ആരോഗ്യമുള്ള തലച്ചോറിന് കുട്ടികള്‍ക്ക് നല്‍കേണ്ട 10 സൂപ്പര്‍ ഭക്ഷണങ്ങള്‍
കൗമാരപ്രായത്തിൽ കുട്ടിയുടെ മസ്തിഷ്കം വികസിക്കുന്നത് തുടരുന്നു
കുഞ്ഞുങ്ങളുടെ ആരോഗ്യം പോലെ പ്രധാനമാണ് അവരുടെ തലച്ചോറിന്‍റെ ആരോഗ്യവും. ശരിയായ പോഷകാഹാരം നല്‍കിയാല്‍ മാത്രമേ ഈ വളര്‍ച്ച സാധ്യമാകൂ. ആദ്യ വർഷങ്ങളിൽ, കുട്ടിയുടെ മസ്തിഷ്കം അതിവേഗം വളരുന്നു. രണ്ട് വയസ് ആകുമ്പോഴേക്കും നിങ്ങളുടെ കുട്ടിയുടെ തലച്ചോറ് മുതിർന്നവരുടെ വലുപ്പത്തിന്‍റെ 80% ആയി വളർന്നിരിക്കും. കൗമാരപ്രായത്തിൽ കുട്ടിയുടെ മസ്തിഷ്കം വികസിക്കുന്നത് തുടരുന്നു. ആരോഗ്യകരമായ തലച്ചോറിന്‍റെ പ്രവർത്തനത്തിന് എല്ലാ പോഷകങ്ങളും ആവശ്യമാണ്. കൂടാതെ, ചില പോഷകങ്ങളും ഭക്ഷണങ്ങളും മസ്തിഷ്ക വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും കുട്ടികളിലും കൗമാരക്കാരിലും വൈജ്ഞാനിക പ്രവർത്തനം വർധിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഗവേഷണങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്.
1. മത്സ്യം- മത്സ്യത്തിൽ അടങ്ങിയിരിക്കുന്ന ഒമേഗ -3 ഫാറ്റി ആസിഡുകളും വിറ്റാമിൻ ഡിയും തലച്ചോറിനെ സ്മൃതി നാശത്തില്‍ നിന്നും ബോധക്ഷയത്തില്‍ നിന്നും സംരക്ഷിക്കാൻ സഹായിക്കുന്നു. മത്തി, ട്യൂണ, സാൽമൺ എന്നീ മത്സ്യങ്ങളില്‍ ഒമേഗ 3 ഫാറ്റി ആസിഡുകൾ ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്. കുട്ടികളുടെ തലച്ചോറിൽ ഒമേഗ 3 എത്രത്തോളം എത്തുന്നുവോ അത്രത്തോളം ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് വർധിക്കും.
2.ബെറി- ഗുണകരമായ സസ്യ രാസവസ്തുക്കളായ ആന്തോസയാനിനുകൾ ബെറി വര്‍ഗത്തില്‍ പെട്ട പഴങ്ങളില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ആന്തോസയാനിനുകൾ തലച്ചോറിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും. അവ തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുകയും പുതിയ നാഡീകോശങ്ങളുടെ വളർച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.
3.ഇലക്കറികള്‍- ഇലക്കറികള്‍ കുട്ടികളെ കഴിപ്പിക്കുക എന്നത് കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ ഇവ കുട്ടികളുടെ മസ്തിഷ്ക വികസനത്തിന് നിർണായകമാണെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.സ്മൂത്തികൾ, ഓംലെറ്റുകൾ, സാൻഡ്‌വിച്ചുകൾ എന്നിവയില്‍ ഇലക്കറികള്‍ ചേര്‍ത്ത് കുട്ടിയെ കഴിപ്പിക്കാവുന്നതാണ്. ഫോളേറ്റ്, ഫ്ലേവനോയ്ഡുകൾ, കരോട്ടിനോയിഡുകൾ, വിറ്റാമിൻ ഇ, കെ 1 തുടങ്ങി തലച്ചോറിനെ സംരക്ഷിക്കുന്ന ഘടകങ്ങള്‍ ചീര, കാലെ(ഒരിനം ക്യാബേജ്), ഉർവച്ചീര എന്നീ ഇലക്കറികളില്‍ അടങ്ങിയിട്ടുണ്ട്.
4.തൈര്- പ്രഭാതഭക്ഷണത്തിന് മധുരമില്ലാത്ത തൈര് അല്ലെങ്കിൽ പ്രോട്ടീൻ സമ്പുഷ്ടമായ ലഘുഭക്ഷണം നൽകിക്കൊണ്ട് നിങ്ങളുടെ കുട്ടിയുടെ തലച്ചോറിന്‍റെ ആരോഗ്യത്തെ സഹായിക്കാം. തലച്ചോറിന്‍റെ വളർച്ചയ്ക്കും വൈജ്ഞാനിക പ്രവർത്തനത്തിനും ആവശ്യമായ വിറ്റാമിനായ അയോഡിൻ തൈര് പോലുള്ള പാലുൽപ്പന്നങ്ങളിൽ ഉണ്ട്.
