തടി കുറയണോ? ശര്‍ക്കരയിലുണ്ട് പ്രതിവിധി
പഞ്ചസാര ധാരാളമായി ഉപയോഗിക്കുന്നതിലൂടെ പൊണ്ണത്തടി, കരള്‍രോഗങ്ങള്‍, ദന്തക്ഷയം തുടങ്ങി പലവിധ ആരോഗ്യപ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നു
തടികുറയാന്‍ ഒരുപാട് വഴികള്‍ സ്വീകരിച്ച് മടുത്തവര്‍ക്ക് ദാ പുതിയ മാര്‍ഗം. വീടുകളില്‍ സുലഭമായ ശര്‍ക്കരയിലാണ് ഭാരം കുറക്കാനുള്ള പദാര്‍ത്ഥങ്ങളുള്ളതായി കണ്ടെത്തിയത്. ഭാരം കുറക്കുക മാത്രമല്ല ധാരാളം വേറെ ഗുണങ്ങളുമുണ്ട് ശര്‍ക്കരയില്‍. ശരീരോഷ്മാവ് കൂട്ടുന്നു കരള്‍ ശുദ്ധീകരിക്കുന്നു, പ്രതിരോധ ശേഷി , ദഹനശക്തി എന്നിവ കൂട്ടുന്നു- ഇതിലൂടെ ശരീരം കൂടുതല്‍ ഉന്‍മേഷമാകുന്നു.
പഞ്ചസാര ധാരാളമായി ഉപയോഗിക്കുന്നതിലൂടെ പൊണ്ണത്തടി, കരള്‍രോഗങ്ങള്‍, ദന്തക്ഷയം തുടങ്ങി ആരോഗ്യത്തിന് പല വിധ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നു. മറിച്ച് ശര്‍ക്കരയില്‍ താഴ്ന്ന കലോറി മാത്രമാണുള്ളത്. ഇത് ശരീരഭാരം കൂട്ടുന്നുമില്ല. കൂടാതെ വൈറ്റമിനുകളുടെയും ധാതുലവണങ്ങളുടെയും ആന്‍റി ഓക്സിഡന്‍റുകളുടെയും കലവറ കൂടിയാണ് ശര്‍ക്കര. ഊണിനു ശേഷം ഒരു കഷ്ണം ശര്‍ക്കര കഴിക്കുന്നത് ദഹനത്തെ ഉത്തേജിപ്പിക്കുന്നു.
ഭാരം കുറക്കാന്‍ ശര്‍ക്കരയിലൂടെ മൂന്ന് മാര്‍ഗങ്ങള്‍
ദഹനം സുഖകരമാക്കുന്നു
ആവശ്യത്തിനുള്ള പോഷണങ്ങള്‍ ശരീരത്തിന് ലഭിക്കാതെ വരുമ്പോള്‍ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ദഹിക്കാതെ കിടക്കുകയും തടികൂടുകയും ചെയ്യുന്നു. ശര്‍ക്കരയിലടങ്ങിയ ദഹനരസങ്ങള്‍ ഭക്ഷണം പെട്ടെന്ന് വിഘടിപ്പിച്ച് ദഹനം സുഖകരമാക്കുന്നു.
കരള്‍ ശുദ്ധീകരിക്കുന്നു
കരളിലടങ്ങിയ വിഷാംശങ്ങളെ ശുദ്ധീകരിക്കാനുള്ള പ്രത്യേക കഴിവ് ശര്‍ക്കരക്കുണ്ട്. ഈ ശുദ്ധീകരണ പ്രക്രിയ തുടരുമ്പോള്‍ സ്വാഭാവികമായും ശരീരത്തിലെ മാലിന്യങ്ങള്‍ നീക്കപ്പെടുകയും ശരീരഭാരം കുറയുകയും ചെയ്യുന്നു.
പൊട്ടാസ്യം കൊണ്ട് സമ്പന്നമാണ് ശര്‍ക്കര
ശരീര പോഷണത്തിനും പേശികളുടെ ബലത്തിനും ശരീരത്തിനകത്തെ ഇലക്ട്രോലൈറ്റുകളുടെ സന്തുലനത്തിനും സഹായിക്കുന്ന മൂലകമാണ് പൊട്ടാസ്യം. ഇത് കൂടാതെ ശരീരത്തിന് ആവശ്യമില്ലാത്ത വെള്ളം കുറയ്ക്കുകയും തന്മൂലം ശരീര ഭാരം കുറയ്ക്കാനുമാകുന്നു.
Adjust Story Font
16