നിങ്ങളെ ജലദോഷം ഇടക്കിടെ ബാധിക്കുന്നുണ്ടോ? കാരണങ്ങളും പ്രതിവിധികളും
ജീവിത രീതികളിലെ ചെറിയ പ്രശ്നങ്ങള്‍ കാരണം ആര്‍ക്കും വരാവുന്ന രോഗ സ്ഥിതിയാണിതെല്ലാം.
കാലാവസ്ഥയുടെ മാറ്റം കാരണം പനിയും ജലദോഷവും ബാധിക്കുന്നത് സാധാരണയാണ്. പക്ഷെ, ജലദോഷം നിങ്ങളെ അടിക്കടി ബാധിക്കുന്നുണ്ടോ? പേടിക്കണ്ട, ജീവിത രീതികളിലെ ചെറിയ പ്രശ്നങ്ങള്‍ കാരണം ആര്‍ക്കും വരാവുന്ന രോഗ സ്ഥിതിയാണിത്. അതിലെ പ്രധാന കാരണങ്ങള്‍ ഇവയൊക്കെയാണ്.
കൈ ശരിയായ രീതിയില്‍ കഴുകാതിരിക്കുക
ജലദോഷം പടരുന്ന ബാക്ടീരിയ നമ്മിലേക്ക് എത്തുന്നതും നമ്മില്‍ നിന്ന മറ്റുള്ളവരിലേക്ക് പടരുന്നതും തീന്‍മേശയില്‍ നിന്ന് പോലുമാകാം. അതിനാല്‍ ഏതൊരു കാര്യം ചെയ്ത ശേഷം കൈ കഴുകുമ്പോഴും കുറഞ്ഞത് 20 സെക്കന്‍റുകളെങ്കിലും അതിനായി ചിലവഴിക്കുക. ഭക്ഷണത്തിന് മുന്‍പും ശേഷവും, ടോയ് ലെറ്റില്‍ പോയ ശേഷം, രോഗ ബാധിതരെ തെട്ടതിന് ശേഷം, വൃത്തി ഹീനമായ എന്തിലെങ്കിലും സ്പര്‍ശിച്ച ശേഷം, തുമ്മിയതിന് ശേഷം എന്നിങ്ങനെ പല സാഹചര്യങ്ങളിലും ഇത് ശ്രദ്ധിക്കേണ്ടതാണ്.
ദുര്‍ബലമായ രോഗ പ്രതിരോധ ശേഷി
ദുര്‍ബലമായ രോഗ പ്രതിരോധ ശേഷിയുള്ളവര്‍ക്ക് ഇടക്കിടെ രോഗങ്ങള്‍ ഏര്‍പ്പെടാം. ചിലപ്പോള്‍ അത് സ്വയംപ്രതിരോധ പ്രശ്നങ്ങള്‍ മൂലവും സംഭവിക്കാം. പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനുതകുന്ന ഭക്ഷ്യ വസ്തുക്കളുടെ നിരന്തരമായ ഉപയോഗം മൂലം ഒരു പരിധി വരെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും.
അധികമായി വിയര്‍ക്കുക
അധികമായി വിയര്‍ക്കുക വഴി ശരീരത്തിലെ ജലാംശം കുറയുകയും അത് രോഗ പ്രതിരോധ ശേഷിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഇത് പലപ്പോഴും രോഗങ്ങള്‍ക്ക് വഴി വക്കാം. ശരീരത്തിലെ ജലാംശം കുറയാതെ നോക്കുന്നതിലൂടെ രോഗ പ്രതിരോധ ശേഷിയെ നമുക്ക് വര്‍ദ്ധിപ്പിക്കാനാകും. പക്ഷെ, ഇതിനെ സംബന്ധിച്ച് ഗൌരവകരമായ പഠനങ്ങളൊന്നും ഇതുവരെ നടന്നിട്ടില്ല.
ഇടുങ്ങിയ സ്ഥലത്തെ ദൈനംദിന ജീവിതം
ശൈത്യകാലങ്ങളില്‍ മിക്കരും വാതിലുകളും ജനലുകളുമെല്ലാം അടച്ചിട്ടായിരിക്കും ഇരിക്കുക. ചുമക്കുകയോ തുമ്മുകയോ ചെയ്യുന്നതിലുടെ ബാക്ടീരിയ അന്തരീക്ഷത്തില്‍ വിന്യസിക്കുകയും പുറത്ത് പോകാതെ അവിടെ തന്നെ പരക്കുകയും ചെയ്യുന്നു. വെന്‍റിലേറ്ററുകള്‍ ഇത് പുറത്ത് പോകാന്‍ ഒരുവിധം സഹായിക്കുമെങ്കിലും ദിവസവും കുറച്ച് നേരം ജനലുകളും വാതിലുകളും തുറന്നിടുന്നത് ജലാംശം വിയര്‍പ്പിലൂടെ പുറത്ത് പോകാതെ ഒരു പരിധി വരെ സംരക്ഷിക്കുകയും അതുവഴി പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
മുഖത്ത് നിരന്തരം തൊടുന്നത്
കൈയ്യിലൂടെയാണ് ഏറ്റവും കൂടുതല്‍ ബാക്ടീരിയ ശരീരത്തിലെ മറ്റ് ഭാഗങ്ങളിലേക്ക് പടരുന്നത്. അടിക്കടി കൈ കഴുകാന്‍ നമുക്കാര്‍ക്കും സാധിക്കാത്തതിനാല്‍ മുഖത്തില്‍ സ്പര്‍ശിക്കുന്നതിലൂടെ അത് വായയിലേക്കും തുടര്‍ന്ന് മറ്റ് അവയവങ്ങളിലേക്കും എളുപ്പത്തില്‍ പടരാം.
അലര്‍ജി
നമുക്കുള്ളിലുള്ള അലര്‍ജി ജലദോഷത്തെ കൂടുതല്‍ മോശമായ സ്ഥിതിയില്‍ ചെന്നെത്തിക്കും. ഇത് മാത്രമല്ല, പെട്ടന്ന് തന്നെ ഇത് നമ്മെ രോഗബാധിതരാക്കും. അലര്‍ജിയുള്ള ആളുകളില്‍ ജലദോഷം ഏഴ് ദിവസങ്ങളില്‍ കൂടുതല്‍ കാണപ്പെടുകയാണെങ്കില്‍ ഡോക്ടറെ ഉടനെ തന്നെ സമീപിക്കേണ്ടതാണ്.
Adjust Story Font
16