Quantcast

ജീരകം എന്ന വീരന്‍

ആഹാരത്തിനു രുചി കൂട്ടുന്നതിനു പുറമെ ആരോഗ്യപരിപാലനത്തിനും ഉത്തമമാണ് ജീരകം.

MediaOne Logo

Web Desk

  • Published:

    18 Oct 2018 5:38 AM GMT

ജീരകം എന്ന വീരന്‍
X

കാണാന്‍ കണ്ണില്‍ പോലും പെടില്ലെങ്കിലും ഗുണങ്ങളുടെ കാര്യത്തില്‍ വമ്പനാണ് ജീരകം. ആഹാരത്തിനു രുചി കൂട്ടുന്നതിനു പുറമെ ആരോഗ്യപരിപാലനത്തിനും ഉത്തമമാണ് ജീരകം. കാൻസർ, ആസ്ത്മ, ദഹനപ്രശ്നങ്ങൾ എന്നിവ പരിഹരിക്കുന്നതിന് ജീരകത്തിനു കഴിയും.

ഒരു ഗ്ലാസ് ജീരക വെള്ളം ശീലമാക്കുന്നത് ദഹനപ്രക്രിയയക്ക് ഏറെ ഗുണം ചെയ്യും. ഇരുമ്പ് ഏറെ അടങ്ങിയതിനാൽ ജീരകം ദിവസവും കഴിക്കുന്നത് ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ഏറെ ഗുണം ചെയ്യും.

ജലദോഷം, ആസ്ത്മ എന്നീ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ജീരകം ഉത്തമമാണ്. പ്രകൃതിദത്തമായ വയറിളക്ക മരുന്നാണ് ജീരകം. അതിനാൽ മലബന്ധം പരിഹരിക്കുന്നതിനും ജീരകം ഉത്തമമാണ്. സൗന്ദര്യ വർധക ഔഷധം കൂടിയാണ് ജീരകം. ജീരകമിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് മുഖം കഴുകുന്നത് മുഖത്തെ പാടുകൾ മാറ്റുന്നതിന് നല്ലതാണ്.

TAGS :

Next Story