Quantcast

കപ്പയിലും മായം, തൂക്കം കൂട്ടാന്‍ ഹോര്‍മോണ്‍ പുരട്ടുന്നു

MediaOne Logo

Jaisy

  • Published:

    6 Jun 2018 5:53 AM GMT

കപ്പയിലും മായം, തൂക്കം കൂട്ടാന്‍ ഹോര്‍മോണ്‍ പുരട്ടുന്നു
X

കപ്പയിലും മായം, തൂക്കം കൂട്ടാന്‍ ഹോര്‍മോണ്‍ പുരട്ടുന്നു

പലതരം ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകുന്ന ഹോര്‍മോണ്‍ പുരട്ടിയ കപ്പയാണ് നാട്ടിന്‍പുറങ്ങളില്‍ പോലും വില്‍പനയ്ക്കെത്തുന്നത്

മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണമായ കപ്പയിലും മാരകമായി അളവില്‍ മായം ചേര്‍ക്കുന്നതായി റിപ്പോര്‍ട്ട്. പലതരം ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകുന്ന ഹോര്‍മോണ്‍ പുരട്ടിയ കപ്പയാണ് നാട്ടിന്‍പുറങ്ങളില്‍ പോലും വില്‍പനയ്ക്കെത്തുന്നത്. തൂക്കം കൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് ഹോര്‍മോണ്‍ പുരട്ടുന്നത്.

കപ്പ വന്‍ തോതില്‍ കൃഷി ചെയ്യുന്ന തോട്ടങ്ങളില്‍ കര്‍ഷകര്‍ ചുവടു തുരന്ന് മണ്ണ് മാറ്റിയ ശേഷം തൊലിയില്‍ വരഞ്ഞ് ഹോര്‍മോണ്‍ തേയ്ക്കും 15 ദിവസം കഴിയുമ്പോഴേക്കും കപ്പയ്ക്ക് കൂടുതല്‍ വലിപ്പം കിട്ടാന്‍ ഇതുമൂലം സാധിക്കും . ചക്കയുടെ സീസണായതുകൊണ്ട് കപ്പയ്ക്ക് മാര്‍ക്കറ്റില്‍ ഡിമാന്‍ഡ് കുറഞ്ഞു. അതുകൊണ്ട് തന്നെ വില കുറയുകയും ചെയ്തു. അതേസമയം ചിപ്സ് ഉണ്ടാക്കുന്നവരും ഹോട്ടലുകാരും തട്ടുകടക്കാരുമെല്ലാം സ്ഥിരം ആവശ്യക്കാരാണ്. ഇതുമുതലെടുത്താണ് കപ്പയില്‍ മായം കലര്‍ത്തുന്നത്.

ഈയിടെ തട്ടുകടയില്‍ നിന്നും കപ്പ കഴിച്ച ആലപ്പുഴ സ്വദേശിക്ക് അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കഴിച്ച കപ്പയിലെ വിഷം കണ്ടെത്തുകയും ചെയ്തതിനു പിന്നാലെ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങള്‍ കണ്ടെത്തിയത്.

തൂക്കം കൂട്ടി ലാഭമുണ്ടാക്കാന്‍ കര്‍ഷകര്‍ കൃത്രിമമായി നടത്തുന്ന ഹോര്‍മോണ്‍ വിദ്യ പക്ഷേ പെട്ടെന്ന് മനസ്സിലാകില്ല. തൊലി കളയുമ്പോള്‍ വരഞ്ഞിട്ടിരിക്കുന്നതോ വിണ്ടു കീറിയിരിക്കുന്നതോ ആയി കാണാം. വന്‍ തോതില്‍ കപ്പ കൃഷി ചെയ്യുന്ന തോട്ടങ്ങളിലാണ് ഹോര്‍മോണ്‍ പ്രയോഗം നടക്കുന്നത്. കപ്പയ്ക്ക് അസാധാരണ വലിപ്പം വയ്ക്കുമെങ്കിലും ഇത് കഴിക്കുന്നവരുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

TAGS :

Next Story