ഗാന്ധിജി: ഇന്ത്യയുടെ ആദ്യ ഡയറ്റ് ഗുരു
1913 മുതല്‍ 1948 വരെയുള്ള കാലയളവില്‍ 17 സത്യാഗ്രഹങ്ങള്‍ നടത്തിയ ഗാന്ധിജി 21 ദിവസമാണ് ഏറ്റവും കൂടുതല്‍ സത്യാഗ്രഹമിരുന്നത്.
ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ഇത്രയധികം സത്യാഗ്രഹ സമരങ്ങള്‍ നടത്തിയ വേറൊരു രാഷ്ട്രതലവനെ ചരിത്രത്തില്‍ കാണാന്‍ കഴിയില്ല. 1913 മുതല്‍ 1948 വരെയുള്ള കാലയളവില്‍ 17 സത്യാഗ്രഹങ്ങള്‍ നടത്തിയ ഗാന്ധിജി 21 ദിവസമാണ് ഏറ്റവും കൂടുതല്‍ സത്യാഗ്രഹമിരുന്നത്. അഹിംസക്കും സത്യത്തിനും ഒപ്പമാണ് മഹാത്മ ഗാന്ധി സത്യാഗ്രഹത്തെ കണ്ടിരുന്നത്. ‘കീ ടു ഹെല്‍ത്ത്’ എന്ന പുസ്തകത്തില്‍ അദ്ദേഹം ഇങ്ങനെ കുറിക്കുന്നു, “വായുവും വെള്ളവുമില്ലാതെ ക്ഷണനേരം പോലും മനുഷ്യന് ജീവിക്കാന്‍ സാധ്യമല്ല. ശരീരത്തിനാവശ്യമായ പോഷണമാണ് ഭക്ഷണം. ആയതിനാല്‍ ഭക്ഷണമാണ് ജീവിതം”.
ഭക്ഷണപദാര്‍ത്ഥങ്ങളെ അദ്ദേഹം മൂന്നായി തിരിച്ചിരിക്കുന്നു. സസ്യാഹാരം, മാംസാഹാരം മൂന്നാമതായി ഇവ രണ്ടില്‍ നിന്നും ഉരുത്തിരിഞ്ഞ് വരുന്ന ഭക്ഷണങ്ങള്‍. ഇതില്‍ രസകരമായതെന്തെന്നാല്‍ പാലിനെ മാംസാഹാരമായും മുട്ട (വിരിയാന്‍ സാധ്യതയില്ലാത്ത) യെ സസ്യാഹാരമായും കണക്കാക്കായിരുന്നു. പക്ഷെ നമ്മളിന്ന് നമ്മുടെ സൗകര്യത്തിനനുസരിച്ചാണ് ഭക്ഷണം തെരഞ്ഞെടുക്കുകയും ഭക്ഷിക്കുകയും ചെയ്യുന്നത്.
ഗാന്ധിജിയുടെ ഭക്ഷണരീതി
88 ഗ്രാമോളം മുളപ്പിച്ച ഗോതമ്പ്, 88 ഗ്രാമോളം കുതിര്‍ത്ത് അരച്ചെടുത്ത ബദാം, 88 ഗ്രാമോളം ഇലകള്‍, നാരങ്ങ, രണ്ട് ഔണ്‍സ് തേന്‍. ഇവയെ രണ്ട് നേരത്തേക്കായി വിഭജിക്കുന്നു. രാവിലെ 11മണിക്ക് ആദ്യ പകുതിയും വൈകീട്ട് ആറു മണിക്ക് ബാക്കി പകുതിയും സേവിക്കുന്ന രീതിയായിരുന്നു ഗാന്ധിജിയുടേത്. ഇടക്ക് തിളപ്പിച്ചാറിയ വെള്ളവും നാരങ്ങയും തേനും ചേര്‍ന്ന മിശ്രിതമോ ശുദ്ധജലമോ കുടിക്കാറുമാണ് പതിവ്.
ഭക്ഷണത്തില്‍ ഗാന്ധിജിയുടെ നിരീക്ഷണം
ഗാന്ധിജി ഭക്ഷണരീതിയെ മാംസാഹാര രീതിയിലൂടെ മാത്രമല്ല, ബ്രഹ്മചാരിയുടെ കോണിലൂടെയും നിരീക്ഷിക്കുന്നു. എങ്ങനെയെന്നാല്‍, “രുചിമുകുളങ്ങളെ പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞാല്‍ ആദ്യഘട്ടത്തില്‍ ഒരാള്‍ക്ക് വിജയിക്കാന്‍ കഴിയുന്നു”. ആറു വര്‍ഷത്തെ പരീക്ഷണത്തിലൂടെ അദ്ദേഹം കണ്ടെത്തി, കായ്കനികളാണ് ബ്രഹ്മചാരികള്‍ക്ക് ഏറ്റവും അനുയോജ്യമായ ഭക്ഷണമെന്ന്. ഈ ഭക്ഷണരീതി അവലംബിച്ചതിലൂടെ തനിക്ക് പ്രത്യേക പ്രതിരോധ ശക്തി കൈവരിക്കാനായെന്നും ഈ രീതി ഉപേക്ഷിച്ചതിലൂടെ തനിക്കാ ശക്തി നഷ്ടമായെന്നും ഗാന്ധിജി പറയുന്നുണ്ട്.
‘കീ ടു ഹെല്‍ത്’, ‘ഡയറ്റ് ടു ഡയറ്റ് റിഫോംസ്’ എന്നീ പുസ്തകങ്ങളില്‍, ഗാന്ധിജിയുടെ വിഭവങ്ങളായി പറയുന്നത് ഇതെല്ലാമാണ്, പച്ചക്കറി, തൈര്, പഴം, ജൈവ പഴം പച്ചക്കറികള്‍, തവിടുകളയാത്ത അരി, ധാന്യം, ചോളം, ഇലക്കറികള്‍, സോയാബീന്‍, വേപ്പിന്‍കുരു, കരിപ്പെട്ടി, പേരയ്ക്ക, പുളി, നിലക്കടല കേക്ക്, ചെറിയ രീതിയില്‍ ഉപ്പിട്ടു വേവിച്ച പച്ചക്കറികള്‍.
ഡോ. മാര്‍ക്ക് ലിന്റ്ലി പറയുന്നു; ഗാന്ധിജി സേവാഗ്രാമത്തിലായിരിക്കുന്ന വേളകളില്‍ ഭക്ഷണവുമായി അടുത്തിടപഴകുന്ന ആളായിരുന്നില്ല. മറിച്ച്, അവിടെയുള്ള സാധാരണക്കാരുടെ അടുത്തേക്ക് പോവുകയും നല്ല ഭക്ഷണരീതി കണ്ടാല്‍ അത് പ്രോത്സാഹിപ്പിക്കുകയും മോശം ഭക്ഷണരീതി കണ്ടാല്‍ അത് തിരുത്തുകയും ഉചിതമായ രീതി പറഞ്ഞു കൊടുക്കുകയും ചെയ്യുമായിരുന്നു.
അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ ആരോഗ്യപ്രദമായ ഇന്ത്യയെ വാര്‍ത്തെടുക്കാന്‍ അദ്ദേഹം നിര്‍ദേഷിച്ച ഭക്ഷണരീതി നമുക്ക് അവലംബിക്കാം.
Adjust Story Font
16