''സാധാരണ ഒരു കോഴ്സ് ചെയ്യുന്ന ലാഘവത്തോടെ സിഎ ചെയ്യാം എന്ന് കരുതരുത്!''
ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി കരിയറാക്കണമെന്ന് ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സംശയങ്ങളും അതിനുള്ള മറുപടിയും
ഡോക്ടര്‍മാരാകട്ടെ എഞ്ചിനീയര്‍മാരാകട്ടെ, പഠിച്ച കോഴ്സ് ഏതാണോ അതേ മേഖലയിലായിരിക്കും ഒരു പ്രൊഫഷണല്‍ കോഴ്സ് കഴിഞ്ഞിറങ്ങുന്ന വ്യക്തിയുടെ ജോലി. എന്നാല്‍ പല മേഖലകളില്‍ ഫിനാന്‍സ് രംഗത്ത് ജോലി തെരഞ്ഞെടുക്കാം എന്നതാണ് ഒരു സിഎക്കാരന്‍റെ പ്രത്യേകത. ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി ഒരു കരിയറാക്കണമെന്ന് ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ക്കുള്ള മറുപടി നല്‍കുകയാണ് ട്രിപ്പിള്‍ ഐ കൊമേഴ്സ് അക്കാദമിയുടെ മാനേജിംഗ് ഡയറക്ടര്‍ ദീപക്കും അക്കാദമിക് ഡയറക്ടര്‍ വേണുഗോപാലും.
- സിഎ കോഴ്സ് പഠിച്ചിറങ്ങിയ ഒരു വ്യക്തിയുടെ ജോലി എന്തെല്ലാമായിരിക്കും?
ഒരു സിഎക്കാരനെ സംബന്ധിച്ചിടത്തോളം പലതരത്തിലുള്ള ജോലികള്‍ ചെയ്യാന്‍ പറ്റും. ഫിനാന്‍സിന്‍റെയും അക്കൗണ്ട്സിന്‍റെ Aമുതല്‍ Zസെഡ് വരെ ഒരു സിഎക്കാരന്‍റെ ആവശ്യമുണ്ട്. പണം എവിടെനിന്ന് കിട്ടും, കിട്ടിയ പണം എങ്ങനെ ഉപയോഗിക്കണം, ഏതുരീതിയില്‍ ഉപയോഗിച്ചാല്‍ വരുമാനം കൂട്ടാന്‍ സാധിക്കും, പണം എങ്ങനെ അക്കൗണ്ട് ചെയ്യണം, അക്കൗണ്ട് ചെയ്തത് ശരിയാണോ, അതിന്‍റെ ടാക്സ് എങ്ങനെയാണ് കൊടുക്കേണ്ടത് തുടങ്ങിയ കാര്യങ്ങളെല്ലാം ഒരു സിഎക്കാരന് അറിയാമെന്നതിനാല്‍ ഏത് സ്ഥാപനത്തിന്‍റെയും ഫിനാന്‍സ് രംഗത്ത് ജോലി കാത്തിരിപ്പുണ്ട്.
- സിഎക്കാരന്‍റെ ജോബ് സെക്യൂരിറ്റി എത്രത്തോളമാണ്? ടാക്സ് ആണ് പ്രധാന ഏരിയ എന്നതിനാല്‍ ഒരു സിഎക്കാരന്‍ സിവിലിയനൊപ്പമാണോ ഗവണ്‍മെന്‍റിനൊപ്പമാണോ നില്‍ക്കുക?
ഒരു വിദ്യാര്‍ത്ഥി സിഎ ക്വാളിഫൈഡ് ആയിക്കഴിഞ്ഞാല്‍ 3 ഓപ്ഷനാണ് ഉള്ളത്. പ്രാക്ടീസ് ചെയ്യാം, ഗവണ്‍മെന്‍റ് സ്ഥാപനങ്ങളില്‍ വര്‍ക്കുചെയ്യാം, പ്രൈവറ്റ് സ്ഥാപനങ്ങളില്‍ ജോലിക്ക് കയറാം.
