Quantcast

തടി കുറയുന്നില്ലേ; ഈ ജ്യൂസുകള്‍ ശീലമാക്കൂ..

വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ഈ ജ്യൂസുകള്‍ നിങ്ങളുടെ ശരീരഭാരം കുറയ്ക്കുകയും ദിവസവും ഇത്തരം ജ്യൂസുകള്‍ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് ശരീരത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

MediaOne Logo

Web Desk

  • Published:

    28 Sep 2018 7:33 AM GMT

തടി കുറയുന്നില്ലേ; ഈ ജ്യൂസുകള്‍ ശീലമാക്കൂ..
X

ശരീരഭാരം കുറയ്ക്കാനായി ആരോഗ്യപ്രദമായ ഭക്ഷണശീലങ്ങളെ പിന്തുടരുകയും, വ്യായാമം ശീലമാക്കുകയും ചെയ്യുക എന്നതുപോലെ പ്രധാനമാണ്, ഭാരം കുറയ്ക്കാന്‍ സഹായകമാകുന്ന ചില കാര്യങ്ങളെ ചര്യയിലുള്‍പ്പെടുത്തുകയെന്നത്. വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ഈ ജ്യൂസുകള്‍ നിങ്ങളുടെ ശരീരഭാരം കുറയ്ക്കുകയും ദിവസവും ഇത്തരം ജ്യൂസുകള്‍ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് ശരീരത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. ഇത്തരം ജ്യൂസുകള്‍ ശരീരത്തിന് ആവശ്യമായ മിനറലുകളും വിറ്റാമിനുകളും ആന്റിടോക്സിഡന്റുകളും പകര്‍ന്ന് നമ്മുടെ ശരീരത്തിന്റെ മെറ്റബോളിസം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

രുചിപരമായി മനസ്സിനെ തൃപ്തിപ്പെടുത്താത്ത ഈ ജ്യൂസുകള്‍ കഴിക്കുന്നത് എല്ലാവര്‍ക്കും കുറച്ച് ബുദ്ധിമുട്ടായിരിക്കും. ജ്യൂസിന് രുചി കൂട്ടാനായി കുരുമുളക്, നാരങ്ങാ നീര്, ഇഞ്ചി, തേന്‍ എന്നിവയൊക്കെ ഉപയോഗിക്കാം.

പാവയ്ക്ക ജ്യൂസ്

ആരോഗ്യത്തില്‍ മുമ്പനെങ്കിലും രുചിയില്‍ വളരെ പിറകിലാണ് പാവയ്ക്ക ജ്യൂസ്. പക്ഷേ, ശരീരത്തിലെ കൊഴുപ്പിനെ അലിയിച്ചു കളയാന്‍ മിടുക്കനാണിവന്‍. ദിവസവും പാവയ്ക്ക ജ്യൂസ് കുടിക്കുന്നത് കരളിന്റെ പ്രവര്‍ത്തനത്തിന് നല്ലതാണ്. പാവയ്ക്കയില്‍ കലോറി കുറവാണ്, അതുകൊണ്ടുതന്നെ ശരീരഭാരം പെട്ടെന്ന് കുറഞ്ഞോളും.

കക്കിരി ജ്യൂസ്

ധാരാളം ജലാശം അടങ്ങിയ ഒരു പച്ചക്കറിയാണ് കക്കിരി. കലോറി കുറവാണ്. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരുടെ ഒരു ലഘുഭക്ഷണമാണിത്. കക്കിരിയിലുള്ള ജലത്തിന്റെയും നാരുകളുടെയും സാന്നിധ്യം അമിതവിശപ്പിനെയും അധികഭക്ഷണത്തിന്റെയും തടയാന്‍ സഹായിക്കുന്നു.

നെല്ലിക്ക ജ്യൂസ്

മെറ്റബോളിസം വര്‍ധിപ്പിക്കാനും അതുവഴി ശരിയായ ആരോഗ്യം പ്രതിനിധാനം ചെയ്യാനും നെല്ലിക്ക ജ്യൂസ് സഹായിക്കും. നെല്ലിക്ക ജ്യൂസില്‍ മധുരത്തിനായി ഒരല്‍പ്പം തേന്‍ ചേര്‍ക്കുന്നത് ദിവസം മുഴുവന്‍ ഉന്മേഷം നിലനിര്‍ത്താനും ഉപകരിക്കും.

മനസ്സില്‍ ഉറപ്പിക്കൂ, ഈ ജ്യൂസുകള്‍ ഇനി നിങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമാണെന്ന്.. അതുവഴി നിങ്ങളുടെ ശരീരഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തിലേക്ക് നിങ്ങള്‍ എത്തുമെന്ന്. കൂടെ സന്തുലിതമായ ഒരു ഭക്ഷണക്രമവും പാലിക്കുക, ഒപ്പം ഒരല്‍പ്പം വ്യായാമവും, ആരോഗ്യം നിങ്ങളുടെ കയ്യിലിരിക്കും.

TAGS :

Next Story