Quantcast

ഈ ഒരൊറ്റ സ്‌കിൽ മതി, ലോകത്തെവിടെ നിന്നും സമ്പാദിക്കാം!

കോൺടെന്‍റ് റൈറ്റിംഗ് മേഖലയില്‍ തിളങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുന്നില്‍ അവസരം തുറന്നിടുകയാണ് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇൻവേർഡ്‌സ് അക്കാഡമി ഫോർ റൈറ്റിംഗ്

MediaOne Logo

Web Desk

  • Updated:

    2023-01-25 14:30:35.0

Published:

25 Jan 2023 1:27 PM GMT

ഈ ഒരൊറ്റ സ്‌കിൽ മതി, ലോകത്തെവിടെ നിന്നും സമ്പാദിക്കാം!
X

എഴുത്തിലെ മികവിലൂടെ ഇന്ന് ലോകത്ത് ഏറെ ജോലി സാധ്യതയുള്ള ഒരു മേഖലയാണ് കോൺടെന്‍റ് റൈറ്റിംഗ്. കൃത്യമായ പരിശീലനങ്ങളിലൂടെ വിവിധ മേഖലകളിലെ ജോലി സാധ്യതകളാണ് കോൺടെന്‍റ് റൈറ്റിംഗ് ഉറപ്പുനൽകുന്നത്.

കോൺടെന്‍റ് റൈറ്റിംഗ് മേഖലയില്‍ തിളങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുന്നില്‍ അവസരം തുറന്നിടുകയാണ് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇൻവേർഡ്‌സ് അക്കാഡമി ഫോർ റൈറ്റിംഗ്. ഇതിന്‍റെ ഭാഗമായി മീഡിയാവൺ അക്കാദമി ഓഫ് കമ്മ്യൂണിക്കേഷനുമായി ചേര്‍ന്ന് ഇൻവേർഡ്‌സ് അക്കാഡമി ഫോർ റൈറ്റിംഗ് സംഘടിപ്പിക്കുന്ന ആറു ദിന ക്രാഷ് കോഴ്‌സിലേക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു.

ഡിജിറ്റൽ ലോകത്ത് ഏറെ തൊഴിൽ സാധ്യതകളുള്ള മേഖലയാണ് കോൺടെന്‍റ് റൈറ്റിംഗ്. ഡിജിറ്റൽ മാർക്കറ്റിംഗ്, അഡ്വർടൈസ്മെന്‍റ്, ബ്ലോഗിങ്, പെർഫോമൻസ് മാർക്കറ്റിംഗ്, ഇൻസ്‌ട്രക്ഷണൽ ഡിസൈനിങ് എന്നിങ്ങനെ വിവിധ മേഖലകളില്‍ നിർണായകമായ കോൺടെന്‍റ് റൈറ്റിംഗ് ഒരു പ്രൊഫഷൻ ആക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയാണ് ഈ ക്രാഷ് കോഴ്സ്. വ്യത്യസ്ത സെഗ്മെന്‍റുകളിലായി വിദഗ്ധർ നയിക്കുന്ന സെഷനുകൾക്ക് പുറമെ പബ്ലിക്കേഷൻ അസിസ്റ്റൻസും ഇന്‍റേൺഷിപ്പിനുള്ള അവസരവും ഇതിലൂടെ ഒരുക്കുന്നു. കൂടാതെ എഴുത്തിന് സഹായിക്കുന്ന സോഫ്റ്റ്‌വെയർ, ടൂളുകൾ എന്നിവയിലുള്ള പരിശീലനവും ക്രാഷ് കോഴ്സില്‍ ഉൾപ്പെടും

മീഡിയവൺ അക്കാദമി കാമ്പസിൽ നടക്കുന്ന പരിപാടിയിൽ ഇൻവെർഡ്സ് അക്കാദമി ഫോർ റൈറ്റിംഗ് ആണ് ആറു ദിവസം നീണ്ടുനിൽക്കുന്ന ക്രാഷ് കോഴ്സിലൂടെ കോൺടെന്‍റ് റൈറ്റിംഗിന്‍റെ വിവിധ മേഖലകളെ പരിചയപ്പെടുത്തുകയും ഒരു പ്രൊഫഷണൽ കോൺടെന്‍റ് റൈറ്റർ ആവാനുമുള്ള പരിശീലനം നൽകുകയും ചെയ്യുന്നത്.

ഫെബ്രുവരി 21 മുതൽ 26 വരെ നീണ്ടുനിൽക്കുന്ന ഈ ക്രാഷ് കോഴ്സിലേക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം. https://tinyurl.com/Inwordscrash എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് www.inwords.xyz/academy/ എന്ന വെബ്സൈറ്റ് സന്ദർശിക്കാം. 8714262048 എന്ന നമ്പറിലും കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കും.

TAGS :

Next Story