Quantcast

ചായക്ക് ബെസ്റ്റ് കോംബോ; ബിസ്‌കറ്റിനെ കടത്തിവെട്ടി സമൂസ

18 നും 29 നും ഇടയിൽ പ്രായമുള്ള യുവാക്കളിൽ കൂടുതല്‍ പേരും ചായയോടൊപ്പം സമൂസയാണ് കഴിക്കാൻ ഇഷ്ടപ്പെടുന്നത്

MediaOne Logo

Web Desk

  • Updated:

    30 Jan 2023 4:36 PM

Published:

30 Jan 2023 4:19 PM

Samosa,biscuit,  tea, health
X

ചായയോടൊപ്പം പലതരം പലഹാരങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ. പ്രധാനമായും ബിസ്‌കറ്റ്. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ ചായയോടൊപ്പം ബിസ്‌കറ്റ് കഴിക്കുന്നവരാണ്. എന്നാൽ പുതിയ സർവെ പ്രകാരം ബിസ്‌കറ്റിനേക്കാളും ആളുകൾ ചായയോടൊപ്പം കഴിക്കാൻ ഇഷ്ടപ്പെടുന്ന പലഹാരം സമൂസയാണ്.

നമ്മൾ ഇന്ത്യക്കാർ മാത്രമല്ല വിദേശികളും ചായക്കൊപ്പം സമൂസ കഴിക്കാൻ ഇഷ്ടപ്പെടുന്നു എന്നതാണ് പ്രധാനം. ചായക്കൊപ്പം ബിസ്‌കറ്റിനെക്കാൾ സമൂസയുടെ കോമ്പിനേഷനാണ് ആളുകൾ ഇഷ്ടപ്പെടുന്നതെന്ന് പുതിയ സർവെ റിപ്പോർട്ടിൽ പറയുന്നു.

ബ്രിട്ടണിൽ നടത്തിയ പഠനപ്രകാരം അവിടെയുള്ള യുവാക്കൾ ബിസ്‌കറ്റിന് പകരം സമൂസ കൂടുതലായി ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്. '18 നും 29 നും ഇടയിൽ പ്രായമുള്ള യുവാക്കളിൽ കൂടുതല്‍ പേരും ചായയോടൊപ്പം കഴിക്കാൻ സമൂസയാണ് ഇഷ്ടപ്പെടുന്നത്'- യുണൈറ്റഡ് കിങ്ഡം ടീ ആൻഡ് ഇൻഫ്യൂഷൻ അസോസിയേഷൻ നടത്തിയ സർവേ വ്യക്തമാക്കുന്നു.

യുണൈറ്റഡ് കിങ്ഡം ടീ ആൻഡ് ഇൻഫ്യൂഷൻസ് ഡോ. സാറാ ഹാൾ ആണ് സർവെ നടത്തിയത്. ബ്രിട്ടണിലെ ആളുകൾ ഏറ്റവും കൂടുതൽ കഴിക്കാനിഷ്ടപ്പെടുന്ന അഞ്ച് വിഭവങ്ങളിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് സമൂസയാണെന്ന് ബ്രിട്ടണിലെ പ്രശസ്ത പാചകക്കാരനും സംരംഭകനുമായ അതുൽ കൊച്ചാർ പറഞ്ഞു.

TAGS :

Next Story