Quantcast

കുസാറ്റില്‍ അധ്യാപക സ്ഥിരംനിയമനത്തിന് അപേക്ഷിക്കാം

സര്‍വകലാശാല ഹിന്ദി വകുപ്പില്‍ മലയാളം പഠിപ്പിക്കാനായി താല്‍ക്കാലിക നിയമനത്തിനും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2023-11-06 15:40:19.0

Published:

6 Nov 2023 3:38 PM GMT

Cochin University of Science and Technology (CUSAT) Inter-University Center for IPR Studies has invited applications for the permanent appointment of Assistant Professor, CUSAT invited applications for permanent Assistant Professor post
X

കൊച്ചി: ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ഇന്റര്‍ യൂനിവേഴ്‌സിറ്റി(കുസാറ്റ്) സെന്റര്‍ ഫോര്‍ ഐ.പി.ആര്‍ സ്റ്റഡീസില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ സ്ഥിരം നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത, ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ ഫോം തുടങ്ങിയ വിശദവിവരങ്ങള്‍ recruit.cusat.ac.inല്‍ ലഭ്യമാണ്.

ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി നവംബര്‍ 30 ആണ്. അപേക്ഷയുടെ ഹാര്‍ഡ് കോപ്പി, യോഗ്യത, ജനനതിയതി, സംവരണം തുടങ്ങിയ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ബയോഡാറ്റ എന്നിവ സഹിതം 'രജിസ്ട്രാര്‍, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല, കൊച്ചി-682 022' എന്ന വിലാസത്തില്‍ ഡിസംബര്‍ 7നകം ലഭിക്കണം.

ഹിന്ദി വകുപ്പില്‍ അധ്യാപക അഭിമുഖം

സര്‍വകലാശാല ഹിന്ദി വകുപ്പില്‍ മലയാളം (ഐച്ഛിക വിഷയം) പഠിപ്പിക്കുന്നതിന് താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം (അഭികാമ്യം), പ്രായം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും അവയുടെ പകര്‍പ്പും സഹിതം നവംബര്‍ 14ന് രാവിലെ 11 മണിയ്ക്ക് ഹിന്ദി വകുപ്പില്‍ ഹാജരാകണം.

Summary: Cochin University of Science and Technology (CUSAT) Inter-University Center for IPR Studies has invited applications for the permanent appointment of Assistant Professor.

TAGS :

Next Story