മുടി കൊഴിച്ചിലോ..പരിഹാരത്തിന് പേരയിലയുണ്ട്
മുടി കൊഴിച്ചിലോ..പരിഹാരത്തിന് പേരയിലയുണ്ട്
മുടിയുടെ ആരോഗ്യത്തിനും തഴച്ചു വളരുന്നതിനും വിറ്റാമിന്‍ ബി അത്യാവശ്യമാണ്
പേരയ്ക്ക മാത്രമല്ല, പേരയിലയും ഗുണങ്ങളാല്‍ സമ്പന്നമാണ്. നമ്മുടെ തൊടികളില്‍ ധാരാളമായി കാണുന്നതുകൊണ്ട് തന്നെ വില കൊടുത്ത് വാങ്ങേണ്ട ആവശ്യമില്ല. തെക്കന്‍ അമേരിക്കയിലും മെക്സിക്കോയിലും നൂറ്റാണ്ടുകളായി ഉപയോഗിക്കുന്ന പാരമ്പര്യ ഔഷധം കൂടിയാണ് പേരയില. ആന്റി ഓക്സിഡന്റുകളുടെ കലവറയായ പേരയിലെ മുടി കൊഴിയുന്നതിന് മികച്ച ഔഷധമാണ്.
പേരയിലകളില്‍ ധാരളമായി അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ബി യാണ് അത് മുടിയ്ക്ക് ഗുണകരമാകാനുള്ള പ്രധാന കാരണം. മുടിയുടെ ആരോഗ്യത്തിനും തഴച്ചു വളരുന്നതിനും വിറ്റാമിന്‍ ബി അത്യാവശ്യമാണ്.
ഒരു ലിറ്റര്‍ വെള്ളമെടുത്ത് അതില്‍ ഒരു കൈനിറയെ പേരയിലകള്‍ ചേര്‍ത്ത് 20 മിനിറ്റ് തിളപ്പിക്കുക. അത് അടുപ്പില്‍ നിന്നും വാങ്ങിവെച്ച് തണുക്കുന്നത് വരെ കാത്തിരിക്കുക. ഈ കഷായം തലയോട്ടിയില്‍ മുടി വളരുന്നിടത്ത് നന്നായി തേച്ചുപിടിപ്പിക്കുക. ശേഷം ഒരുമണിക്കൂറെങ്കിലും കാത്തിരുന്ന ശേഷം കഴുകിക്കളയാം. ഇത് അടുത്ത ദിവസങ്ങളിലും തുടരുക. അല്ലെങ്കില്‍ ഒരു രാത്രി മുഴുവന്‍ ഇങ്ങനെ പേരയില മിശ്രിതം തലയില്‍ തേച്ച് പിടിപ്പിച്ച് അടുത്ത ദിവസം രാവിലെ കഴുകിക്കളയാം. ഇതുപയോഗിച്ച് തലയില്‍ മസാജ് ചെയ്യുന്നത് മുടികൊഴിച്ചില്‍ തടയുകയും. മുടിയുടെ വേരുകള്‍ക്ക് ശക്തി നല്‍കുകയും ചെയ്യും. പ്രകൃതിദത്തമരുന്നായതുകൊണ്ടു തന്നെ പാര്‍ശ്വഫലങ്ങളെയും പേടിക്കേണ്ട.
സങ്കീര്‍ണ്ണമായ സ്റ്റാര്‍ച്ചുകള്‍ പഞ്ചസാരയായി മാറുന്നത് തടയാന്‍ പേരയില സഹായിക്കും. ഇത് വഴി ശരീരഭാരം കുറയ്ക്കാനാവും.പേരയില ചേര്‍ത്ത ചായ കുടിക്കുന്നത് ചീത്ത കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. കൂടാതെ ഇവ നല്ല കൊളസ്ട്രോളിനെ ബാധിക്കുകയുമില്ല. നല്ല ഒരു ലിവര്‍ ടോണിക്കായി പ്രവര്‍ത്തിക്കുന്ന ഇത് കരളില്‍ നിന്ന് മാലിന്യങ്ങള്‍ പുറന്തള്ളാന്‍ സഹായിക്കും. ഇത് ഫലപ്രദമാകുന്നതിന് മൂന്ന് മാസത്തേക്ക് ദിവസവും ഉപയോഗിക്കുക.
ആല്‍ഫ-ഗ്ലൂക്കോസൈഡീസ് എന്‍സൈമിന്‍റെ പ്രവര്‍ത്തനം കുറച്ച് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാന്‍ പേരയിലക്ക് കഴിവുണ്ടെന്ന് ഒരു ഗവേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അതേ സമയം ശരീരം സുക്രോസ്, ലാക്ടോസ് ആഗീരണം ചെയ്യുന്നത് നിയന്ത്രിക്കുന്നത് വഴി പഞ്ചസാരയുടെ അളവ് കുറയ്ക്കാനുമാവും. ദഹനത്തിന് സഹായിക്കുന്ന എന്‍സൈമുകള്‍ വര്‍ദ്ധിപ്പിക്കുന്നത് വഴി മികച്ച ദഹനം നേടാന്‍ പേരയില ഫലപ്രദമാണ്.
Adjust Story Font
16