Quantcast

വെള്ളമില്ലാതെ ഗുളിക കഴിക്കല്ലേ...

പനി പോലുള്ള ചെറിയ അസുഖങ്ങള്‍ക്കാണെങ്കില്‍ തിരക്കിനിടയില്‍ പലരും വെള്ളം കുടിക്കാതെ തന്നെ ഗുളിക കഴിക്കാറാണ് പതിവ്.

MediaOne Logo

Web Desk

  • Published:

    27 Jun 2018 11:08 AM GMT

വെള്ളമില്ലാതെ ഗുളിക കഴിക്കല്ലേ...
X

ഗുളിക വെള്ളമില്ലാതെ കഴിക്കുന്നവരാണ് അധികവും. മടി കാരണം അല്ലെങ്കില്‍ പനി പോലുള്ള ചെറിയ അസുഖങ്ങള്‍ക്കാണെങ്കില്‍ തിരക്കിനിടയില്‍ പലരും വെള്ളം കുടിക്കാതെ തന്നെ ഗുളിക കഴിക്കാറാണ് പതിവ്. പക്ഷേ ഇങ്ങനെ വെള്ളമില്ലാതെ ഗുളിക കഴിക്കുന്നത് ശരീരത്തിന് ദോശം ചെയ്യും. പ്രധാനമായും അന്നനാളത്തെയാണ് ഇത് പ്രതികൂലമായി ബാധിക്കുക.

വെള്ളമില്ലാതെ ഗുളിക വിഴുങ്ങുകയാണെങ്കില്‍ അന്നനാളത്തിന് ചെറിയ തോതില്‍ വിള്ളല്‍ വീഴാന്‍ സാധ്യത കൂടുതലാണ്. കഴിക്കുന്ന ഗുളികയുടെ വലുപ്പത്തിനനുസരിച്ചായിരിക്കും ഇങ്ങനെ സംഭവിക്കുക. ഇത് ദഹന പ്രക്രിയയെയാണ് ബാധിക്കുക. നെഞ്ചിരിച്ചിലും അസ്വസ്ഥതയൊക്കെ അനുഭവപ്പെടാന്‍ സാധ്യത കൂടുതലാണ്.

വെള്ളമില്ലാതെ ഗുളിക വിഴുങ്ങുമ്പോള്‍ അന്നനാളത്തിലെ ഞരമ്പുകളെ എളുപ്പത്തില്‍ ബാധിക്കാത്തതിനാല്‍ തന്നെ ഒരു പക്ഷേ അതിന്‍റെ പ്രത്യാഘാതങ്ങളെക്കുറിച്ച് നാം പെട്ടെന്ന് അറിഞ്ഞെന്നുവരില്ല. അന്നനാളം വളരെ മൃദുലമായതിനാല്‍ ഗുളിക സ്റ്റക്ക് ചെയ്യാനും സാധ്യതയുണ്ട്. ഇങ്ങനെ സംഭവിച്ചാല്‍ ഒരു പക്ഷെ അവിടെ ബ്ലീഡിങ്ങ് സംഭവിച്ചേക്കാം. ഇതുകൊണ്ടൊക്കെ തന്നെയാണ് വെള്ളമില്ലാതെ ഗുളിക കഴിക്കരുതെന്ന് പറയുന്നത്.

TAGS :

Next Story