ജോക്കോവിച്ചിന്റെ പരിശീലകനും കോവിഡ്
ഇതോടെ കോവിഡ് ഹോട്ട്‌സ്‌പോട്ടായി ആഡ്രിയ ടൂര്‍ മാറിയിരിക്കുകയാണ്. നേരത്തെ ആഡ്രിയ ടൂറില്‍ പങ്കെടുത്ത ജോക്കോവിച്ച് അടക്കമുള്ള നാല് മുന്‍നിര ടെന്നീസ് താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു...
മുന്‍ ടെന്നീസ് താരവും നൊവാക് ജോക്കോവിച്ചിന്റെ പരിശീലകനുമായ ഗൊരാന്‍ ഇവാനിസെവിക്കിന് കോവിഡ് സ്ഥിരീകരിച്ചു. യാതൊരു കോവിഡ് മുന്‍കരുതലുകളുമില്ലാതെ ജോക്കോവിച്ചിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ആഡ്രിയ ടൂറില്‍ ഇവാനിസെവിച്ചും ഭാഗമായിരുന്നു. നേരത്തെ ആഡ്രിയ ടൂറില്‍ പങ്കെടുത്ത നാല് മുന്‍നിര ടെന്നീസ് താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ജോക്കോവിച്ചിന് പുറമേ ഗ്രിഗര്‍ ദിമിത്രോവ്, ബോര്‍ന കോറിക്, വിക്ടര്‍ ട്രോയിക്കി എന്നീ ടെന്നീസ് താരങ്ങള്‍ക്കാണ് നേരത്തെ കോവിഡ് സ്ഥിരീകരിച്ചത്. 2001ലെ വിംബിള്‍ഡണ്‍ നേടിയിട്ടുള്ള ഇവാനിസെവിക്ക് തനിക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം സോഷ്യല്‍മീഡിയയിലൂടെയാണ് പുറത്തുവിട്ടത്. നേരത്തെ നടത്തിയ രണ്ട് ടെസ്റ്റുകള്‍ നെഗറ്റീവായിരുന്നുവെന്നും മൂന്നാം ടെസ്റ്റിലാണ് പോസിറ്റീവായതെന്നും ഇവാനിസെവിക് അറിയിച്ചിട്ടുണ്ട്.
ജോക്കോവിച്ചിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട ആഡ്രിയ ടൂറാണ് വിവാദങ്ങളുടെ കേന്ദ്രം. ജോക്കോവിച്ചിന്റെ ഇളയ സഹോദരന്‍ ജോര്‍ജെ ജോക്കോവിച്ചായിരുന്നു ടൂര്‍ണ്ണമെന്റ് ഡയറക്ടര്‍. ജോക്കോവിച്ചിന് പുറമേ ഡൊമിനിക് തീം(ലോക മൂന്നാം നമ്പര്‍), അലക്സാണ്ടര്‍ സ്വരേവ്(ഏഴാം റാങ്ക്), 2014ലെ യു.എസ് ഓപണ്‍ ചാമ്പ്യന്‍ മാരിന്‍ സിലിക് തുടങ്ങിയ മുന്‍ നിര താരങ്ങളും ആഡ്രിയ ടൂറില്‍ കളിച്ചിരുന്നു.
അസ്വസ്ഥതകളെ തുടര്‍ന്ന് ബള്‍ഗേറിയന്‍ താരം ഗ്രിഗര്‍ ദിമിത്രോവ് ടൂര്‍ണ്ണമെന്റിനിടെ പിന്മാറിയതോടെയാണ് ആശങ്ക ആരംഭിക്കുന്നത്. നാട്ടിലേക്ക് തിരിച്ച ദിമിത്രോവിന് കോവിഡ് സ്ഥിരീകരിച്ചതോടെ ആഡ്രിയ ടൂറിന്റെ ഫൈനല്‍ റദ്ദാക്കാന്‍ ജോക്കോവിച്ചും കൂട്ടരും നിര്‍ബന്ധിതരാവുകയായിരുന്നു. ജോക്കോവിച്ചിന്റെ ഫിറ്റ്നസ് പരിശീലകന്‍ മാര്‍കോ പാനിച്ചിക്കും ദിമിത്രോവിന്റെ പരിശീലകന്‍ ക്രിസ്റ്റ്യന്‍ ഗ്രോഷിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ये à¤à¥€ पà¥�ें- കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കുമെന്ന ആശങ്കയുണ്ടെന്ന് ജോക്കോവിച്ച്
കൊറോണ വൈറസ് വ്യാപന ഭീതിക്കിടെ മറ്റു രാജ്യങ്ങളില്‍ നിന്നും കളിക്കാരെ ഉള്‍പ്പെടുത്തി ജോക്കോവിച്ച് ആഡ്രിയ ടൂര്‍ സംഘടിപ്പിച്ചത് വലിയ തോതില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്ത മറ്റൊരു സെര്‍ബിയന്‍ താരമായ വിക്ടര്‍ ട്രോയിക്കിക്കും ഗര്‍ഭിണിയായ ഭാര്യക്കും ചൊവ്വാഴ്ച്ച തന്നെ രോഗം സ്ഥിരീകരിച്ചിരുന്നു. ബെല്‍ഗ്രേഡിലെ പ്രദര്‍ശനമത്സരത്തിനിടെ ജോക്കോവിച്ചിനെതിരെ കളിച്ച താരമാണ് ട്രോയിക്കി.
ചാരിറ്റിയുടെ പേരില്‍ സംഘടിപ്പിക്കപ്പെട്ട ആഡ്രിയ ടൂറിനിടെ ടെന്നീസ് താരങ്ങള്‍ നൈറ്റ് ക്ലബുകളും ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ടുകളും സന്ദര്‍ശിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നിരുന്നു. വിദേശയാത്രകള്‍ക്ക് ഭാവിയില്‍ കോവിഡ് വാക്സിന്‍ നിര്‍ബന്ധമാക്കുന്നത് ആശങ്കപ്പെടുത്തുന്നുവെന്ന് ജോക്കോവിച്ച് നേരത്തെ പറഞ്ഞിട്ടുണ്ട്. പ്രതിരോധ കുത്തിവെപ്പുകള്‍ക്കെതിരെ പരസ്യമായ നിലപാട് സ്വീകരിച്ചിട്ടുള്ളയാളാണ് സെര്‍ബിയന്‍ താരം.
Adjust Story Font
16