ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങള്‍ പ്രതിരോധിക്കാന്‍ പുതിയ മരുന്നുമായി ഡോക്‍ടര്‍മാര്‍
ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങള്‍ പ്രതിരോധിക്കാന്‍ പുതിയ മരുന്നുമായി ഡോക്‍ടര്‍മാര്‍
ഹൃദ്രോഗ ചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റം സാധ്യമാകുമെന്നാണ് ബ്രിട്ടീഷ് ഹാര്‍ട്ട് ഫൌണ്ടോഷനിലെ ഡോക്ടര്‍മാരുടെ അഭിപ്രായം
രക്തത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് അഭൂതപൂര്‍വ്വമായ നിലയിലേക്ക് കുറക്കാന്‍ സാധിക്കുന്ന പുതിയ മരുന്ന് വികസിപ്പിച്ചതായി ബ്രിട്ടനിലെ ഒരു സംഘം ഡോക്ടര്‍മാര്‍. ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങള്‍ പ്രതിരോധിക്കാന്‍ ഇവലോകുമാബ് എന്ന മരുന്നിന് സാധിക്കുമെന്നാണ് ബ്രിട്ടീഷ് ഹാര്‍ട്ട് ഫൌണ്ടോഷനിലെ ഡോക്ടര്‍മാരുടെ അഭിപ്രായം.
New England Journal of Medicine എന്ന ആരോഗ്യ മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് മരുന്ന് പരീക്ഷണം സംബന്ധിച്ച വിവരങ്ങളുള്ളത്. രക്തത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് ഗണ്യമായി കുറക്കാന്‍ ഇവലോകുമാബ് എന്ന പുതിയ മരുന്നിന് സാധിക്കും. ഇതേ ആവശ്യത്തിന് നിലവില്‍ ഉപയോഗിക്കുന്ന സ്റ്റാറ്റിന്‍ ഗണത്തിലുള്ള മരുന്നുകളേക്കാള്‍ ഫലപ്രദമാണ് പുതിയ മരുന്നെന്നാണ് കണ്ടെത്തല്‍.
ഹൃദ്രോഗ ചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റം സാധ്യമാകുമെന്നാണ് ബ്രിട്ടീഷ് ഹാര്‍ട്ട് ഫൌണ്ടോഷനിലെ ഡോക്ടര്‍മാരുടെ അഭിപ്രായം. 27000 രോഗികളില്‍ രണ്ട് വര്‍ഷം നീണ്ട പരീക്ഷം വന്‍ വിജയമാണെന്നാണ് ഡോക്ടര്‍മാരുടെ അവകാശവാദം.
ഹൃദ്രോഗവും, പക്ഷാഘാതവും കാരണം പ്രതിവര്‍ഷം 15 ദശലക്ഷം പേര്‍ മരിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. ഈ സാഹചര്യത്തില്‍ വലിയ പ്രതീക്ഷയാണ് ഡോക്ടര്‍മാര്‍ പങ്കുവെക്കുന്നത്. കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് ശേഷം മരുന്ന് ഉടന്‍ വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാമ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ Amgen.
Adjust Story Font
16