ഓറഞ്ച് മധുരം, സെനഗലിനെ രണ്ട് ഗോളിന് തകർത്ത് ഹോളണ്ട്
സാദിയോ മാനെയില്ലാതെ ഇറങ്ങിയ സെനഗലിന്‍റ െമുന്നേറ്റനിരക്ക് ഹോളണ്ടിന്‍റെ പ്രതിരോധനിരയെ തകര്‍ക്കാനായില്ല.
ലോകകപ്പ് ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തില്‍ നെതര്‍ലന്‍ഡ്സ് ഏകപക്ഷീയമായ രണ്ട് ഗോളിന് സെനഗലിനെ തകര്‍ത്തു. സാദിയോ മാനെയില്ലാതെ ഇറങ്ങിയ സെനഗലിന്‍റ െമുന്നേറ്റനിരക്ക് ഹോളണ്ടിന്‍റെ പ്രതിരോധനിരയെ തകര്‍ക്കാനായില്ല.
മത്സരത്തിന്‍റെ രണ്ടാം പകുതിയുടെ അവസനമാണ് രണ്ട് ഗോളും പിറന്നത്. ഗോള്‍കീപ്പര്‍ എഡ്വേര്‍ഡ് മെന്‍ഡിയും കൂലിബായുമടങ്ങുന്ന സെനഗല്‍ പ്രതിരോധനിര മികച്ചുനിന്നെങ്കിലും അവസാന മിനുട്ടുകളില്‍ നെതര്‍ലന്‍ഡ് മുന്നേറ്റനിര കത്തിക്കയറുകയായിരുന്നു.
മത്സരം അവസാനിക്കാൻ 6 മിനുട്ട് മാത്രം ബാക്കിയിരിക്കെ ആയിരുന്നു നെതർലന്‍ഡ്സിന്‍റെ ആദ്യ ഗോൾ വന്നത്. 84ആം മിനുട്ടിൽ ഡിയോങ് നൽകിയ ക്രോസ് ഡിഫൻഡേഴ്സിന് ഇടയിലൂടെ കുതിച്ച കോഡി ഗാക്പോ ഹെഡ് ചെയ്ത് സെനഗലിന്‍റെ വലയിൽ എത്തിക്കുകയായിരുന്നു.
ആദ്യ ഗോള്‍ വീണതിന് ശേഷം സെനഗൽ എതിര്‍പോസ്റ്റില്‍ തുടർച്ചയായി ആക്രമണങ്ങൾ നടത്തിയെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു. സാദിയോ മാനെ ഇല്ലാത്തത് ടീമിന്‍റെ മുന്നേറ്റനിരയെ ബാധിച്ചെന്ന് വ്യകതം.
ഇഞ്ച്വറി ടൈമിന്റെ അവസാന മിനുട്ടില്‍ ക്ലാസൻ കൂടി ഗോൾ നേടിയതോടെ നെതര്‍ലന്‍ഡ്സ് ഖത്തര്‍ ലോകകപ്പിലെ തങ്ങളുടെ ആദ്യ ജയമുറപ്പിച്ചു. ആദ്യ ഗോൾ ശ്രമം മെൻഡി തടഞ്ഞെങ്കിലും റീബൗണ്ടിൽ കിട്ടിയ പന്ത് ക്ലാസൻ ഗോളിലേക്ക് നിറയൊഴിക്കുകയായിരുന്നു. ഇക്വഡോറും ഖത്തറുമടങ്ങുന്ന ഗ്രൂപ്പിലാണ് സെനഗലും നെതർലന്‍ഡ്സു. ഖത്തറിനെ കീഴടക്കിയ ഇക്വഡോറും സെനഗലിനെ തോല്‍പ്പിച്ച നെതര്‍ലന്‍ഡ്സുമാണ് നിലവില്‍ ഗ്രൂപ്പില്‍ മുന്നില്‍.
ടീം ഇങ്ങനെ:
സെനഗൽ (4123): എഡ്വേർഡ് മെൻഡി, യൂസഫ് സബാലി, കാലിഡൗ കൗലിബാലി, അബ്ദു ഡിയല്ലോ, നമ്പാലിസ് മെൻഡി, ചെയ്ഖൗ കൗയാട്ടെ, ഇദ്രിസ്സ ഗാന ഗ്യൂയെ, പേപ്പ് അബ്ദു സിസ്സെ, ക്രെപിൻ ഡിയാട്ട, ഇസ്മായില സാർ, ബൗലെ ദിയ
നെതർലൻഡ്സ് (532): ആൻഡ്രീസ് നോപ്പർട്ട്, ഡെയ്ലി ബ്ലൈൻഡ്, നഥാൻ എകെ, വിർജിൽ വാൻ ഡിജ്ക്, മത്തിജ്സ് ഡി ലിഗ്റ്റ്, ഡെൻസൽ ഡംഫ്രീസ്, സ്റ്റീവൻ ബെർഗൂയിസ്, ഫ്രെങ്കി ഡി ജോങ്, സ്റ്റീവൻ ബെർഗ്വിജൻ, കോഡി ഗാക്പോ, വിൻസെന്റ് ജാൻസൻ
Adjust Story Font
16