കുറഞ്ഞ ഫീസ്, വ്യത്യസ്തമായ ആശയം: കുട്ടികളുടെ മനസ്സറിഞ്ഞ് സിയുസ് ആപ്പ്
അഞ്ചുമുതല്‍ 12വരെ ക്ലാസുകളിലുള്ള കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ട്യൂഷന്‍ നല്‍കുന്നതിനൊപ്പം അവരുടെ വ്യക്തിഗത വികസനത്തിനുള്ള സഹായികൂടിയാണ് സിയുസ് ആപ്പ്
അവസരങ്ങള്‍ ഏറെയുണ്ടെങ്കിലും ഉന്നത വിദ്യാഭ്യാസം എന്നത് ഇന്ന് പലര്‍ക്കും ആശങ്കയാണ്. അവിടെയാണ് സിയുസ് ആപ്പ് ശ്രദ്ധേയമാകുന്നത്. ഇന്ത്യയിലെതന്നെ പ്രമുഖ കരിയര്‍ എജ്യുക്കേഷന്‍ ആപ്പാണ് സിയുസ് ആപ്പ്. അക്കാദമിക പരിശീലനത്തിനൊപ്പം കുട്ടികളുടെ വ്യക്തിത്വ വികസനവും ആപ്പ് ലക്ഷ്യമിടുന്നു.
സിബിഎസ്ഇ, കേരള സിലബസില്‍ അഞ്ചുമുതല്‍ 12വരെ ക്ലാസുകളിലുള്ള കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ട്യൂഷന്‍ നല്‍കുന്നതിനൊപ്പം അവരുടെ വ്യക്തിഗത വികസനത്തിനുള്ള സഹായിയായും ആപ്പ് പ്രവര്‍ത്തിക്കുന്നു. കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനം, കരിയര്‍ ഗൈഡന്‍സ്, മത്സരപരീക്ഷാ പരിശീലനം എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഇതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള കോഴ്സുകള്‍ തെരഞ്ഞെടുക്കാന്‍ സാധിക്കും.
വിദഗ്ധർ നടത്തുന്ന ഓൺലൈൻ ലൈവ് ക്ലാസുകളിലൂടെയാണ് കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനം. 30 മണിക്കൂർ ആണ് ക്ലാസ്. കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ഫൗണ്ടേഷൻ ഓൺലൈൻ കോഴ്സുകള്‍ക്കൊപ്പം യുഎൽസിസിയുടെ സഹകരണത്തോടെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ലണ്ടൻ സർട്ടിഫിക്കേഷനും സിയുസ് തങ്ങളുടെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നുണ്ട്.
ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള മികച്ച യൂണിവേഴ്സിറ്റികളിലും സ്ഥാപനങ്ങളിലും പഠിക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളെ അതത് പ്രവേശനപരീക്ഷകള്‍ക്ക് തയ്യാറാക്കുന്നതിനായി 3 ലെവൽ പരീക്ഷാ കോച്ചിംഗും നൽകുന്നുണ്ട് സിയുസ്. ജെഇഇ, നീറ്റ്, എൻഡിഎ അടക്കം മുപ്പതിലധികം പരീക്ഷകൾക്കായുള്ള കോച്ചിംഗാണ് തങ്ങളുടെ വിദ്യാര്‍ത്ഥികള്‍ക്കായി സിയുസ് നല്‍കുന്നത്.
കുട്ടികള്‍ക്ക് സംശയ നിവാരണത്തിനുള്ള അവസരവും പ്രത്യേക പരിഗണന വേണ്ടവര്‍ക്ക് അതും ആപ്പിലൂടെ ലഭ്യമാക്കുന്നുണ്ട്. ഇതെല്ലാം തന്നെ ഇന്ത്യയിലെ മികച്ച സബ്‍ജക്ട് എക്സ്പേര്‍ട്ടുകളുടെ നേതൃത്വത്തിലാണ് ക്ലാസുകള്‍ കുട്ടികളിലേക്ക് എത്തുന്നത്. ആശയത്തിലെ വ്യത്യസ്ത കൊണ്ട് ശ്രദ്ധേയമായ സിയുസ് ആപ്പിലെ കുറഞ്ഞ ഫീസ് നിരക്കും വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതാണ്.
ആപ്പ് ഡൌണ്‍ലോഡ് ചെയ്യാം:
Adjust Story Font
16