Quantcast
മിക്സഡ് റിലേയില്‍ ഇന്ത്യ ഫൈനലില്‍; ഇന്ത്യയ്ക്ക് വേണ്ടിയിറങ്ങിയവരില്‍ നാല് പേരും മലയാളികള്‍ 
X

Athletics

29 Sep 2019 3:44 AM GMT

മിക്സഡ് റിലേയില്‍ ഇന്ത്യ ഫൈനലില്‍; ഇന്ത്യയ്ക്ക് വേണ്ടിയിറങ്ങിയവരില്‍ നാല് പേരും മലയാളികള്‍ 

ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ മിക്സഡ് റിലേയില്‍ ഇന്ത്യ ഫൈനലില്‍ കടന്നു. ടോക്യോ ഒളിമ്പിക്സിനുള്ള യോഗ്യതയും ഇതോടെ ടീം സ്വന്തമാക്കി. ഇന്ത്യയ്ക്ക് വേണ്ടിയിറങ്ങിയ നാല് പേരും മലയാളികളാണ്. പൂര്‍ണമായും മലയാളികള്‍ അണിനിരന്ന നാല്‍വര്‍ സംഘമാണ് മിക്സഡ് റിലേയില്‍ ഇന്ത്യയുടെ മാനം കാക്കാനിറങ്ങിയത്.

മുഹമ്മദ് അനസ് യഹ്യയായിരുന്നു തുടങ്ങിവെച്ചത്. മികച്ച കുതിപ്പ് പുറത്തെടുത്ത അനസില്‍ നിന്നും രണ്ടാം ലാപ്പില്‍ ബാറ്റണ്‍ ഏറ്റുവാങ്ങിയത് വിസ്മയ. അസാമാന്യ കുതിപ്പ് നടത്തിയ വിസ്മയ ഒന്നാമതായി ഓടിയെത്തി ജിസ്ന മാത്യൂവിന് ബാറ്റണ്‍ കൈമാറി. ജിസ്നയും മികച്ച പ്രകടനത്തോടെ ഓടിയെത്തിയെങ്കിലും അവസാന ലാപ്പിലുണ്ടായിരുന്ന ടോം നോഹിന് വേഗത്തില്‍ ബാറ്റണ്‍ കൈമാറുന്നതില്‍ പിഴച്ചു. എങ്കിലും ഗംഭീര പ്രകടനത്തോടെ ടോം നോഹ് ഇന്ത്യക്ക് മൂന്നാം സ്ഥാനം നേടിക്കൊടുത്തു.

ഇതോടെ ടോക്യോ ഒളിമ്പിക്സിനുള്ള യോഗ്യതയും ഇന്ത്യന്‍ ടീം സ്വന്തമാക്കി. ലോക അത്‌ലറ്റിക്സ് ചാംപ്യന്‍ഷിപ്പിന്‍റെ ചരിത്രത്തിലാദ്യമായി ഉള്‍പ്പെടുത്തിയ മിക്സഡ് റിലേയില്‍ തന്നെ ഫൈനലിന് യോഗ്യത നേടാനായെന്നതും ഇന്ത്യന്‍ നേട്ടത്തിന്‍റെ മാറ്റുകൂട്ടി. അതേസമയം നാനൂറ് മീറ്റര്‍ ഹര്‍ഡില്‍സില്‍ ഇന്ത്യന്‍ പ്രതീക്ഷകളുമായി സെമിഫൈനലിനിറങ്ങിയ മലയാളി താരം എം. പി ജാബിറിന് ഫൈനല്‍ യോഗ്യത നേടാനായില്ല.