Quantcast

മഞ്ഞുകാലത്തെ വരണ്ട ചര്‍മ്മമോ? പരിഹാരമിതാ

വീട്ടില്‍ ലഭ്യമായ വസ്തുക്കള്‍ ഉപയോഗിച്ച് എങ്ങനെ മുന്‍കരുതലെടുക്കാം എന്ന് നോക്കാം

MediaOne Logo
മഞ്ഞുകാലത്തെ വരണ്ട ചര്‍മ്മമോ?  പരിഹാരമിതാ
X

ശൈത്യകാലത്ത് അധികപേരും നേരിടുന്ന പ്രശ്നമാണ് ചര്‍മ്മം വരണ്ട് വിണ്ടു കീറുന്നത്. നിലവില്‍ ധാരാളം പരിഹാര മാര്‍ഗങ്ങള്‍ സ്വീകരിക്കാറുണ്ടെങ്കിലും വീട്ടില്‍ ലഭ്യമായ വസ്തുക്കള്‍ ഉപയോഗിച്ച് എങ്ങനെ മുന്‍കരുതലെടുക്കാം എന്ന് നോക്കാം

ഒരു പഴവും രണ്ട് ടേബിള്‍സ്പൂണ്‍ വീതം തേനും ഓട്സും ചേര്‍ത്ത മിശ്രിതം വൃത്താകൃതിയില്‍ മുഖത്ത് സ്ക്രബ് ചെയ്യുക. അല്ലെങ്കില്‍ രണ്ട് ടേബിള്‍സ്പൂണ്‍ പഞ്ചസാരയില്‍ നാലോ അഞ്ചോ തുള്ളി ഒലിവ് എണ്ണ ഒഴിച്ചുണ്ടാക്കിയ കുഴമ്പ് മുഖത്ത് പുരട്ടുന്നത് ചര്‍മ്മത്തിന് നല്ലതാണ്.

ധാരാളം വെള്ളം കുടിക്കുക. ഇത് ശരീരം ഈര്‍പ്പരഹിതമാകുന്നതില്‍ നിന്ന് സംരക്ഷിക്കപ്പെടുന്നു. പാചകം ചെയ്യുമ്പോഴോ അല്ലാതെയോ ഒലിവെണ്ണയോ വെളിച്ചെണ്ണയോ ഉപയോഗിക്കുക. ഇത്തരം എണ്ണ ഉപയോഗിക്കുന്നതിലൂടെ ശരീരം ഈര്‍പ്പമുള്ളതായി തീരുന്നു.

വെളിച്ചെണ്ണയോ പാലോ ശരീരത്തില് തേച്ച് പിടിപ്പിച്ചതിനു ശേഷം ഇളം ചൂട് വെള്ളത്തില്‍ കുളിക്കുന്നത് ചര്‍മ്മം വരണ്ട് പോകുന്നതില്‍ നിന്ന് സംരക്ഷിക്കപ്പെടുന്നു.

TAGS :

Next Story