Quantcast

വിവാഹ മോചനങ്ങള്‍ കുട്ടികളുടെ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കുമെന്ന് പഠനം

MediaOne Logo

Jaisy

  • Published:

    12 May 2018 12:27 PM GMT

വിവാഹ മോചനങ്ങള്‍ കുട്ടികളുടെ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കുമെന്ന് പഠനം
X

വിവാഹ മോചനങ്ങള്‍ കുട്ടികളുടെ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കുമെന്ന് പഠനം

സ്പെയിനിലെ സാന്റിയാഗോ ഡി കോമ്പോസ്റ്റെല, വിഗോ എന്നീ സര്‍വ്വകലാശാലകളിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്

രണ്ട് പേര്‍ വേര്‍പിരിയുമ്പോള്‍ ലോകം അവസാനിക്കില്ലെങ്കിലും ഒരു ജീവിതം അവിടെ പാതി വഴിയില്‍ നിന്നു പോവുകയാണ്. മാതാപിതാക്കള്‍ പിരിയുമ്പോള്‍ അവരുടെ കുട്ടികളുടെ ജീവിതവും അങ്ങിനെയാണ്...മുരടിച്ച ഒരു ചെടി പോലെയായിരിക്കും പിന്നീട് അവരുടെ ജീവിതം. വിവാഹ മോചനങ്ങള്‍ കുഞ്ഞുങ്ങളെ മാനസികമായി മാത്രമല്ല, ശാരീകമായും തകര്‍ക്കുമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. അച്ഛനും അമ്മയും വിവാഹ മോചനം നേടി രണ്ട് വഴിക്കാകുമ്പോള്‍ ഒറ്റക്കായി പോകുന്ന കുഞ്ഞിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നാണ് പുതിയ കണ്ടെത്തല്‍. സ്പെയിനിലെ സാന്റിയാഗോ ഡി കോമ്പോസ്റ്റെല, വിഗോ എന്നീ സര്‍വ്വകലാശാലകളിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

വിവാഹമോചിതരായവരുടെ മക്കള്‍ക്ക് ത്വക്ക്,നാഡീ സംബന്ധമായ രോഗങ്ങള്‍ ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് കണ്ടെത്തല്‍. മാത്രമല്ല ഹൃദ്രോഗം, അലര്‍ജികള്‍, കാഴ്ച,കേള്‍വി പ്രശ്നങ്ങള്‍,ശ്വസന സംബന്ധമായ രോഗങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യതയും വിവാഹമോചിതരായവരുടെ മക്കളില്‍ കൂടുതലാണ്. രണ്ട് വയസിനും 18 വയസിനും ഇടയില്‍ പ്രായമുള്ള 467 ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

നിരന്തരം വഴക്കിടുന്ന മാതാപിതാക്കള്‍ക്കിടയില്‍ ജീവിക്കുന്ന കുട്ടികള്‍ മാനസിക പിരിമുറുക്കത്തിന് അടിമകളായിരിക്കും. ഈ സ്ട്രസാണ് കുട്ടികളെ രോഗങ്ങളിലേക്ക് നയിക്കുന്നത്. ഇതവരുടെ ജീവിതത്തില്‍ ദൂരവ്യാപകമായ ഫലങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. യൂറോപ്യന്‍ ജേര്‍ണല്‍ ഓഫ് എഡ്യുക്കേഷന്‍ ആന്റ് സൈക്കോളജിയില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

TAGS :

Next Story