Quantcast

സിവില്‍ സര്‍വീസ്; ഡല്‍ഹിയില്‍ ലഭിക്കുന്ന മികച്ച പരിശീലനം ഇനി കോഴിക്കോട്

ഡല്‍ഹിയിലെ പ്രശസ്തമായ ഐഎഎസ് അക്കാദമിയായ ചാണക്യ അക്കാദമിയിലെ പരിശീലനം ഇനി കോഴിക്കോടും..

MediaOne Logo

ഖാസിദ കലാം

  • Updated:

    2021-11-16 10:31:58.0

Published:

16 Nov 2021 6:48 AM GMT

സിവില്‍ സര്‍വീസ്; ഡല്‍ഹിയില്‍ ലഭിക്കുന്ന മികച്ച പരിശീലനം ഇനി കോഴിക്കോട്
X

സിവില്‍ സര്‍വീസ്, ഇന്നത്തെ തലമുറയുടെ ഒരു വലിയ ലക്ഷ്യമാണത്.. എന്നാല്‍ ആ ലക്ഷ്യത്തിലേക്കെത്താന്‍ എളുപ്പവഴികളില്ല. ചിട്ടയായ പഠനവും പരിശ്രമവും കൃത്യമായ പരിശീലനവും വേണം... അതുകൊണ്ടാണ് സിവില്‍ സര്‍വീസ് എന്ന കടമ്പ കടക്കാന്‍ ആഗ്രഹിക്കുന്നവര്‍ തിരുവനന്തപുരത്തോ ഡല്‍ഹിയിലോ പോയി പഠനം തുടരുന്നത്. എന്നാല്‍ ഡല്‍ഹിയില്‍ ലഭിക്കുന്ന ഐഎഎസ് കോച്ചിംഗിന് കോഴിക്കോട് അവസരമൊരുക്കിയിരിക്കുകയാണ് സാഫി സിവില്‍ സര്‍വീസ് സെന്‍റര്‍.


ഡല്‍ഹിയിലെ ഐഎഎസ് കോച്ചിംഗ് സെന്‍ററായ ചാണക്യ അക്കാദമിയുമായി സഹകരിച്ചാണ് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സിവില്‍ സര്‍വീസ് പരിശീലനത്തിന് സോഷ്യല്‍ അഡ്‍വാന്‍സ്‍മെന്‍റ് ഫൌണ്ടേഷന്‍ ഓഫ് ഇന്ത്യ (സാഫി) തുടക്കം കുറിച്ചിരിക്കുന്നത്. നവംബര്‍ 19 ആണ് പ്രവേശനത്തിനുള്ള അവസാന തീയതി. തെരഞ്ഞെടുക്കപ്പെടുന്ന 100 കുട്ടികള്‍ക്കാണ് പ്രവേശനമുണ്ടായിരിക്കുക. ഡിഗ്രിയാണ് അടിസ്ഥാന യോഗ്യത. കോഴിക്കോടിന് അടുത്ത് വാഴയൂരിലാണ് സാഫി സിവില്‍ സര്‍വീസ് സെന്‍ററിന്‍റെ കാമ്പസ്. പ്രൊഫസര്‍മാരും, ഗവേഷകരും റിട്ടയേര്‍ഡ് ഐഎഎസ് ഓഫീസര്‍മാരും ഉള്‍പ്പെടുന്നതാണ് സാഫി-ചാണക്യ ഫാക്കല്‍ട്ടി. കോച്ചിംഗ് പൂര്‍ണമായും റെസിഡന്‍ഷ്യല്‍ രീതിയിലായിരിക്കും.

സിവില്‍ സര്‍വീസ് പരീക്ഷയുടെ പ്രിലിംസ്, മെയിന്‍ പരീക്ഷയ്ക്കും അഭിമുഖത്തിനും അനുയോജ്യമായ കൃത്യമായ പരിശീലനം ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഈ കോച്ചിംഗില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മികവു പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പും നല്‍കും. പ്രകടന മികവ് അനുസരിച്ച് കോഴ്സ് ഫീസിന്‍റെ 100%,75%,50% എന്നിങ്ങനെയാണ് സ്കോളര്‍ഷിപ്പ് നല്‍കുക. കഴിഞ്ഞ പ്രിലിംസ്, മെയിന്‍ പരീക്ഷകള്‍ ക്ലിയര്‍ ചെയ്തവര്‍ക്ക് പ്രത്യേക സ്കോളര്‍ഷിപ്പ് സ്കീമും ഉണ്ട്.


ഒരു ചാരിറ്റബിള്‍ ട്രസ്റ്റായി 2001 സെപ്തംബറിലാണ് സോഷ്യല്‍ അഡ്‍വാന്‍സ്‍മെന്‍റ് ഫൌണ്ടേഷന്‍ ഓഫ് ഇന്ത്യക്ക് തുടക്കമാകുന്നത്. 'സാഫി മിഷന്‍ 2030' ന്‍റെ ഭാഗമായി തുടക്കം കുറിച്ച ലീഡര്‍ഷിപ്പ് അക്കാദമിക്ക് കീഴിലാണ് സാഫി സിവില്‍ സര്‍വീസ് സെന്‍റര്‍. ഡോക്ടര്‍ ആസാദ് മൂപ്പനാണ് സാഫിയുടെ ഇപ്പോഴത്തെ ചെയര്‍മാന്‍.


കൂടുതല്‍ വിവരങ്ങള്‍ക്ക്:

www.safiindia.org/civil-service-exam/

www.facebook.com/safiiasacademy

Contact no. 8281643878

TAGS :

Next Story