Quantcast

ക്യുബത്തോൺ 2022 ഗ്രാൻഡ് ഫിനാലെ കൊച്ചിയിൽ ജൂൺ പത്തിന്

എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥികൾക്കിടയിൽ സംഘടിപ്പിച്ച പരിപാടിയിൽ കേരളത്തിനകത്തും പുറത്തും നിന്നായി 30-ഓളം കോളേജുകളാണ് പങ്കെടുത്തത്.

MediaOne Logo

Web Desk

  • Published:

    7 Jun 2022 12:20 PM GMT

ക്യുബത്തോൺ 2022 ഗ്രാൻഡ് ഫിനാലെ കൊച്ചിയിൽ ജൂൺ പത്തിന്
X

കൊച്ചി ഇൻഫോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ.ടി സ്ഥാപനമായ ക്യുബെറ്റ് (CUBET) സംഘടിപ്പിക്കുന്ന 'ക്യുബത്തോൺ 2022' എന്ന ഹാക്കത്തോൺ പരിപാടിയുടെ ഗ്രാൻഡ് ഫിനാലെ ജൂൺ പത്തിന് കൊച്ചി ജിഞ്ചർ ഹോട്ടലിൽ വച്ച് നടക്കും.

ആധുനിക സാങ്കേതികവിദ്യയിൽ പുത്തൻ ആശയങ്ങൾ രൂപവൽക്കരിക്കുന്നതിനായി ദക്ഷിണേന്ത്യയിലെ എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥികൾക്കിടയിൽ സംഘടിപ്പിച്ച പരിപാടിയിൽ കേരളത്തിനകത്തും പുറത്തും നിന്നായി 30-ഓളം കോളേജുകളാണ് പങ്കെടുത്തത്.

ഹെൽത്ത് കെയർ, സ്മാർട്ട് ഓഫീസ്, ഇ-ലേണിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ വിഷയങ്ങൾ അടിസ്ഥാനമാക്കിയായിരുന്നു വിദ്യാർത്ഥികൾ ആശയങ്ങൾ അവതരിപ്പിച്ചതും വികസിപ്പിച്ചതും.

മെയ് 26-ന് ആരംഭിച്ച് 48 മണിക്കൂർ നീണ്ടുനിന്ന ക്യുബത്തോൺ പ്രാഥമിക റഔണ്ടിൽ മികവ് തെളിയിച്ച അമൽ കോളേജ് ഓഫ് എഞ്ചിനീയറിങ് കാഞ്ഞിരപ്പള്ളി, സഹൃദയ കോളേജ് ഓഫ് എഞ്ചിനീയറിങ് ആന്റ് ടെക്‌നോളജി തൃശൂർ, ശ്രീകൃഷ്ണ കോളേജ് ഓഫ് എഞ്ചിനീയറിങ് ആന്റ് ടെക്‌നോളജി കോയമ്പത്തൂർ എന്നീ കോളേജുകളാണ് ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടിയത്.

ജൂൺ പത്തിന് നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ വിജയിക്കുന്ന ടീമിന് 1.5 ലക്ഷം രൂപ ക്യാഷ് പ്രൈസ് നൽകും. ഇതിനു പുറമെ, തെരഞ്ഞെടുക്കുന്ന ആശയം വിവര സാങ്കേതിക രംഗത്ത് പ്രാവർത്തികമാക്കാൻ വേണ്ട അവസരവും വിദ്യാർത്ഥികൾക്ക് ഒരുക്കുമെന്ന് സംഘാടകർ അറിയിച്ചു.

TAGS :
Next Story