Quantcast

അസം വെടിവെപ്പ്: പോപ്പുലർ ഫ്രണ്ടിന് ബന്ധമില്ലെന്ന് ദേശീയ ചെയർമാൻ

സംഭവത്തിന് പിറകിൽ പോപ്പുലർ ഫ്രണ്ടാണെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2021-09-24 14:10:55.0

Published:

24 Sep 2021 10:49 AM GMT

അസം വെടിവെപ്പ്: പോപ്പുലർ ഫ്രണ്ടിന് ബന്ധമില്ലെന്ന് ദേശീയ ചെയർമാൻ
X

അസമിലെ സിപാജാറിൽ ഗ്രാമീണരെ കുടയൊഴിപ്പിക്കുകയും എതിർത്തവരെ വെടിവെച്ചുകൊല്ലുകയും ചെയ്ത സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് ബന്ധമില്ലെന്നും അത്തരം ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ദേശീയ ചെയർമാൻ ഒ.എം.എ സലാം വാർത്താസമ്മേളനത്തിൽ പറഞ്ഞു. സൂര്യനുദിക്കാൻ വൈകിയാലും അതിന് പിറകിൽ പോപ്പുലർ ഫ്രണ്ടാണെന്ന് ചിലർ പറയുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ അസമിലെ പല ജില്ലകളിലും സംഘടനക്ക് സ്വാധീനമുണ്ടെന്നും ദരിദ്രരായ അസം നിവാസികളുടെ വിദ്യാഭ്യാസമടക്കമുള്ള കാര്യങ്ങളിൽ ഇടപെടാറുണ്ടെന്നും അദ്ദേഹം അറിയിച്ചു.

സംഭവത്തിന് പിറകിൽ പോപ്പുലർ ഫ്രണ്ടാകാമെന്ന് ബി.ജെ.പി എം.പി ദിലീപ് സൈകിയ ആരോപിച്ചിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തന രീതി ഇത്തരത്തിലാണെന്നും ബി.ജെ.പി കുറ്റപ്പെടുത്തിയിരുന്നു.

അസമിലെ സിപാജാറിൽ ഗ്രാമീണരെ കുടയൊഴിപ്പിക്കുകയും എതിർത്തവരെ വെടിവെച്ചുകൊല്ലുകയും ചെയ്തതിൽ പ്രതിഷേധിച്ച് നാളെ രാജ്യവ്യാപക സമരം നടത്തുമെന്നും അസമിലെ ഇരകൾക്ക് നിയമസഹായം നൽകുമെന്നും ഒ.എം.എ സലാം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ഭൂമി കയ്യേറ്റം ആരോപിച്ച് കുടിയൊഴിപ്പിച്ച 5000 ത്തിൽ അധികം ജനസംഖ്യയുള്ള 800 ലധികം കുടുംബങ്ങളെ അധിവസിപ്പിക്കണമെന്നും നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എൻ.ആർ.സി അസമിൽ നിന്നാണ് തുടങ്ങിയത്, അതേപടി അസമിൽ നിന്ന് തുടങ്ങുന്നവ രാജ്യത്താകെ വ്യാപിപ്പിക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

ദരംഗ് ജില്ലയിലെ ധോൽപ്പുര, ചപ്പാസർ എന്നിവടങ്ങളിൽ കർഷകരാണ് കൂടുതലുള്ളതെന്നും അവിടെ വൻ കാർഷിക പദ്ധതി നടപ്പാക്കാനാണ് കുടിയൊഴിപ്പിക്കൽ നടക്കുന്നത്. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളോട് മനഃപൂർവ അവഗണന നടന്നുകൊണ്ടിരിക്കുന്നുണ്ട്. ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റിന് മുസ്ലിം ഭൂരിപക്ഷമുള്ള ഏഴു ജില്ലകളിൽ മാത്രം സെൻറർ അനുവദിച്ചില്ല. കോപ്പിയടിച്ചു ജയിക്കുമെന്നായിരുന്നു കാരണം പറഞ്ഞത് - അദ്ദേഹം പറഞ്ഞു.

ഏതാനും ദിവസങ്ങൾക്ക് മുമ്പിൽ ഒരു ആർ.എസ്.എസ് പരിപാടിയിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞത് ഒരു സമുദായം ഹിന്ദുക്കളെ തീർത്തുകളയാൻ ഇറങ്ങിയിട്ടുണ്ടെന്നും അവരെ അവസാനിപ്പിക്കാൻ ആർ.എസ്.എസിന്റെ സഹായം വേണമെന്നുമായിരുന്നു. ഈ രീതിയിലാണ് വെറുപ്പിന്റെ രാഷ്ട്രീയം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story