Quantcast

ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കാം, ആരോഗ്യം സംരക്ഷിക്കാം

MediaOne Logo

Jaisy

  • Published:

    26 May 2018 7:41 PM GMT

ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കാം, ആരോഗ്യം സംരക്ഷിക്കാം
X

ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കാം, ആരോഗ്യം സംരക്ഷിക്കാം

ബീറ്റ്റൂട്ട് ജ്യൂസില്‍ ധാരാളം മിനറല്‍സ്, ഫൈബര്‍, ആന്റിയോക്സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്

പോഷകങ്ങളാല്‍ സമ്പന്നമാണ് ഓരോ ബീറ്റ്റൂട്ടും. ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് കൊണ്ടും ഗുണങ്ങള്‍ പലതാണ്. കൊളസ്ട്രോള്‍ കുറയ്ക്കാനും ബ്ലഡ് ഷുഗര്‍ നിയന്ത്രണത്തിനും ക്യാന്‍സറിനും അത്യുത്തമമാണ് ബീറ്റ്റൂട്ട് ജ്യൂസ്. ബീറ്റ്റൂട്ട് ജ്യൂസില്‍ ധാരാളം മിനറല്‍സ്, ഫൈബര്‍, ആന്റിയോക്സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്.

ഹൃദയസംബന്ധമായ അസുഖമുള്ളവരും കായികതാരങ്ങളും ബീറ്റ്റൂട്ട് കഴിക്കുന്നത് നല്ലതാണ്. ബീറ്റ്റൂട്ടില്‍ അടങ്ങിയ നൈട്രേറ്റ് പേശികളിലേക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുന്നു. കായികതാരങ്ങള്‍ക്ക് പേശികളിലേക്കുള്ള രക്തചക്രമണം കൂടുന്നത് കായിക ക്ഷമത വര്‍ദ്ധിപ്പിക്കും. ഹൃദയത്തിന് രക്ത ചംക്രമണം സുഗമമാക്കുന്നതിലൂടെ ഹൃദയത്തിന്റെ പ്രവര്‍ത്തനഭാരം കുറയ്ക്കാനും ബീറ്റ്റൂട്ടിലെ നൈട്രേറ്റിനു കഴിവുണ്ട്. രക്തക്കുഴലുകള്‍ക്ക് ബീറ്റ്റൂട്ടില്‍ അടങ്ങിയ നൈട്രേറ്റ് രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുമ്പോഴേക്കും നൈട്രിക് ഓക്സൈഡായി മാറും. നൈട്രിക് ഓക്സൈഡിന് രക്തക്കുഴലുകളെ വികസിപ്പിക്കാന്‍ കഴിവുണ്ട്. ഇതുമൂലം രക്ത ചംക്രമണം സുഗമമാകുന്നു. നിറം വര്‍ദ്ധിക്കാന്‍ ദിവസവും ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.

കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ദിവസവും ഒരു ഗ്ലാസ് ബീറ്റ്റീട്ട് ജ്യൂസ് കുടിച്ചാല്‍ മതി. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഇതിനു കഴിവുണ്ട്. ദിവസവും ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നതിലൂടെ ക്യാന്‍സര്‍ സാധ്യത ഇല്ലാതാക്കാം. ക്യാന്‍സര്‍ കോശങ്ങളോട് പോരാടാന്‍ ഇതിന് കഴിവുണ്ട്. പ്രായമായവര്‍ക്ക് പ്രായമായവരില്‍ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് തലച്ചോറിലേക്കുള്ള രക്തപ്രവാഹം കൂടുമെന്നാണ് പറയുന്നത്.

ബീറ്റ്റൂട്ട് ജ്യൂസ് എങ്ങിനെ തയ്യാറാക്കാം

ബീറ്റ്‌റൂട്ട് തൊലികളഞ്ഞ് കഷണങ്ങള്‍ ആക്കുക. മിക്സിയില്‍ വെള്ളവും പഞ്ചസാരയും ബീറ്റ്‌റൂട്ടും ഇഞ്ചി അരിഞ്ഞതും കൂട്ടിചേർത്ത് അടിക്കുക. നന്നായി അരഞ്ഞ് കഴിഞ്ഞാല്‍ അരിച്ചു എടുക്കുക. ശേഷം അല്പം ചെറുനാരങ്ങനീരും ചേർത്തു ഇളക്കുക. ആവശ്യമെങ്കിൽ പഞ്ചസാര അൽപ്പം ചേർക്കാം. ഫ്രഷായി തന്നെ ഉപയോഗിക്കണം. പിന്നീട് ഉപയോഗിക്കരുത്.

TAGS :

Next Story