‘ചിരിച്ചെഴുതിയ ചരിത്രം’; ജെ.ആർ.എഫ് ഫലത്തിൽ വമ്പൻ നേട്ടവുമായി ഐഫർ
'ജെ.ആർ.എഫ് കിട്ടാനായി പരീക്ഷ എഴുതി മടുത്ത് എല്ലാവരിൽ നിന്നും പരിഹാസങ്ങൾ മാത്രം ലഭിച്ചിരുന്ന സമയത്താണ് ഞാൻ കോച്ചിങ്ങിനായി ഐഫറിലെത്തിയത്. ഐഫറിലെ പഠനകാലം എന്നെ എന്നെന്നേക്കുമായി മാറ്റി. പഠനത്തിൽ ഞാൻ നൽകിയ അതേ ശ്രദ്ധ ഐഫർ എന്റെ മാനസികാരോഗ്യത്തിനും നൽകി, അതുകൊണ്ട് തന്നെ ഒട്ടും മാനസിക സമ്മർദമില്ലാതെ ഹാപ്പിയായിട്ടാണ് ഞാൻ എക്സാം എഴുതിയത്’ -ഐഫറിനൊപ്പം യു.ജി.സി നെറ്റ് (നാഷണൽ എലിജിബിലിറ്റി ടെസ്റ്റ്) പാസായ വിദ്യാർഥിയുടെ വാക്കുകളാണിത്.
തുടർച്ചയായി മൂന്നാം വർഷവും കേരളത്തിലെ നമ്പർ വൺ റിസൽട്ട് നേടി മുന്നേറുന്ന യു.ജി.സി നെറ്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടായ ഐഫറിനെക്കുറിച്ച് വിദ്യാർഥികൾക്കെല്ലാം മികച്ച അഭിപ്രായമാണ്. എട്ടു തവണ നെറ്റ് പരീക്ഷയും 2 തവണ ജെ.ആർ.എഫും നേടിയ അനീസ് പൂവത്തി നയിക്കുന്ന Aifer Education മൂന്ന് വർഷം കൊണ്ട് 1524 അസിസ്റ്റന്റ് പ്രൊഫസർമാരെയും, 211 ജെ.ആർ.എഫ് ജേതാക്കളെയുമാണ് സൃഷ്ടിച്ചത്.
ജൂനിയർ റിസർച്ച് ഫെലോഷിപ്പോടെ ഗവേഷണത്തിനും അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനുമുള്ള യോഗ്യതാ പരീക്ഷയായ യു.ജി.സി നെറ്റ്, സെൻട്രൽ യൂണിവേഴ്സിറ്റികളിലെ ബിരുദ ബിരുദാനന്തര കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള സി.യു.ഇ.റ്റി യു.ജി &പി.ജി എന്നീ പരീക്ഷകൾക്കായി Happy Learning Eco System ഡിസൈൻ ചെയ്ത് ഫലപ്രദമായ തരത്തിൽ മികച്ച പരിശീലനം നൽകുന്ന ഓൺലൈൻ കോച്ചിംഗ് പ്ലാറ്റ്ഫോം ആണ് ഐഫർ. പഠനം സന്തോഷം തരുന്ന പ്രക്രിയ ആണെങ്കിൽ വിജയം ഉറപ്പാണ്, അതിനായി എന്ത് ചെയ്യാം എന്ന ചിന്തയാണ് എഡ്-ടെ ക്ക് മേ ഖലയിൽ ഇന്ത്യയിൽ ആദ്യമായി EmoTech Embedded Learning System സംയോജിപ്പിച്ചു കൊണ്ടുള്ള പഠന സംവിധാനത്തിന് തുടക്കം കുറിക്കാൻ ഐഫറിനെ പ്രേരിപ്പിച്ചത്. മികച്ച വിജയങ്ങളിലൂടെ വിദ്യാർഥികളെ മനസ്സിലാക്കിയുള്ള തങ്ങളുടെ പഠന സംവിധാനം ഓൺലൈൻ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് തെളിയിക്കാൻ ഇതിനോടകം ഐഫറിന് കഴിഞ്ഞു.
ലക്ഷക്കണക്കിന് പേരാണ് ഓരോ വർഷവും നെറ്റ് എഴുതുന്നത്. എന്നാൽ വിജയശതമാനം 6% മാത്രമാണ്. അതിനാൽ ഈ പരീക്ഷ എഴുന്നവർക്ക് പരാജയഭീതിയും സമ്മർദവും ഉണ്ടാകുക സ്വാഭാവികമാണ്. അതുകൊണ്ട് മത്സര പരീക്ഷകൾക്കുള്ള പരിശീലനം നൽകുന്നതിനൊപ്പം വിദ്യാർഥികൾക്ക് മാനസികമായ പിന്തുണ നൽകുന്നതിനായി ഹാപ്പിനസ് ഓഫീസർമാർ, പേഴ്സണൽ മെന്റർമാർ, വ്യ ക്തിഗത സ്റ്റഡിപ്ലാൻ തുടങ്ങിയവയെല്ലാം ഒരുക്കിക്കൊണ്ട് ഐഫർ വിദ്യാർഥികളെ അവർ ആഗ്രഹിച്ച വിജയത്തിലേക്ക് എത്തിക്കുകയാണ്.
പരീക്ഷകൾക്ക് മുന്നിൽ വിദ്യാർഥികൾ പകച്ചു നിൽക്കുകയും, അവരുടെ ജീവൻ പോലും അപകടത്തിലാക്കുന്ന വിധത്തിലുള്ള സമ്മർദം അനുഭവിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഐഫറിന്റെ വിജയം ചർച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ്. സമാധാനത്തോടെ പഠിച്ച്,സമ്മർദവും പേടിയും ഇല്ലാതെയാണ് വിദ്യാർഥികൾ ഏതൊരു പരീക്ഷയെയും നേരിടേണ്ടത്. വിദ്യാർഥികളെ മാനസിക സമ്മർദത്തിലേക്ക് തള്ളിവിടാതെ , സന്തോഷകരമായ മാനസികാവസ്ഥ നിലനിർത്തിക്കൊണ്ട് വിദ്യാർഥികളെ പരീക്ഷയ്ക്ക് തയ്യാറാക്കിയാൽ വിജയം ഉറപ്പാണ്. കേരളത്തിലെ ഏറ്റവും വലിയ റിസൾട്ട് നേടി ഐഫർ അടി വരയിട്ട് നമുക്ക് കാണിച്ച് തരുന്നതും അത് തന്നെയാണ്. EmoTech Embedded പഠന സംവിധാനത്തിലൂടെ പരീക്ഷാപ്പേടിയെ അനായാസം മറികടക്കാനും, ആത്മവിശ്വാസത്തോടെ പരീക്ഷകളെ അഭിമുഖീകരിക്കാനും വിദ്യാർഥികളെ പ്രാപ്തരാക്കുന്ന വിപ്ലവകരമായ മാറ്റത്തിന് വഴിയൊരുക്കുകയാണ് ഐഫറും സി ഇഒ അനീസ് പൂവത്തിയും .
കൂടുതൽ വിവരങ്ങൾക്ക് ഫോൺ - 9339 100 300
ഇമെയിൽ - aiferofficial@gmail.com
വെബ്സൈറ്റ് - www.aifer.in
Adjust Story Font
16