Quantcast

ജോലി പണിയാവുന്നു? സ്ത്രീകൾക്കിടയിൽ സ്ട്രോക്ക് കൂടുന്നുവെന്ന് പഠനം

യൂറോപ്യൻ സ്ട്രോക്ക് യൂണിയൻ്റേതാണ് പഠനം

MediaOne Logo

Web Desk

  • Updated:

    2021-09-06 13:11:52.0

Published:

6 Sep 2021 12:16 PM GMT

ജോലി പണിയാവുന്നു? സ്ത്രീകൾക്കിടയിൽ സ്ട്രോക്ക് കൂടുന്നുവെന്ന് പഠനം
X

ജോലി സമ്മർദം മൂലം സ്ത്രീക‍ള്‍ക്കിടയിൽ മസ്തിഷ്കാഘാതം അധികരിക്കുന്നുവെന്ന് പഠനം. യൂറോപ്യൻ സ്ട്രോക്ക് യൂണിയൻ്റെ (ESO) പഠനപ്രകാരം സ്ത്രീകൾക്കിടയിൽ പുരുഷന്മാരേക്കാൾ ഹൃദയസംബന്ധിയായ രോഗങ്ങൾ അധികരിക്കുന്നതായാണ് റിപ്പോർട്ട്. പ്രമേഹം, കൊളസ്ട്രോൾ, പുകവലി, അമിതവണ്ണം, തുടങ്ങിയ സ്ട്രോക്കിൻ്റെ പരമ്പരാഗത കാരണങ്ങൾക്ക് പുറമേ ഉറക്കക്കുറവും ജോലിസമ്മർദവും സ്ട്രോക്കിന് കാരണമാവുമെന്നാണ് റിപ്പോർട്ട് പറയുന്നത്.

പാരമ്പര്യമായി സ്ത്രീകളേക്കാൾ ഹൃദയസംബന്ധിയായ രോഗങ്ങൾ കൂടുതൽ കാണപ്പെടുന്നത് പുരുഷന്മാരിലാണ്. എന്നാൽ ഈ അടുത്തിടെയായി സ്ത്രീകൾക്കിടയിൾ ജോലി സമ്മർദവും ഉറക്കപ്രശ്നങ്ങളും സ്ട്രോക്കിന് കാരണമാവുന്നുണ്ടെന്ന് സൂറിച്ച് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ന്യൂറോളജിസ്റ്റ് ഡോ.മാർട്ടിൻ ഹാൻസലും സംഘവും പറയുന്നു. 2007,2012 ,2015 കാലയളവിലായി 22,000 പുരുഷന്മാർക്കും സ്ത്രീകൾക്കുമിടയിൽ നടത്തിയ പഠനമാണ് സ്ത്രീകൾക്കിടയിൽ വലിയ രീതിയിൽ ഹൃദയസംബന്ധിയായ രോഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് കണ്ടെത്തിയത്.

2007 ൽ 38 ശതമാനം മാത്രമായിരുന്നു മുഴുസമയ ജോലിക്കാരായ സ്ത്രീകളെങ്കിൽ 2017 ൽ അത് 44 ശതമാനമായി വർദ്ധിച്ചു. പുരുഷന്മാർക്കും സ്തീകൾക്കുമിടയിലായി ജോലിസമ്മർദ്ധം 2012 ൽ 59 ശതമാനമായിരുന്നെങ്കിൽ 2017 ൽ അത് 66 ശതമാനമായി ഉയർന്നു. ഇതേ കാലയളവിനിടക്ക് ഉറക്കക്കുറവ് മൂലം പ്രതിസന്ധി അനുഭവിക്കുന്നവരുടെ കണക്ക് 24 ശതമാനത്തിൽ നിന്ന് 29 ശതമാനമായി ഉയർന്നു.

എന്നാൽ, ഹൃദയസംബന്ധിയായ പ്രശ്നങ്ങളുടെ സാധാരണ കാരണങ്ങളായ പ്രമേഹം, രക്തസമ്മർദം, പുകവലി തുടങ്ങിയവ മാറ്റമില്ലാതെ തുടർന്നു എന്നും പഠനം പറയുന്നു. 27 ശതമാനം പേർ ഹൈപ്പർ ടെൻഷനും , 18 ശതമാനം പേർ കൊളസ്ട്രോളും , 5 ശതമാനം പേർ ഡയബെറ്റീസും മൂലം ഹൃദയസംബന്ധിയായ രോഗങ്ങൾ അനുഭവിക്കുന്നുണ്ട്.

TAGS :

Next Story