പ്ലസ്ടുവിന് ശേഷം ഡിഗ്രിക്ക് ചേരാം വിദേശത്ത്; മികച്ച കരിയര്‍ കൃത്യമായ പ്രായത്തില്‍
മീഡിയ വണ്‍ പരമ്പര തുടരുന്നു- പറക്കാം പഠിക്കാം
ഒരു ബാച്ചിലര്‍ ഡിഗ്രി, അത് മെഡിക്കല്‍ ആയാലും നോണ്‍ മെഡിക്കല്‍ ആയാലും വിദേശത്ത് ചെയ്യുന്നവര്‍ ഇപ്പോള്‍ കൂടി വരുന്നുണ്ട്.. വിദേശത്തുനിന്ന് ഒരു ബാച്ചിലര്‍ ബിരുദം എന്നത്, ഭാവിയെ കുറിച്ച് കൃത്യമായ കാഴ്ചപ്പാടുള്ള ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം മികച്ചൊരു തീരുമാനമായിരിക്കും. പഠനകാലയളവില്‍ തന്നെ സ്വയം കണ്ടെത്താന്‍ ആ തീരുമാനം വിദ്യാര്‍ത്ഥിയെ സഹായിക്കും.. ഒപ്പം ഒരു പുതിയ നാടിനെ, നിരവധി വ്യക്തികളെ, വ്യത്യസ്ത സംസ്കാരങ്ങളെ പരിചയപ്പെടാനും അനുഭവിക്കാനും ആ കാലം വിദ്യാര്‍ത്ഥിക്ക് സഹായകമാകുകയും ചെയ്യും.
ബ്രിട്ടണ്‍, കാനഡ, ന്യൂസിലാന്‍റ്, ഡെന്‍മാര്‍ക്ക്, പോളണ്ട്, യുഎസ് തുടങ്ങി പഠനം എവിടെ വേണമെന്ന് വിദ്യാര്‍ത്ഥിക്ക് തീരുമാനിക്കാം. എഞ്ചിനീയറിംഗ്, സയന്‍സ്, ആര്‍ട്ട് ആന്‍റ് ഡിസൈന്‍, ബിസിനസ് ആന്‍റ് മാനേജ്‍മെന്‍റ്, ലോ ആന്‍റ് ഫിനാന്‍സ്, സോഷ്യല്‍ സയന്‍സ് ഏത് കോഴ്സ് തെരഞ്ഞെടുക്കണമെന്ന തീരുമാനവും വിദ്യാര്‍ത്ഥിയുടേതാണ്. പക്ഷേ വിദേശത്താകാം ബാച്ചിലര്‍ ഡിഗ്രി എന്നാണ് ഒരു വിദ്യാര്‍ത്ഥി തീരുമാനമെടുക്കുന്നത് എങ്കില്‍ അത് തെളിയിക്കുന്നത്, ആ വ്യക്തി തന്‍റെ കരിയര്‍ തുടങ്ങിയത് കൃത്യമായ പ്രായത്തിലാണ് എന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.
ഒരുക്കങ്ങള്‍ ഒരുവര്‍ഷം മുന്നേ തുടങ്ങുന്നതാണ് ഉചിതം. പക്ഷേ കുറഞ്ഞത് ആറുമാസമെങ്കിലും ഇതിന്‍റെ മുന്നൊരുക്കങ്ങള്‍ക്കായി മാറ്റിവെക്കണം. കൂടാതെ SAT പ്രവേശനപരീക്ഷ നിര്‍ബന്ധമായും എഴുതണം. TOEFL അല്ലെങ്കില്‍ IELTS ആണ് വിദേശപഠനത്തിനൊരുങ്ങുന്നവര്‍ ശ്രദ്ധിക്കേണ്ട മറ്റ് പരീക്ഷകള്‍.
ഇനി നല്ല രാജ്യമേതാണ്, യൂണിവേഴ്സിറ്റിയേതാണ്, ചെലവ് എത്ര വരും, സ്കോളര്‍ഷിപ്പ് കിട്ടുമോ എന്നിങ്ങനെയുള്ള ആശങ്കയുള്ളവര്‍ക്ക് അതിനുള്ള പരിഹാരവുമുണ്ട്. അതാണ് ആര്‍ക്കൈസ് സ്റ്റഡി അബ്രോഡിന്‍റെ ട്രാന്‍സ്പരന്‍റ് ഇന്‍ററാക്ടീവ് സിസ്റ്റം അഥവാ ടിഐഎസ്. പ്രവേശനപരീക്ഷയില്‍ ലഭിക്കുന്ന സ്കോറും ജീവിതചെലവും സ്കോളര്‍ഷിപ്പ് തുകയും കണക്കു കൂട്ടി ഏത് രാജ്യത്ത്, ഏത് യൂണിവേഴ്സിറ്റിയില്‍, എന്ത് പഠിക്കണമെന്ന തീരുമാനമെടുക്കാന്‍ ടിഐഎസ് വിദ്യാര്‍ത്ഥിയെ സഹായിക്കും. കൂടാതെ വിമാനടിക്കറ്റ് ബുക്ക് ചെയ്യാനും, താമസ സൌകര്യമൊരുക്കാനും വിസയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കൃത്യമാണെന്ന് ഉറപ്പുവരുത്താനും ടിഐഎസ് കുട്ടിക്കൊപ്പം ഉണ്ടാകും...
കൂടുതല്‍ വിവരങ്ങള്‍ക്ക്:
Adjust Story Font
16