നമുക്ക് ആരാണോ ശമ്പളം തരുന്നത് അവരുടെ ലക്ഷ്യം നേടിക്കൊടുക്കുക എന്നതായിരിക്കണം ഒരു സിഎക്കാരന്‍റെയും ലക്ഷ്യം. ഗവണ്‍മെന്‍റ് പറയുന്ന പല കാര്യങ്ങളും ആക്ടുകളും നടപ്പാക്കുമ്പോള്‍ അത് എങ്ങനെയാണ് നടപ്പാക്കേണ്ടതെന്നും അതിനനുസരിച്ച് കാര്യങ്ങള്‍ ചെയ്യേണ്ടത് എങ്ങനെയാണെന്നും ഒരു സിവിലിയന് സിഎക്കാരന്‍ പറഞ്ഞു കൊടുക്കണം.
- ഒരു സിഎക്കാരന്‍റെ സേവനം ആര്‍ക്കൊക്കെയാണ് ആവശ്യമായി വരുന്നത്?
എല്ലാവര്‍ക്കും ആവശ്യമാണ്. ഒരു ബിസിനസ് തുടങ്ങണമെങ്കില്‍- അതിന്‍റെ നടപടികള്‍ എന്തൊക്കെ എന്ന് അറിയണമെങ്കില്‍, ബാങ്ക് ലോണ്‍ വേണമെങ്കില്‍, ലോണ്‍ കിട്ടാനായി രേഖകളൊക്കെ ശരിയാക്കണമെങ്കില്‍ സിഎക്കാരന്‍ വേണം, ഒരു ബിസിനസ്സുകാരന് സിഎക്കാരന്‍റെ സഹായം വേണം. ഇന്‍കംടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടിവരുന്ന ഒരു സാധാരണക്കാരന് സിഎക്കാരന്‍റെ സഹായം വേണം.
ഇതൊക്കെ ഒരു വ്യക്തി എന്ന നിലയില്‍ ചിന്തിക്കുമ്പോഴുള്ള കാര്യങ്ങളാണ്. സ്ഥാപനങ്ങളെ സംബന്ധിച്ചാണെങ്കില്‍ അവരുടെ ഫിനാന്‍സ് മുഴുവനും നോക്കുന്നത് സിഎക്കാരാണ്. ഗവണ്‍മെന്‍റിനെ സംബന്ധിച്ചാണെങ്കില്‍ ഫിനാന്‍സുമായി ബന്ധപ്പെട്ട ആക്ടുകളെല്ലാം ഉണ്ടാക്കുന്നത് സിഎക്കാരാണ്.
- സിഎ പഠിപ്പിക്കുന്ന ഒരുപാട് സ്ഥാപനങ്ങളുണ്ട്. അവിടെ നിന്നെല്ലാം ഒരുപാട് വിദ്യാര്‍ത്ഥികളാണ് ഒരേ സമയം പഠിച്ച് പുറത്തിറങ്ങുന്നത്. സത്യത്തില്‍ നമുക്ക് ഇത്രയധികം സിഎക്കാരെ ആവശ്യമുണ്ടോ?
ഇന്ത്യയുടെ ആകെ ജനസംഖ്യയുടെ ഒരു ശതമാനം പോലും വരില്ല ഈ സിഎക്കാര്‍ എന്നതാണ് വാസ്തവം. ഇന്ത്യന്‍ എക്കോണമി വളര്‍ന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ സിഎക്കാര്‍ക്കുള്ള ഡിമാന്‍റും കൂടിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യക്ക് അകത്തും പുറത്തും സിഎക്കാര്‍ക്ക് അവസരങ്ങള്‍ കൂടിക്കൊണ്ടിരിക്കുകയാണ്.
