Quantcast

അമ്പതിലും തിളങ്ങുന്ന ചര്‍മ്മം സ്വന്തമാക്കാം; ഈ നാലുകാര്യങ്ങള്‍ മാത്രം ശ്രദ്ധിക്കുക

പ്രായമാകുന്തോറും നമ്മള്‍ പിന്തുടരുന്ന ഭക്ഷണക്രമങ്ങളും ജീവിതരീതികളും ഹോര്‍മോണുകളും ചര്‍മത്തിന്റെ ഇലാസ്തികത നഷ്ടപ്പെടുത്തുന്നു. ചുളിവുകള്‍ വരാനും കണ്‍തടത്തില്‍ കറുപ്പ് വരാനും കാരണമാകുന്നു. 

MediaOne Logo

Web Desk

  • Published:

    28 Sep 2018 6:00 AM GMT

അമ്പതിലും തിളങ്ങുന്ന ചര്‍മ്മം സ്വന്തമാക്കാം; ഈ നാലുകാര്യങ്ങള്‍ മാത്രം ശ്രദ്ധിക്കുക
X

പ്രായമാകുന്തോറും നിങ്ങളുടെ ചര്‍മ്മത്തിന് മരണമണിയടിക്കുകയാണ് നിങ്ങള്‍ പിന്തുടരുന്ന ഭക്ഷണക്രമങ്ങളും, ജീവിതരീതികളും നിങ്ങളുടെ ഹോര്‍മോണുകളും. അതുകൊണ്ടുതന്നെ പ്രായമാകുന്തോറും ചര്‍മത്തിന്റെ ഇലാസ്തികത നഷ്ടപ്പെടുന്നു, ചുളിവുകള്‍ വീഴുന്നു, കണ്‍തടത്തില്‍ കറുപ്പ് പടരുന്നു, ഇവയെല്ലാം കൂടി മുഖത്ത് സമ്മാനിക്കുന്ന അഭംഗി കണ്ണാടിയില്‍ കണ്ട് നെടുവീര്‍പ്പിടേണ്ടിവരുന്നു. 20 കളിലും 30 കളിലും സൌന്ദര്യസംരക്ഷണത്തിന് ചെലവഴിക്കുന്നതിലും ഒരല്‍പം കൂടുതല്‍ ശ്രദ്ധ 50കളില്‍ നല്‍കുന്നത് നന്നാവും. 50 കളിലും ചര്‍മ്മം തിളങ്ങാനുള്ള ചില വിദ്യകളിതാ:

  • ശരീരത്തിലെ ഹോര്‍മോണുകളെ സന്തുലിതമായി നിലനിര്‍ത്തുക

നമ്മുടെ ശരീരത്തിലെ ഹോര്‍മോണുകള്‍ എന്നത് ഒരു സന്ദേശവാഹകരെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത്. പ്രായം കൂടുന്തോറും ഈ ഹോര്‍മോണുകള്‍ക്ക് സന്തുലിതത്വം നഷ്ടപ്പെടും. ആര്‍ത്തവവിരാമത്തോടനുബന്ധിച്ചുള്ള ചില മാറ്റങ്ങളായും നമുക്കിതിനെ കാണാം. തുടര്‍ന്ന് ചര്‍മ്മം വരണ്ടതാകാനും, എണ്ണമയമുള്ളതാകാനും, മുഖക്കുരുപോലുള്ളവ പ്രത്യക്ഷപ്പെടാനും ഇടയാകുന്നു. എന്നാല്‍ ഈ ഹോര്‍മോണുകളെ സന്തുലിതമായി നിലനിര്‍ത്തുകയാണെങ്കില്‍ നിങ്ങളെ കാണാന്‍ ഊര്‍ജസ്വലതയോടെയും ആരോഗ്യത്തോടെയും ഒപ്പം ആകര്‍ഷണീയവുമായിരിക്കും.

പ്രായമാകുന്തോറും ഹോര്‍മോണുകളും ആരോഗ്യവും സൌന്ദര്യവും തമ്മിലുള്ള പരസ്പര പ്രവര്‍ത്തനങ്ങളെ കുറിച്ച് മനസ്സിലാക്കേണ്ടതുണ്ട്. കൃത്യമായ ഭക്ഷണരീതിയും ആരോഗ്യകരമായ ചിട്ടകളും പിന്തുടരുക എന്നത് തന്നെയാണ് ഇതില്‍ ആദ്യം ശ്രദ്ധിക്കേണ്ടത്. കൂടാതെ സ്ട്രോബറി, മള്‍ബറി അടക്കമുള്ള ബെറി വര്‍ഗത്തില്‍പ്പെട്ട പഴങ്ങള്‍, വാള്‍നട്ട്, അവോകാഡോ (ബട്ടര്‍), മഞ്ഞള്‍ എന്നിവ ഉള്‍പ്പെടുത്തുന്നതും 50 ലും തിളങ്ങുന്ന ചര്‍മത്തിന്റെ രഹസ്യങ്ങളാണ്.

  • പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുക

ശരീരത്തില്‍ പഞ്ചസാരയുടെ അളവ് കൂടുന്നതാണ് ചര്‍മ്മത്തില്‍ ചുളിവുകള്‍ വരാനുള്ള ഒരു പ്രധാന കാരണം. ബേക്കറി പലഹാരങ്ങളും, പാക്കറ്റില്‍ ലഭ്യമാകുന്ന ജ്യൂസ് ഐറ്റങ്ങളും മറ്റ് മധുരപലഹാരങ്ങളും കഴിക്കുന്നത് വഴി, നമ്മുടെ ശരീരത്തിന് ആവശ്യമുള്ളതിലും എത്രയോ അധികം ഇന്‍സുലിന്‍ ആണ് നമ്മുടെ ശരീരത്തിലെത്തുന്നത്. മധുരപലഹാരങ്ങള്‍ കഴിക്കുന്നത് മൂലമുള്ള കൊഴുപ്പുകള്‍ അടിഞ്ഞുകൂടി നശിക്കുന്നത് നിങ്ങളുടെ അരക്കെട്ടിന്റെ ഭംഗി മാത്രമല്ല, ചര്‍മ്മത്തിന്റെ ഭംഗി പോകാനും, നിറം കുറയാനും അത് കാരണമാകുന്നു. മുടികൊഴിയാനും കഴുത്തിലും ശരീരത്തിന്റെ മടക്കുകളിലും കറുത്ത നിറം വരാനും ഇത് കാരണമാകുന്നു. ഭക്ഷണത്തില്‍ നിന്ന് പഞ്ചസാര ഒഴിവാക്കുക എന്നത് തന്നെയാണ് ഏക പോംവഴി.

  • പ്രോ-ബയോട്ടിക് ഫുഡുകള്‍ക്ക് പ്രാധാന്യം നല്‍കുക

1% പ്രീ-ബയോട്ടിക് ഗുണമുള്ള നേന്ത്രപ്പഴം മുതൽ 85% വരെ പ്രീ-ബയോട്ടിക്ക് ഗുണങ്ങളുള്ള വിവിധ ഭക്ഷണങ്ങളും ഫലങ്ങളുമുണ്ട്. ഇവ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക. പ്രോബയോട്ടിക് നമ്മുടെ കുടലിന്റെ ആരോഗ്യത്തെ സൂക്ഷിക്കുന്നു. അതുകൊണ്ടുതന്നെ നമ്മുടെ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന ടോക്സിനിന്റെ അളവ് കുറയുന്നു. ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന വിറ്റാമിനുകളുടെയും മിനറലുകളുടെയും പോഷകങ്ങളുടെയും വരവ് തടയുന്നത് ടോക്സിനുകളാണ്.

പ്രോബയോട്ടിക് ഭക്ഷണങ്ങള്‍ കൂടുതലായി ഉള്‍പ്പെടുത്തുന്നത് ശരീരത്തിന്റെ ജലാംശം നിലനിര്‍ത്തുകയും പ്രായമാകുന്നതിന്റെ സൂചനകള്‍ തടയുകയും ചെയ്യുന്നു. ലാക്ടിക് ആസിഡ് ചുളിവുകളെ കുറയ്ക്കുകയും രോമകൂപത്തെ അടയ്ക്കുകയും ചെയ്യുന്നു. നമ്മുടെ പ്രതിരോധശേഷിയെ ശക്തിപ്പെടുത്തുന്നു. പ്രതിരോധശേഷിയുള്ള ശരീരം എന്നത് തന്നെ, ശരീരത്തിലെ എല്ലാ അവയവങ്ങളുടെയും ആരോഗ്യമെന്നാണ്, നമ്മുടെ ചര്‍മമടക്കം.

  • വീടിനകത്ത് ചെടികള്‍ നട്ടുപിടിപ്പിക്കുക

വീടിനകത്ത് നമ്മള്‍ വളര്‍ത്തുന്ന മണിപ്ലാന്‍റ് പോലുള്ള സസ്യങ്ങള്‍ക്ക് നമ്മുടെ ചര്‍മസംരക്ഷത്തില്‍ പ്രധാന റോളുണ്ടെന്നും അവ നമ്മുടെ ചര്‍മത്തിന്റെ യൌവനം നിലനിറുത്തുണ്ടെന്നും അറിയാമോ. നമ്മള്‍ ശ്വസിക്കുന്ന വായുവിന് നമ്മുടെ ശരീരത്തിന്റെ നിറം നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കുണ്ട്. ഈര്‍പ്പം നിലനിര്‍ത്തുന്ന പ്രകൃതിദത്തമായ മാര്‍ഗമാണ് ഈ സസ്യങ്ങള്‍. ഓഫീസ് ടേബിളിലും കിടപ്പുമുറിയിലും ഇവയെ വളര്‍ത്തുന്നത് നിങ്ങളുടെ ചര്‍മ്മത്തിന്റെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും. കൂടാതെ ഓക്സിജനും ലഭിക്കും.

TAGS :

Next Story