ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാം ഈ ആരോഗ്യ പാനീയങ്ങളിലൂടെ
ഇന്ത്യയില്‍ മൂന്നില്‍ ഒരാള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അനുഭവിക്കുന്നയാളാണെന്ന് കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ 2017 പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹൈപ്പര്‍ ടെന്‍ഷനും ഹൈ ബിപിയും ഇന്നത്തെ കാലത്ത് ഒരു പുതിയ കാര്യമല്ല. ജോലിയിലെയും കുടുംബത്തിലെയുമൊക്കെ പ്രശ്നങ്ങള്‍ ഇതിന് വഴിവയ്ക്കാറുണ്ട്. ഇന്ത്യയില്‍ മൂന്നില്‍ ഒരാള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അനുഭവിക്കുന്നയാളാണെന്ന് കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ 2017 പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. യോഗയും ധ്യാനവുമെല്ലാം ബിപി കുറയ്ക്കുമെങ്കിലും ആരോഗ്യകരമായ ഡയറ്റ് ആണ് കൂറച്ചു കൂടി നല്ലതെന്നാണ് ആരോഗ്യ വിദഗദ്ധര്‍ പറയുന്നത്. താഴെപ്പറയുന്ന പാനീയങ്ങള്‍ കുടിച്ചാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാമെന്ന് ന്യൂട്രീഷനിസ്റ്റും ഹെല്‍ത്ത് കോച്ചുമായ ശില്‍പ അറോറ പറയുന്നു.
1. ആപ്പിള്‍ സിഡര്‍ വിനഗര്‍
ആപ്പിളില്‍ നിന്നും ഉണ്ടാക്കുന്ന പാനീയമാണ് ആപ്പിള്‍ സിഡര്‍ വിനഗര്‍. പ്രകൃതിദത്തമായ ഡിടോക്സിഫയര്‍ ആണ് ഇത് . ഇത് ശരീരത്തിലെ അധികമുള്ള സോഡിയത്തിനെയും മറ്റ് വിഷാംശങ്ങളെയും പുറന്തള്ളുന്നു. റെനിന്‍ എന്‍സൈമിന്റെ സാന്നിധ്യം രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യു. ആപ്പിള്‍ സിഡര്‍ വിനഗറില്‍ കുറച്ചു തേനും വെള്ളവും ചേര്‍ത്ത് രാവിലെ കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്.
2. നാരങ്ങാ വെള്ളം
വളരെ ചെലവ് കുറഞ്ഞൊരു പാനീയമാണ് നാരങ്ങാ വെള്ളം. ഒരു ഗ്ലാസ് നാരങ്ങാവെള്ളം കൊണ്ട് ഒരു ദിവസം മുഴുവന്‍ ഫ്രഷായിരിക്കാന്‍ സാധിക്കും. ഈ പാനീയം നിങ്ങളുടെ ശരീരത്തിലെ സെല്ലുകളെ ശുദ്ധീകരിക്കുന്നു. നാരങ്ങാവെള്ളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി ഒരു ആന്റി ഓക്സിഡന്റ്റായി പ്രവര്‍ത്തിക്കുന്നു. ദിവസവും രാവിലെ നാരങ്ങാ വെള്ളം കുടിച്ചാല്‍ ബിപി നിയന്ത്രിക്കാനാകും.
3.ഉലുവ വെള്ളം
നാരുകളാല്‍ സമ്പന്നമാണ് ഉലുവ. ഇത് നിങ്ങളുടെ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിച്ചു നിര്‍ത്തുന്നു. ദിവസവും രാവിലെ വെറും വയറ്റില്‍ ഉലുവ വെള്ളം കുടിക്കുന്നത് നല്ലതാണ്.
4. കസ്കസ ചേര്‍ത്ത വെള്ളം
ഒമേഗ 3 ഫാറ്റി ആസിഡുകള്‍ നിറഞ്ഞതാണ് കസ്കസ. ഇതും രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ നല്ലതാണ്. അര മണിക്കൂര്‍ കസ്കസ വെള്ളത്തില്‍ കുതിര്‍ത്ത ശേഷം ആ വെള്ളം കുടിക്കുക. ഇത് ഒരു മാസം ആവര്‍ത്തിച്ചാല്‍ മികച്ച ഫലം കിട്ടും.
5. കൊഴുപ്പ് കുറഞ്ഞ പാല്‍
കൊഴുപ്പ് കുറഞ്ഞ പാലില്‍ കാല്‍സ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ രക്തസമ്മര്‍ദ്ദം കുറയ്ക്കുന്ന ഘടകങ്ങളാണ്.
Adjust Story Font
16