- ഏറ്റവും കുറഞ്ഞ ഫീസില്‍ പഠിക്കാന്‍ പറ്റുന്ന, പുറത്തിറങ്ങിയാല്‍ പെട്ടെന്ന് ജോലി കിട്ടുന്ന കോഴ്സാണ് എന്നാണ് പല സിഎ സ്ഥാപനങ്ങളുടെയും അവകാശവാദം. ഇത് എത്രത്തോളം ശരിയാണ്?
സിഎ, സിഎംഎ, സിഎസ് എന്നീ പ്രൊഫഷണല്‍ കോഴ്സുകളുടെ ഏറ്റവും വലിയ പ്രത്യേകത തൊഴില്‍സാധ്യതയാണ്. ഈ മൂന്ന് കോഴ്സുകളുടെയും സിലബസ് അപ്റ്റുഡേറ്റ് ആണ്. തിയറിയോട് കൂടി പ്രാക്ടിക്കല്‍ എക്സ്പീരിയന്‍സും കൊടുക്കുന്ന കോഴ്സുകളാണ് ഇവയെല്ലാം. ജോലി കിട്ടി ഒരു സ്ഥാപനത്തില്‍ വര്‍ക്ക് ചെയ്യാനുള്ള സ്കില്ലുകള്‍ പഠനകാലത്ത് തന്നെ ഒരു വിദ്യാര്‍ത്ഥി ആര്‍ജജിച്ചിരിക്കും. പഠിച്ചിറങ്ങിയാല്‍ ജോലി ഉറപ്പാണ്.
- കുറച്ചു സമയം ജോലി, കൂടിയ വരുമാനം എന്ന് സിഎക്കാരെ കുറിച്ച് പറയാറുണ്ട്. സത്യത്തില്‍ അതുവഴി ലഭിക്കുന്ന സ്റ്റാറ്റസ് ആണോ ഈ കോഴ്സിലേക്ക് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്ന ഘടകം?
തീര്‍ച്ചയായും, രാജ്യത്തിന്‍റെ ജനസംഖ്യയുടെ ഒരു ശതമാനം പോലുമില്ല സിഎക്കാര്‍ എന്ന് പറഞ്ഞതില്‍ നിന്നുതന്നെ ഈ ജോലിയുടെ സ്റ്റാറ്റസ് വ്യക്തമാണല്ലോ. ഏതൊരു സ്ഥാപനത്തിലായാലും ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് ജോയിന്‍ ചെയ്യുന്നത് പോലും ഒരു സീനിയര്‍ പെസിഷനിലായിരിക്കും. ആ പൊസിഷനില്‍ നിന്നും മുകളിലേക്കാണ് അവരുടെ കരിയര്‍ വളര്‍ച്ച ഉണ്ടാകുന്നത്.
ഏറ്റവും അധികം അപ്ഡേഷന്‍ ആവശ്യമായി വരുന്ന മേഖലയാണിത്. ടാക്സ്, നിയമം, അക്കൗണ്ടന്‍സി എന്നിവയുമായി ബന്ധപ്പെട്ടതെന്തും അപ്റ്റുഡേറ്റ് ആയിക്കൊണ്ടിരിക്കും. അതിന് അനുസരിച്ച് സ്വയം അപ്റ്റുഡേറ്റ് ആകുന്ന ഒരാള്‍ക്കേ അതിന് അനുസരിച്ചുള്ള വളര്‍ച്ചയുണ്ടാകുകയും ഉള്ളൂ..