5.ബീന്‍സ്- പ്രോട്ടീൻ, കോംപ്ലക്സ് കാർബോഹൈഡ്രേറ്റ്, ഫൈബർ എന്നിവയ്ക്കൊപ്പം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുള്ളതിനാൽ ബീൻസ് കുട്ടികളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഒരു കുട്ടി ഉച്ചഭക്ഷണത്തോടൊപ്പം അവ കഴിക്കുകയാണെങ്കിൽ, ഉച്ചക്ക് ശേഷം കുട്ടിയുടെ ഊർജ്ജവും മാനസിക ശേഷിയും നിലനിർത്തുന്നു.
6.നിലക്കടല- വിറ്റാമിന്‍ ഇയുടെ കലവറയാണ് നിലക്കടല. ഇത് ന്യൂറോണൽ മെംബ്രണുകളെ സംരക്ഷിക്കുന്ന ശക്തമായ ആന്‍റിഓക്‌സിഡന്‍റാണ്. നിലക്കടല ഏതു രൂപത്തില്‍ നല്‍കിയാലും ്തു കുട്ടികളുടെ തലച്ചോറിന്‍റെ ആരോഗ്യത്തെ സഹായിക്കും.
7.ഓറഞ്ച്- കുഞ്ഞുങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പഴമാണ് ഓറഞ്ച്. കുട്ടികളുടെ ബുദ്ധിവളര്‍ച്ച ഉള്‍പ്പെടെയുള്ള പൊതുവായ ആരോഗ്യത്തിന് ഓറഞ്ച് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഓറഞ്ച് ജ്യൂസ് രൂപത്തില്‍ കഴിക്കുന്നത് തലച്ചോറിലേക്കുള്ള രക്തയോട്ടം കൂട്ടാനും നാഡികളുടെ പ്രവർത്തനം വർധിപ്പിക്കാനും സഹായിക്കും.
8.ഓട്സ്- കുട്ടികള്‍ക്കിഷ്ടപ്പെട്ട പ്രഭാതഭക്ഷണമാണ് ഓട്സ്. രാവിലെ ഇതു കഴിക്കുന്നതിലൂടെ കുട്ടികള്‍ക്കാവശ്യമായ ഊര്‍ജം ലഭിക്കുന്നു. ഓട്‌സിലെ ഉയർന്ന ഫൈബർ ഉള്ളടക്കം സ്കൂൾ ദിവസം മുഴുവൻ കുട്ടിയുടെ തലച്ചോറിനെ സജീവമായി നിലനിർത്തുന്നു. പൊട്ടാസ്യം, സിങ്ക്, വിറ്റാമിൻ ഇ, ബി വിറ്റാമിനുകൾ...തുടങ്ങി ശരീരത്തിന്‍റെയും മനസിന്‍റെയും ആരോഗ്യകരമായ പ്രവർത്തനത്തെ സഹായിക്കുന്ന ഘടകങ്ങൾ ഓട്‌സിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
9.മുട്ട- പ്രോട്ടീനുകളുടെ ഉറവിടമാണ് മുട്ട. മഞ്ഞക്കരുവില്‍ ഗണ്യമായ അളവിൽ കോളിൻ അടങ്ങിയിട്ടുണ്ട്, ഇത് ഓര്‍മക്ക് നല്ലതാണ്. പുഴുങ്ങിയോ ഓംലറ്റായോ, സാന്‍ഡ്‍വിച്ചായോ മുട്ട കഴിക്കാവുന്നതാണ്.
10. കൊക്കോ- എപ്പികാടെച്ചിൻ, കാറ്റെച്ചിൻ എന്നിവയുൾപ്പെടെ ഫ്ലേവനോയിഡ് ആന്‍റി ഓക്‌സിഡന്‍റുകളുടെ ഏറ്റവും സമൃദ്ധമായ ഭക്ഷണ സ്രോതസുകളിലൊന്നാണ് കൊക്കോ. തലച്ചോറിന്‍റെ ആരോഗ്യത്തിന് ഇതു നല്ലതാണ്. കൊക്കോ ഫ്ലേവനോയ്ഡുകൾ കാരണം തലച്ചോറിന് കൂടുതൽ രക്തം ലഭിക്കുന്നു. നിങ്ങളുടെ കുട്ടിയുടെ ദൈനംദിന ഭക്ഷണത്തിൽ ഈ പോഷകഗുണമുള്ള സൂപ്പർഫുഡുകൾ ഉള്‍പ്പെടുത്തുന്നത് ഉറപ്പാക്കുക. ഈ ഭക്ഷണങ്ങൾ അവരുടെ തലച്ചോറിന്‍റെ ആരോഗ്യം മാത്രമല്ല, മൊത്തത്തിലുള്ള ആരോഗ്യവും മെച്ചപ്പെടുത്തുന്നു.
Adjust Story Font
16