോര്‍ക്കില്‍ കോവിഡ് ബാധിതരുടെ എണ്ണം അതിവേഗം ഉയരുകയും ആശുപത്രികള്‍ രോഗികളെക്കൊണ്ട് നിറയുകയും ചെയ്തതോടെയാണ് താത്കാലിക ആശുപത്രികള്‍ക്കുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്...
യു.എസ് ഓപണ്‍ വേദിയായ ബില്ലി ജീന്‍ കിങ് നാഷനല്‍ ടെന്നിസ് സെന്റര്‍ താത്കാലിക ആശുപത്രിയാക്കുന്നു. അമേരിക്കന്‍ ടെന്നീസ് അസോസിയേഷനാണ് വേദി 350 കിടക്കകള്‍ ഉള്‍ക്കൊള്ളുന്ന താത്ക്കാലിക ആശുപത്രിയാക്കാന്‍ തീരുമാനിച്ച വിവരം അറിയിച്ചത്. അമേരിക്കയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഒന്നരലക്ഷത്തോളമായിരിക്കുകയാണ്.
കഴിഞ്ഞ ദിവസമാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രാജ്യത്തെ ലോക്ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടിയത്. ആദ്യ ഘട്ടത്തില്‍ കൊറോണ വൈറസിന് ലാഘവത്തോടെ എടുത്ത ട്രംപിന് തന്നെ പിന്നീട് മാറ്റി പറയേണ്ടി വന്നിരുന്നു. മികച്ച നടപടികള്‍ സ്വീകരിച്ചാല്‍ പോലും കോവിഡ് ബാധിച്ച് രാജ്യത്ത് ഒരു ലക്ഷംപേര്‍ മരിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഒടുവില്‍ ട്രംപ് പറഞ്ഞത്.
ये à¤à¥€ पà¥�ें- അമേരിക്കയിൽ കൊറോണ മരണം ഒരു ലക്ഷത്തിൽ ഒതുക്കാനായാൽ അത് തന്റെ നേട്ടമെന്ന് ട്രംപ്
അമേരിക്കയില്‍ ആകെ രോഗികളുടെ എണ്ണം വളരെ പെട്ടെന്ന് ഉയരുകയും ആശുപത്രികള്‍ നിറയുകയും ചെയ്തതോടെയാണ് അധികൃതര്‍ താത്കാലിക ആശുപത്രികളുമായി എത്തിയിരിക്കുന്നത്. തിങ്കളാഴ്ച്ചയാണ് ന്യൂയോര്‍ക്ക് സിറ്റി എമര്‍ജെന്‍സി മാനേജ്‌മെന്റ് അമേരിക്കന്‍ ടെന്നീസ് അസോസിയേഷന് ഈ നീക്കത്തെക്കുറിച്ച് വിവരം നല്‍കിയത്. ഒട്ടും വൈകാതെ ടെന്നീസ് അസോസിയേഷന്‍ പിന്തുണ നല്‍കിയതോടെ യു.എസ് ഓപണ്‍ വേദി താത്കാലിക ആശുപത്രിയാക്കാനുള്ള നീക്കങ്ങള്‍ ആരംഭിക്കുകയായിരുന്നു. ന്യൂയോര്‍ക്കിലെ സെന്റര്‍ പാര്‍ക്കില്‍ 68 കിടക്കകള്‍ ഉള്‍ക്കൊള്ളുന്ന താത്ക്കാലിക ആശുപത്രിയും സജ്ജമാക്കുന്നുണ്ട്.
ബ്രസീലിലെ മരകാന സ്റ്റേഡിയം ഉള്‍പ്പെടുന്ന റിയോ ഡി ജനീറോയിലെ മരകാന സ്‌പോര്‍ട്‌സ് കോംപ്ലക്‌സും കൊറോണ രോഗികള്‍ക്കായുള്ള ആശുപത്രിയാക്കി മാറ്റാന്‍ തീരുമാനിച്ചിരുന്നു. സാവോ പോളോയിലെ പക്കാംബു സ്റ്റേഡിയവും ബ്രസീലിയയിലെ മാനെ ഗരിഞ്ച സ്റ്റേഡിയവും താത്കാലിക ആശുപത്രികളായി മാറും. ലണ്ടനിലെ ലോഡ്‌സ് സ്‌റ്റേഡിയം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പാര്‍ക്കിംങ് ഗ്രൗണ്ടായി മാറിയെന്നും വാര്‍ത്തകളുണ്ട്.
Adjust Story Font
16