Quantcast

എ.എം.പി നാഷണൽ ടാലന്റ് സെർച്ചില്‍ ഒന്നാം റാങ്ക് മലപ്പുറം സ്വദേശിനി ഫിദ ഹമീദിന്

രാജ്യത്തെ വിവിധ ഐ.ഐ.ടി കൾ അടക്കമുള്ള പ്രമുഖ ക്യാമ്പസുകളിലെ പതിനായിരക്കണക്കിന് വിദ്യാർത്ഥികളോട് മത്സരിച്ചാണ് ഫിദ ഈ നേട്ടം സ്വന്തമാക്കിയത്.

MediaOne Logo

  • Published:

    8 Jan 2021 1:14 PM GMT

എ.എം.പി നാഷണൽ ടാലന്റ് സെർച്ചില്‍ ഒന്നാം റാങ്ക് മലപ്പുറം സ്വദേശിനി ഫിദ ഹമീദിന്
X

അസോസിയേഷൻ ഓഫ് മുസ്ലീം പ്രൊഫഷണൽസ് (എ.എം.പി) അഖിലേന്ത്യാതലത്തിൽ കോളേജ് വിദ്യാർത്ഥികൾക്കിടയിൽ നടത്തിയ നാഷണൽ ടാലൻറ് സെർച്ച് (എന്‍.ടി.എസ്) പരീക്ഷയിൽ ഒന്നാം റാങ്ക് മലപ്പുറം സ്വദേശിനിക്ക്. മലപ്പുറം ഹാജിയാർ പള്ളിയിലെ പരി അബ്ദുൽഹമീദിന്റെയും ഹസീനയുടെയും മകളായ ഫിദാ ഹമീദ് ആണ് പതിനായിരക്കണക്കിന് വിദ്യാർത്ഥികളോട് മത്സരിച്ച് ഈ നേട്ടം സ്വന്തമാക്കിയത്. ഐ ഐ ടി ദർവാഡിലെ ബിടെക് മെക്കാനിക്കൽ എൻജിനീയറിങ് രണ്ടാം വർഷ വിദ്യാർഥിയാണ് ഫിദ. ഫിദയുടെ സഹോദരൻ ഫഷ്ബിൻ ജൂനിയർ ടാലൻറ് സെർച്ച് ടെസ്റ്റിൽനാലാം സ്ഥാനവും നേടിയിട്ടുണ്ട്.

രാജ്യത്തെ വിവിധ ഐ.ഐ.ടി കൾ അടക്കമുള്ള പ്രമുഖ ക്യാമ്പസുകളിലെ വിദ്യാർത്ഥികളാണ് ടെസ്റ്റിനുണ്ടായിരുന്നത്. മഹാരാഷ്ട്രയിൽ നിന്നുള്ള സുഹൈൽ അയ്യൂബ് രണ്ടാം റാങ്കും രാജസ്ഥാൻ കോട്ട ഗവൺമെൻറ് മെഡിക്കൽ കോളേജിലെ അൽവീന ഖാൻ മൂന്നാം റാങ്കും കരസ്ഥമാക്കി. പത്ത് പന്ത്രണ്ട് ക്ലാസ്സുകാർക്ക് വേണ്ടിയുള്ള ജൂനിയർ ടാലൻറ് സെർച്ചിൽ ഡൽഹിയിലെ അദ്നാൻ ഷംസി, മഹാരാഷ്ട്രയിലെ അസ്ന ഫാത്തിമ യുപിയിലെ വരുൺ വാഷ്നി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകൾ നേടി.

വിജയികൾക്ക് 30000, 20000, 10,000 രൂപയുടെ കാശ് അവാർഡുകളും സർട്ടിഫിക്കറ്റുകളും നൽകും. ഇതിനു പുറമെ, പുറമേ ടാലൻറ് സെർച്ചിലൂടെ കണ്ടെത്തിയ ആയിരക്കണക്കിന് മികച്ച പ്രതിഭകളുടെ തുടർ പഠനത്തിന് എ.എഎം.പി സഹായം നൽകും.

എ.എം.പി പ്രതിനിധി ഡോ. സുബൈർ ഹുദവി ഫിദ ഹമീദിന് ഉപഹാരം നല്കുന്നു.

വിദ്യാഭ്യാസം, തൊഴിൽ സഹായം, സാമ്പത്തിക ശാക്തീകരണം എന്നീ മേഖലയിൽ കഴിഞ്ഞ പത്ത് വർഷത്തിലേറെയായി ദേശീയതലത്തിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന എൻജിഒ ആണ് ആണ് എഎംപി (AmpIndia.org). ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ് തൊഴിൽ പരിശീലന പരിപാടികൾ ജോബ് ഫെയറുകൾ, വിദ്യാർത്ഥികൾക്കുള്ള മെന്ററിങ്ങ് സംരഭങ്ങൾ (TheIndiaMentors.com), പഠനം പൂർത്തീകരിക്കുന്നവർക് വേണ്ടി തൊഴിൽ അവസരങ്ങൾ ലഭ്യമാക്കൽ (AmpowerJobs.com), ഓൺലൈൻ സക്കാത്ത് ക്രൗഡ് ഫണ്ടിംഗ് സ്കീം (Indiazakat.com) തുടങ്ങി നിരവധി പദ്ധതികളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

ഒന്നാം സ്ഥാനം നേടിയ ഫിദയെ എ.എം.പി പ്രതിനിധിസംഘം വീട്ടിലെത്തി അഭിനന്ദിച്ചു. അലിഗഡ് മുൻ വിസി മേജർ സമീറുദ്ദിൻ ഷാ അടക്കമുള്ള പ്രമുഖർ പങ്കെടുത്ത ഓൺലൈൻ സംഗമത്തിലാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.

TAGS :

Next Story