- പല കുട്ടികള്‍ക്കും മറ്റൊരു അബദ്ധം പറ്റാറുണ്ട്, വലിയ കാര്യത്തിന് സിഎക്ക് ചേരും.. പക്ഷേ പരീക്ഷ പാസാകില്ല
രണ്ടുകാര്യങ്ങളാണ് അതില്‍ പ്രധാനമായും നോക്കേണ്ടത്. ഈ കോഴ്സുകളുടെ പ്രത്യേകത അതിന്‍റെ വോള്യമാണ്. അത്രയ്ക്ക് ആഴവും പരപ്പും ഉള്ള വിഷയമാണത്. ആ വിഷയങ്ങളെ കുറിച്ചെല്ലാം വിദ്യാര്‍ത്ഥിക്ക് അറിവുണ്ടായിരിക്കണം. പഠനകാലയളവ് വളരെ കുറവുമാണ്. ചെറിയ കാലയളവിനുള്ളില്‍ കുറേ കാര്യങ്ങള്‍ പഠിച്ചെടുക്കാനുണ്ട് എന്ന് ആദ്യമേ മനസ്സിലാക്കണം. സാധാരണ ഒരു കോഴ്സ് ചെയ്യുന്ന ലാഘവത്തോടെ സിഎ കോഴ്സ് ചെയ്യുന്നത് നടക്കില്ല. അങ്ങനെ സാധിക്കുമെന്ന് ആരെങ്കിലും പറയുന്നുണ്ടെങ്കില്‍ അത് തെറ്റിദ്ധരിപ്പിക്കലാണ്. 21 വയസ്സില്‍ തന്നെ സിഎ കോഴ്സ് പാസായ നിരവധി കുട്ടികള്‍ ഇവിടെയുണ്ട്. അത് ആ ഫോക്കസും ഡെഡിക്കേഷനും കൊണ്ടുതന്നെയാണ്.
രണ്ടാമത്തെ സ്ട്രാറ്റജി എന്ന് പറയുന്നത്, പഠിച്ചെടുക്കുന്ന കാര്യങ്ങള്‍ ടെസ്റ്റു ചെയ്തെടുക്കുന്നത് 3 മണിക്കൂര്‍ കൊണ്ടാണ്. പരീക്ഷാ ഹാളില്‍ എങ്ങനെ ചോദ്യങ്ങളെ അഭിമുഖീകരിക്കണം എന്നതിനാണ് കൃത്യമായ ഗൈഡന്‍സ് ലഭിക്കേണ്ടത്. ആറ്റിറ്റ്യൂഡ്, പ്ലാനിംഗ്, ഫോക്കസ് എന്നിവയ്ക്കൊപ്പം കൃത്യമായ ഗൈഡന്‍സ് ഉണ്ടാകുകയും ചെയ്താല്‍ ജയം ഉറപ്പാണ്. ബികോം ചെയ്ത ലാഘവത്തോടെ സിഎ ചെയ്യാം എന്ന് കരുതരുത്. കാര്യം എന്താണെന്ന് അറിയണം. അതിന് അനുസരിച്ച് പഠിക്കണം.
- പ്ലസ്ടു കഴിഞ്ഞവര്‍ക്കും ഡിഗ്രി കഴിഞ്ഞവര്‍ക്കും സിഎ കോഴ്സിന് ചേരാം എന്ന് പറയാറുണ്ടല്ലോ? എന്തെങ്കിലും വ്യത്യാസമുണ്ടോ?
പ്ലസ്ടു കഴിഞ്ഞ് ചേരുകയാണെങ്കില്‍ 3 കൊല്ലം ലാഭിക്കാം. 21 വയസ്സില്‍ തന്നെ ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്‍റായി ജോലിയില്‍ കയറാം. ഇന്നത്തെ കാലത്ത് ഒരു ബികോം കഴിഞ്ഞ ഒരു വ്യക്തി എന്തെങ്കിലും ജോലിക്ക് പ്രാപ്തനാണോ എന്ന് ചോദിച്ചാല്‍ അല്ല എന്ന് പറയേണ്ടിവരും.
മറ്റൊന്ന് അതിന്‍റെ പ്രവേശനത്തിലുള്ള വ്യത്യാസമാണ്. പ്ലസ്ടു കഴിഞ്ഞ ഒരു വിദ്യാര്‍ത്ഥി സിഎക്ക് ചേരണമെങ്കില്‍ ഫൗണ്ടേഷന്‍ എക്സാമിനേഷന്‍ എഴുതണം. ഡിഗ്രി കഴിഞ്ഞാല്‍ ഫൗണ്ടേഷനില്ലാതെ നേരിട്ട് സിഎ ചെയ്യാം. പക്ഷേ ഫൗണ്ടേഷന്‍ എക്സാമില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി മൂന്നുവര്‍ഷം ഡിഗ്രിക്ക് ചെലവഴിക്കണോ എന്നതാണ് മറ്റൊരു ചോദ്യം.
