കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കുമെന്ന ആശങ്കയുണ്ടെന്ന് ജോക്കോവിച്ച്
നേരത്തെ മുന്‍ വനിതാ ഒന്നാം റാങ്ക് താരം വാക്‌സിനില്ലെങ്കില്‍ ടെന്നീസുമില്ലെന്ന് ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ജോക്കോവിച്ചിന്റെ അഭിപ്രായം ചര്‍ച്ചകള്‍ക്ക് കാരണമായിരിക്കുകയാണ്...
കോവിഡിനെ തുടര്‍ന്ന് ടെന്നീസ് താരങ്ങള്‍ക്കടക്കം വാക്‌സിന്‍ നിര്‍ബന്ധമാക്കുമെന്ന ആശങ്കയുണ്ടെന്ന് സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ച്. ഫേസ്ബുക്ക് ലൈവ് സെഷനിടെയായിരുന്നു ജോക്കോവിച്ചിന്റെ പരാമര്‍ശം. വ്യക്തിപരമായി വാക്‌സിനേഷന് എതിരാണ് താനെന്നും ജോക്കോവിച്ച് വ്യക്തമാക്കി.
കോവിഡ് പടര്‍ന്നു പിടിച്ചതിന് പിന്നാലെ മറ്റു കായിക മത്സരങ്ങള്‍ക്കൊപ്പം ഗ്രാന്റ് സ്ലാമുകള്‍ അടക്കമുള്ള ടെന്നീസ് ടൂര്‍ണ്ണമെന്റുകളും നീട്ടിവെക്കുകയോ റദ്ദാക്കുകയോ ചെയ്തിരിക്കുകയാണ്. ഇതിനിടെയാണ് ടെന്നീസ് മത്സരങ്ങള്‍ പുനരാരംഭിക്കുമ്പോള്‍ തനിക്കുള്ള ആശങ്കകളിലൊന്ന് ജോക്കോ പങ്കുവെച്ചത്. 'വ്യക്തിപരമായി ഞാന്‍ വാക്‌സിനേഷന് എതിരാണ്. യാത്ര ചെയ്യുന്നതിനോ മറ്റോ ആരെങ്കിലും വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുന്നതിനോടും യോജിപ്പില്ല.
ये à¤à¥€ पà¥�ें- കോവിഡ് വാക്സിന്‍ കണ്ടുപിടിച്ചില്ലെങ്കില്‍ അമേരിക്കയില്‍ സാമൂഹിക അകലം പാലിക്കുന്നത് 2022 വരെ തുടരേണ്ടി വരുമെന്ന് ഗവേഷകര്‍
പക്ഷേ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയാല്‍ എന്ത് സംഭവിക്കും? അപ്പോഴെനിക്ക് തീരുമാനമെടുക്കേണ്ടി വരും. ഈ വിഷയത്തില്‍ എനിക്ക് സ്വന്തമായി അഭിപ്രായങ്ങളുണ്ട്. ആ ആഭിപ്രായം മാറ്റേണ്ടി വരുമോ എന്ന് അറിയില്ല' എന്നായിരുന്നു നൊവാക് ജോക്കോവിച്ചിന്റെ പ്രതികരണം.
'ജൂലൈയിലോ ആഗസ്തിലോ സെപ്തംബറിലോ... എപ്പോഴാണ് ടെന്നീസ് സീസണ്‍ വീണ്ടും ആരംഭിക്കുകയെന്ന് ഇപ്പോള്‍ പറയാനാവില്ല. എപ്പോഴായാലും ആ സമയത്ത് കോവിഡിനെതിരായ വാക്‌സിന്‍ കുത്തിവെപ്പ് എടുക്കേണ്ടത് നിര്‍ബന്ധമായി മാറുമെന്നാണ് എന്റെ ധാരണ' ജോകോവിച്ച് പറയുന്നു. നേരത്തെ ഇതേ വിഷയത്തില്‍ ഫ്രഞ്ച് താരവും മുന്‍ ലോക ഒന്നാം നമ്പറുമായ അമേലി മൗറിസ്‌മോ നടത്തിയ പരാമര്‍ശവും ശ്രദ്ധിക്കപ്പെടിടിരുന്നു.
ഈവര്‍ഷം ടെന്നീസ് മത്സരങ്ങള്‍ പൂര്‍ണ്ണമായും റദ്ദാക്കിയേക്കുമെന്നും കളിക്കാര്‍ക്കും മറ്റും വാക്‌സിന്‍ എടുത്തതിന് ശേഷം മാത്രമേ അത് സാധ്യമാകൂ എന്നുമായിരുന്നു മൗറിസ്‌മോ സൂചിപ്പിച്ചത്. 'ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള കാണികളും വിവിധ രാജ്യങ്ങളിലെ കളിക്കാരും മാനേജ്‌മെന്റ് സ്റ്റാഫുമൊക്കെ ചേര്‍ന്നാണ് അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് ജീവന്‍ നല്‍കുന്നത്. വാക്‌സിനില്ലെങ്കില്‍ ടെന്നീസുമില്ല' എന്ന മൗറിസ്‌മോയുടെ ട്വീറ്റ് ചര്‍ച്ചയായിരുന്നു.
ആസ്‌ട്രേലിയന്‍ ഓപണ്‍ നേടിക്കൊണ്ട് 2020ല്‍ മികച്ച തുടക്കമാണ് ജോക്കോവിച്ചിന് ലഭിച്ചത്. പിന്നീട് കൊറോണ വൈറസ് പടര്‍ന്നതോടെ മറ്റു കായികമത്സരങ്ങള്‍ക്കൊപ്പം ടെന്നീസിനും ഇടവേളയായി. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ആദ്യമായി വിംബിള്‍ഡണ്‍ റദ്ദാക്കി. മെയ് 24 മുതല്‍ നടക്കേണ്ട ഫ്രഞ്ച് ഓപണ്‍ സെപ്തംബര്‍ 20ലേക്ക് നീട്ടിവെച്ചിരിക്കുകയാണ്.
Adjust Story Font
16