Quantcast

ഇടം കൈയ്യന്മാരെ ഇതിലെ ഇതിലെ; നിങ്ങൾ മരണ മാസ്സെന്ന് പഠനങ്ങൾ 

MediaOne Logo

Web Desk

  • Published:

    14 Oct 2018 5:15 PM GMT

ഇടം കൈയ്യന്മാരെ ഇതിലെ ഇതിലെ; നിങ്ങൾ മരണ മാസ്സെന്ന്  പഠനങ്ങൾ 
X

ഇടം കൈ കാരണം നിങ്ങൾ സുഹൃത്തുക്കളുടെ പരിഹാസത്തിന് ഇരയായിട്ടുണ്ടോ? വീട്ടുകാരുടെ കുറ്റപ്പെടുത്തലിനിരയായിട്ടുണ്ടോ? എങ്കിൽ ഇനി സന്തോഷിക്കാം.

ഇടം കൈയ്യന്മാരാണ് ഏറ്റവും മിടുക്കെരെന്ന് പഠനങ്ങൾ തെളിയിക്കുന്നു. വലം കൈയ്യന്മാരെ അപേക്ഷിച്ചു ഇടം കൈ ഉപയോഗിക്കുന്നവര്‍ കൂടുതല്‍ മിടുക്കൻമാരാണെന്നാണ് പഠനങ്ങൾ കാണിക്കുന്നു. അതുപോലെ തന്നെ ഇടംകൈ ഉപയോഗിക്കുന്നവർ കൂടുതല്‍ ബുദ്ധിമാൻമാരാകാനുള്ള സാധ്യതയും കൂടുതലാണ്. ഇടംകൈയ്ക്ക് കൂടുതല്‍ സ്വാധീനമുള്ളവര്‍ക്ക് തലച്ചോറിന്റെ രണ്ടു ഭാഗങ്ങളില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ സാധിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. അവരില്‍ ആശയസംവേദനം വലംകയ്യന്മാരെ അപേക്ഷിച്ചു വേഗത്തിലാകും. ഇടംകൈവിദഗ്ധന്‍മാര്‍ക്ക് ഗണിതശാസ്ത്രത്തിലും നല്ല കഴിവായിരിക്കും എന്ന് വിദ്യാഭ്യാസ വിദഗ്ദർ പറയുന്നു. 2,300 ആളുകളില്‍ നടത്തിയൊരു പഠനത്തില്‍ ഇടംകയ്യൻമാര്‍ക്ക് പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കഴിവ് കൂടുതലായിരിക്കുമെന്നു കണ്ടെത്തിയിരുന്നു. ഇത്രയേറെ സവിശേഷതകളുള്ള ഇടം കൈ ഉപയോഗിക്കുന്ന സുഹൃത്തുക്കളെ, മക്കളെ കുറ്റപ്പെടുത്തുന്നതിന് അടിസ്ഥാനമില്ലെന്ന് ഈ പഠനങ്ങൾ സാക്ഷ്യമാണ്.

ഇടം കൈ ഉപയോഗിച്ച് എഴുതുന്ന, വരക്കുന്ന കുട്ടികളെ ചെറുപ്പത്തിലേ നിരുത്സാഹപ്പെടുത്താറാണ് പതിവ്. ഇവരെ ബലം പ്രയോഗിച്ച് വലം കൈ ഉപയോഗിക്കാനും ഉപദേശിക്കാറുണ്ട് രക്ഷിതാക്കൾ. ഇത് ശരിയല്ലെന്നാണ് വിദഗ്ദർ നൽകുന്ന നിർദ്ദേശം. ചരിത്രത്തെ മാറ്റി മറിച്ച പല പ്രമുഖരും ഇടം കൈയന്മാരാണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെൻഡുല്‍ക്കര്‍, മുൻ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ, അമേരിക്കന്‍ മാധ്യമപ്രവർത്തകയും അവതാരകയുമായ ഓപ്ര വിന്‍ഫ്രി, അലക്സാണ്ടര്‍ ചക്രവര്‍ത്തി, ചിത്രകാരൻ ലിയനാര്‍ഡോ ഡാവിഞ്ചി, അര്‍ബുദചികില്‍സയില്‍ നിര്‍ണായകമായ റേഡിയോ ആക്ടീവ് മൂലകമായ റേഡിയം കണ്ടുപിടിച്ച പോളിഷ് ശാസ്ത്രജ്ഞ മേരി ക്യൂറി എന്നിങ്ങനെ നിരവധി പ്രമുഖര്‍ ഇടംകയ്യൻമാരാണ്.

TAGS :

Next Story