അച്ചാര്‍ കഴിക്കുന്നത് ശീലമാണോ..? എങ്കില്‍ ഇത് വായിക്കൂ..
ചോറിനും കറികള്‍ക്കുമൊപ്പം പല വീടുകളിലും നിര്‍ബന്ധ ഐറ്റമാണ് അച്ചാര്‍. ചിലരാകട്ടെ ചോറിനൊപ്പം മാത്രമല്ല, ബ്രെഡ്, ചപ്പാത്തി, പൂരി തുടങ്ങി പല വിഭവങ്ങള്‍ക്കൊപ്പവും അച്ചാര്‍ കഴിക്കുന്നവരാണ്.
ഇന്ത്യൻ വിഭവങ്ങളില്‍ ഒഴിച്ചൂകൂടാനാവാത്ത ഒരു ഘടകമാണ് അച്ചാറുകൾ. നല്ല എരിവും ഉപ്പും പുളിയുമുള്ള അച്ചാറിന്റെ രുചി ഓര്‍ക്കുമ്പോഴേ നാവില്‍ വെള്ളമോടും. മാങ്ങ, നാരങ്ങ, പച്ചമുളക്, ക്യാരറ്റ് തുടങ്ങി ഈന്തപ്പഴവും ചിക്കനും മീനും വരെ നമ്മള്‍ അച്ചാറിടും. ചോറിനും കറികള്‍ക്കുമൊപ്പം പല വീടുകളിലും നിര്‍ബന്ധ ഐറ്റമാണ് അച്ചാര്‍. ചിലരാകട്ടെ ചോറിനൊപ്പം മാത്രമല്ല, ബ്രെഡ്, ചപ്പാത്തി, പൂരി തുടങ്ങി പല വിഭവങ്ങള്‍ക്കൊപ്പവും അച്ചാര്‍ കഴിക്കുന്നവരാണ്.
ഇത്തരത്തില്‍ പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും അത്താഴത്തിനും വേണ്ടി അച്ചാറുകൾ അകത്താക്കുന്നവരാണ് ഭൂരിഭാഗം പേരും. എന്നാൽ, ദിവസേന ഇങ്ങനെ അച്ചാര്‍ കഴിക്കുന്നത് നല്ലതാണോ..? അച്ചാറുകൾ ആരോഗ്യമുള്ളതാണെന്ന് വാദിക്കാനാണ് കൂടുതല്‍ പേരും ആഗ്രഹിക്കുന്നത്. കാരണം അച്ചാറുകള്‍ പലപ്പോഴും വീടുകളില്‍ തന്നെ പാകം ചെയ്യുന്നവയാണ് എന്നതാണ് കാരണം. എന്നാല്‍ ഇതിനെല്ലാം മറ്റൊരു വശം കൂടിയുണ്ട്.
ഇന്ത്യൻ അച്ചാറുകളില്‍ സോഡിയത്തിന്റെ(ഉപ്പ്) അളവ് വളരെ കൂടുതലാണ്. അച്ചാറിന് രുചി കൂടാന്‍ അമിതമായ അളവിലാണ് ഉപ്പ് ചേര്‍ക്കുന്നത്. മാത്രമല്ല ഇവയിൽ ധാരാളം എണ്ണയും അടങ്ങിയിട്ടുണ്ടാകും. ഫംഗൽ ബാധകളെ തടയാന്‍ എണ്ണ സഹായിക്കുമെങ്കിലും, ഉപ്പും കൊഴുപ്പും കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങൾ ഹൃദയത്തിനെ ദോഷകരമായി ബാധിക്കും. ഇത് ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുകയും, മൊത്തത്തിലുള്ള ആരോഗ്യത്തിന് ഹാനികരമാവുകയും ചെയ്യും.
എണ്ണയിൽ വലിയ അളവില്‍ 'ഹൈഡ്രജനേറ്റഡ്‘ അഥവാ 'ട്രാൻസ്-ഫാറ്റ്' അടങ്ങിയിട്ടുണ്ടാകും. കൊഴുപ്പിന്റെ ഏറ്റവും മോശമായ ഘടകമാണ് ഇത്. ഹൃദയസംബന്ധമായ രോഗങ്ങൾ, പൊണ്ണത്തടി തുടങ്ങി മറ്റു പല പ്രശ്നങ്ങൾക്കും ഈ ട്രാൻസ്-ഫാറ്റ് കാരണമാകും. ഉയര്‍ന്ന അളവിലുള്ള ഉപ്പിന്റെ ഉപയോഗം രക്തസമ്മർദ്ദത്തിനും ഇടയാക്കും.
"അച്ചാറുകളിൽ അടങ്ങിയിരിക്കുന്ന അമിതമായ ഉപ്പ് ദഹനവ്യവസ്ഥയെ അസ്വസ്ഥമാക്കും. മാത്രമല്ല, വിലകുറഞ്ഞ എണ്ണകളിൽ വലിയ തോതില്‍ ട്രാൻസ്-ഫാറ്റ് അടങ്ങിയിട്ടുണ്ടാകും. ഇത് കരളിനെ അപകടകരമായി ബാധിക്കും.'' മാക്രോബയോട്ടിക് പോഷകാഹാര വിദഗ്ധ ശിൽപ അറോറ പറയുന്നു.
എന്നാല്‍ അച്ചാറിനെ ആരോഗ്യകരമാക്കാൻ സഹായിക്കുന്ന വഴിയും അവര്‍ നിർദ്ദേശിക്കുന്നുണ്ട്. "അച്ചാറുകളിലേക്കുള്ള ചേരുവകൾ ശ്രദ്ധാപൂർവം തിരഞ്ഞെടുക്കണം. അവ അമിതമാകാതെ കൃത്യമായ അളവില്‍ ഉപയോഗിക്കണം." ശിൽപ അറോറ പറയുന്നു. എങ്കിലും അമിതമായാല്‍ അമൃതും വിഷം എന്നതു പോലെ തന്നെ അച്ചാറുകള്‍ ഉപയോഗിക്കുന്നതിന്റെ അളവും നിയന്ത്രിക്കുന്നതാണ് ആരോഗ്യകരം.
Adjust Story Font
16