- എന്താണ് സിഎ, സിഎംഎ, സിഎ കോഴ്സുകള്‍ തമ്മിലുള്ള വ്യത്യാസം?
അക്കൗണ്ട്, ടാക്സേഷന്‍, ഓഡിറ്റിംഗ്, ഫിനാന്‍ഷ്യല്‍ മാനേജ്മെന്‍റ് എന്നീ കാര്യങ്ങളിലാണ് ഒരു സിഎക്കാരന്‍ ശ്രദ്ധിക്കുന്നത്. സിഎ കോഴ്സുമായി നല്ല സാമ്യമുണ്ടെങ്കില്‍ കൂടി മാനേജിംഗ് അക്കൗണ്ടിംഗും കോസ്റ്റിംഗുമാണ് ഒരു സിഎംഎക്കാരന്‍റെ ഏരിയ. സിഎസ് ആണെങ്കില്‍ മറ്റൊരു ഫീല്‍ഡാണ്. നിയമവുമായി ബന്ധപ്പെട്ടാണ് സിഎസിന്‍റെ ജോലികള്‍ കിടക്കുന്നത്. ഗവേര്‍ണന്‍സും കംപ്ലയന്‍സുമാണ് സിഎസ് കോഴ്സിന്‍റെ സിലബസിന്‍റെ ഭാഗം.
എസിസിഎ എന്നത് ഗ്ലോബല്‍ അക്കൗണ്ടിംഗ് പ്രൊഫഷണല്‍ കോഴ്സാണ്. എസിസിഎ ഫ്ലക്സിബിളാണ്. ഒരു സമയത്ത് ഒരു പേപ്പറ് വീതം പഠിച്ചെഴുതി പാസാകാം. ഒന്നിച്ച് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിയുമെന്ന് ആത്മവിശ്വാസമില്ലാത്ത കുട്ടികള്‍ക്ക് എസിസിഎ കോഴ്സ് നല്ലതാണ്. യുകെ ആസ്ഥാനമായുള്ള സ്ഥാപനമാണ് എസിസിഎയുടെ പരീക്ഷ നടത്തുന്നത്. പൗണ്ടില്‍ വരുന്ന മാറ്റത്തിന് അനുസരിച്ച് ഫീസില്‍ മാറ്റം വരും.
സിഎംഎ യുഎസ്, പെട്ടെന്ന് കിട്ടുന്ന ഒരു പ്രൊഫഷണല്‍ ഡിഗ്രി എന്ന് ആഗ്രഹിക്കുന്നവര്‍ക്കുള്ളതാണ്. വിദേശത്ത് എവിടെയെങ്കിലും ഈ ഫീല്‍ഡില്‍ ജോലി നേടാന്‍ ഈ ഡിഗ്രി മതി. ഒരു വര്‍ഷം മുതല്‍ ഒന്നര വര്‍ഷം വരെ മതി പഠനത്തിന്. സിഎംഎ ഇന്ത്യ മൂന്നുവര്‍ഷത്തെ കോഴ്സാണ്. ഫൗണ്ടേഷനും ഇന്‍ററും ഫൈനലും കടമ്പകള്‍ കടന്നാല്‍ മാത്രമേ സിഎംഎ ഇന്ത്യ ക്വാളിഫൈഡ് ആകുകയുള്ളൂ..
കൂടുതല്‍ അറിയാന്‍ അഭിമുഖം കാണാം:
FOR MORE DETAILS
Know more details : 9020 123 466
WhatsApp chat link :- https://bit.ly/37CHriq
Branches :- Calicut, Kochi & Trivandrum
Adjust Story Font
16